Tuesday, October 8, 2024
HomeEco Systemsഇതൊക്കെ എന്തൊര് സംഭവമാണല്ലേ

ഇതൊക്കെ എന്തൊര് സംഭവമാണല്ലേ

നമ്പർ 12. ചോര പൊടിയുന്ന മരം

മനുഷ്യരെയും മൃഗങ്ങളെയും പോലെ മുറിവുണ്ടാകുമ്പോൾ ചോര പൊടിയുന്ന മരത്തെ പരിചയപ്പെടാം. നമ്മുടെ ശരീരത്തിലെ ഞരമ്പുകൾ പോലെ മരങ്ങൾക്കുള്ളിലെ വാസ്കുലാർ സംവിധാനം, ബ്രൗൺ, കറുപ്പ്, ചുവപ്പ് തുടങ്ങിയ നിറങ്ങളുള്ള പൊടിപടലങ്ങളെ ഉള്ളിലേക്ക് വഹിച്ചു കൊണ്ട് സഞ്ചരിക്കുന്നു. ഈ ഒരു പ്രത്യേക മരത്തിന്റെ തടിയിൽ മുറിവുണ്ടാകുമ്പോൾ ഒരുതരം ചുവന്ന ദ്രാവകം പുറത്തോട്ടൊഴുകുകയാണ് യഥാർത്ഥത്തിൽ ചെയ്യുന്നത്. നമ്മുടെയൊക്കെ കയ്യോ കാലോ മുറിഞ്ഞാൽ സംഭവിക്കുന്നതു പോലെ. ഈ ചുവന്ന ദ്രാവകം യഥാർത്ഥത്തിൽ മനസ്സിന് അസുഖകരമായ ഒരു വികാരം തന്നെയാണ് നൽകുന്നത്, എന്നാൽ നല്ല കാര്യം എന്താണെന്നു വച്ചാൽ ഇത് യഥാർത്ഥത്തിൽ മുറിവുണ്ടായാൽ കട്ട പിടിക്കുവാൻ വേണ്ടി ഉപയോഗിക്കാറുണ്ട് എന്നതാണ്.

നമ്പർ 11. അദൃശ്യത പ്രദാനം ചെയ്യുന്ന വസ്ത്രം

കനേഡിയൻ സൈനിക വസ്ത്ര നിർമ്മാണ കമ്പനി ആയ ഹൈപ്പർസ്റ്റെൽത് ബയോ ടെക്നോളജി ആണ് ഈയൊരു കണ്ടു പിടുത്തതിന് പുറകിൽ. പ്രകാശത്തെ ബെൻഡ് ചെയ്യുന്ന മാർഗ്ഗമാണ് കമ്പനി ഇതിനു വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. വ്യക്തികളെയും വസ്തുക്കളെയും ഏതാണ്ട് കാണാതെയാക്കാൻ ഈ വസ്ത്രത്തിലൂടെ സാധിക്കുന്നുണ്ട്. ക്വാണ്ടം സ്റ്റെൽത് എന്ന് പേര് വിളിക്കുന്ന ഈ മെറ്റീരിയൽ പ്രാഥമികമായും ടാങ്കുകൾ പോലുള്ള യുദ്ധവാഹനങ്ങളെയും പടയാളികളെയും കാഴ്ച്ചയിൽ നിന്നും മറയ്ക്കുക എന്ന ലക്ഷ്യത്തോടെ സൈനിക ആവശ്യങ്ങൾക്ക് വേണ്ടി വികസിപ്പിച്ചെടുത്തിരിക്കുന്നത് ഗയ്‌ കാർമേർ എന്ന കമ്പനിയുടെ സി ഇ ഓ തന്നെയാണ്.

നമ്പർ 10. ജനിതകമായി നിർമ്മിച്ച മനുഷ്യൻ

ചൈനീസ് ശാസ്ത്രജ്ഞനായ ഹി ജിയാൻ ക്വി താൻ നിയമവിരുദ്ധമായി ജനിതകമായി ഭേദഗതി വരുത്തിയ കുട്ടികളെ ഉണ്ടാക്കി എന്ന് പ്രഖ്യാപിച്ചപ്പോൾ ജനിതക എഞ്ചിനീറിങ്ങിനെ വേറെ തന്നെ ഒരു ക്രീപ്പി ലെവലിലേക്കാണ് കൊണ്ടു പോയിരിക്കുന്നത്. സി.ആർ.ഐ.എസ്.പി.ആർ എന്ന ശക്തമായ ഒരു സാങ്കേതികതയാണ് രണ്ട് ഇരട്ടക്കുട്ടികളുടെ കോശത്തിൽ പ്രയോഗിച്ചിരിക്കുന്നത്. ലുലു എന്നും നാനാ എന്നും പേരുള്ള രണ്ട് ഇരട്ടകുട്ടികളെയാണ് ഈ ചൈനീസ് ഡോക്ടർ ജീൻ എഡിറ്റിംഗ് നടത്തിയിരിക്കുന്നത്. ഇത്തരത്തിൽ ജനിതക മാറ്റം വരുത്തിയ കുട്ടികൾക്ക് ഉണ്ടായേക്കാവുന്ന അടുത്ത തലമുറയിലെക്ക് കൈമാറ്റം ചെയ്യപ്പെട്ടേക്കാവുന്ന മറ്റ് പ്രത്യാഘാതങ്ങളുടെ കാര്യത്തിൽ ശാസ്ത്രജ്ഞന്മാർ ആശങ്കാകുലരാണ്. ചൈനീസ് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ മനസിലായത് മിസ്റ്റർ ഹി ജിയാൻ ക്വി, ചൈനയിൽ ഔദ്യോഗികമായി നിരോധിച്ച സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത് എന്നാണ്. അതുകൊണ്ട് തന്നെയാണ് ഇയാളെ മൂന്ന് കൊല്ലത്തേക്ക് ജയിലിൽ അയച്ചിരിക്കുന്നത്

നമ്പർ 09. കുമിളകൾ കൊണ്ടുണ്ടാക്കിയ വല

നിങ്ങൾക്കറിയാമോ ചില മത്സ്യങ്ങൾ ഇര തേടുന്നതിന് കുമിളകൾ കൊണ്ടുണ്ടാക്കിയ വലയാണ് ഉപയോഗിക്കുന്നതെന്ന്. അതായത് ഹംബാക്ക് തിമീഗലങ്ങൾ. അതായത് ഈ തിമിംഗലങ്ങൾ വൃത്താകൃതിയിൽ നീന്തുകയും ഇര പിടിക്കുന്നതിനു വേണ്ടി ജലത്തിൽ കുമിളകൾ ഉണ്ടാക്കുകയും ആണ് ചെയ്യുന്നത്. ഇത് വളരെയധികം സവിശേഷത നിറഞ്ഞതും അത്ഭുതകരവുമായ കാഴ്ചയാണ്. എന്നാൽ ഈ തിമിംഗലങ്ങളുടെ എണ്ണം കുറഞ്ഞു വരുകയാണ്. സർവ്വകലാശാല ഡ്രോൺ ക്യാമറകൾ ഉപയോഗിച്ച് ഇവയുടെ ചിത്രങ്ങൾ എടുക്കുകയും ഈ സവിശേഷത പഠിക്കുകയും ചെയ്തിട്ടുണ്ട്.

നമ്പർ 08. കറുത്ത ഐസിലൂടെയുള്ള സ്കേറ്റിംഗ്

ഇന്റർനെറ്റിൽ ഒരു ഫ്രീലാൻസ് ഫോട്ടോഗ്രാഫറായ ഹെൻ റിക് ട്രിഗ്ഗും അദ്ദേഹത്തിന്റെ സുഹൃത്തായ മാർട്ടിൻ ആഷനെയും കൂടി പോസ്റ്റ് ചെയ്ത ഒരു വീഡിയോ പുതുതായി തണുത്തുറച്ച നേരിയ ഐസുള്ള നദിയിൽ സ്‌കെയിറ്റ് ചെയ്യുന്നതിന്റെയാണ്. സ്റ്റോക്ക് ഹോമിനടുത്ത് കറുത്ത ഐസ് എന്ന് വിളിക്കപ്പെടുന്ന വളരെ അടുത്ത് മാത്രം തണുത്തുറഞ്ഞ അപകടകരമാംവിധം നേരിയ ഐസിൽ കൂടി ഇത്തരത്തിൽ വന്യമായ സ്കേറ്റിംഗ് നടത്തുക എന്നതാണ് അതിന്റെ ത്രിൽ എന്നാണ് ഇവർ പറയുന്നത്. ഇത്തരത്തിൽ ഉള്ള പ്രവൃത്തിയുടെസുഖം എന്നു പറയുന്നത് മനുഷ്യ ശരീരത്തിന്റെ ഭാരം സ്കേറ്റിംഗ് ഷൂവിൽ കൂടെ നേരിയ തണുത്ത ഐസിലൂടെ കടന്നു പോകുമ്പോൾ അത് പുറപ്പെടുവിക്കുന്ന സംഗീത സാന്ദ്രമായ ശബ്ദമാണ്. വെറും രണ്ടിഞ്ച് മാത്രം കനമുള്ള നേരിയ ഐസ് പാളിയിൽ കൂടിയുള്ള സ്കേറ്റിംഗ് വളരെയധികം അപകടകരമാണ്, എന്തിനു വളരെയധികം പരിചയ സമ്പന്നൻ ആയ ഒരു സ്‌കേറ്റർക്ക് തന്നെ ഐസ് പാളികൾക്കിടയിൽ അപ്രതീക്ഷിതമായി പതിയിരിക്കുന്ന അപകടങ്ങളെ നേരിടേണ്ടി വന്നേക്കാം. ഐസ് പാളി തകരുകയും തണുത്തുറഞ്ഞ വെള്ളത്തിലേക്ക് വീണു പോവുകയും ചെയ്തേക്കാം.

നമ്പർ 07.തണുത്തുറഞ്ഞ പൊട്ടിയ മുട്ട

കൊടും ചൂടിൽ നിലത്തു വെച്ച് മുട്ട പൊരിക്കുന്ന പരീക്ഷണങ്ങൾ നിങ്ങൾ കണ്ടു കാണും. എന്നാൽ അതിന്റെ മറ്റൊരു വേർഷൻ ആണ് ഒരു മിനസോട്ടക്കാരൻ ചെയ്തിരിക്കുന്നത്. പകുതി വായുവിൽ വച്ച് പൊട്ടിയ മുട്ട അങ്ങനെയങ്ങ് ഉറച്ച് കട്ടിയാകുന്നതാണ് നമുക്ക് കാണാൻ സാധിക്കുന്നത്. മിനസോട്ടയിലെ അന്തരീക്ഷ താപനില മൈനസ് 27 ഡിഗ്രി യിലേക്ക് താഴ്ന്നപ്പോൾ ഈ ചാനലിന്റെ ഉടമ രണ്ട് മുട്ട പൊട്ടിക്കുകയുണ്ടായി. ഒന്ന് ഒരു ഫ്രയിങ് പാനിൽ വച്ച്, പക്ഷെ തീയില്ല കേട്ടോ, രണ്ടാമത്തേത് കുറച്ച് ബ്രെഡിന്റെ ഇടയിൽ വച്ച്. അതായതു മുട്ട പൊട്ടിക്കുന്നത് വായുവിലാണെന്ന് സാരം. രണ്ട് സാഹചര്യത്തിലും മുട്ട വളരെയധികം സവിശേഷമായ ആകൃതിയിൽ തണുത്തുറഞ്ഞിരിക്കുന്നതായി കാണാം. ഇത്രയും തണുത്ത ഊഷ്മാവിൽ തിളച്ച വെള്ളം പോലും തണുത്തുറഞ്ഞ് ഐസായി മാറും എന്ന് നമുക്കറിയാം, എന്നാൽ ഈ പൊട്ടിയ മുട്ടയുടെ ആകൃതി കാണാൻ ഒരു പ്രത്യേക രസമാണ്.

നമ്പർ 06. ഇറാനിലെ അസ്ബാഡ്‌സ് കാറ്റാടിയന്ത്രങ്ങൾ

പുനരുപയോഗിക്കുവാൻ കഴിയുന്ന ഊർജ്ജ സ്രോതസ്സുകൾ എന്നത് ഇന്നത്തെ നൂതന ലോകക്രമത്തിന്റെ ഒരു ഒഴിവാക്കാനാകാത്ത ഘടകമാണ്. എന്നാൽ ഇത്തരം കാറ്റാടിയന്ത്രങ്ങളുടെ ഏറ്റവും പഴയ സൂചനകൾ ഏതാണ്ട് 644 എ.ഡി യിൽ തന്നെ ഉണ്ട്. വിശ്വസിക്കാൻ അല്പം പ്രയാസം തോന്നുന്നുണ്ടല്ലേ? എന്നാൽ സത്യമാണ്. നോർത്തേൺ ഇറാനിലെ നാസ്തിഫാൻ എന്ന ഒരു ഗ്രാമത്തിൽ ഇപ്പോഴും ഇത്തരത്തിലുള്ള ഇപ്പോഴും പ്രവർത്തിക്കുന്ന കാറ്റാടി യന്ത്രങ്ങൾ നിലവിലുണ്ട്. പ്രകൃതിദത്തമായ കളിമണ്ണ്, വൈക്കോൽ, മരം എന്നിവകൊണ്ട് നിർമ്മിച്ച കാറ്റാടിയന്ത്രങ്ങൾ ഏകദേശം 1,000 വർഷമായി മാവിനായി ധാന്യം പൊടിക്കുന്നു. ഇവ വളരെ സൂക്ഷ്മതയോടെ രൂപകൽപന ചെയ്യപ്പെട്ടവയാണ്. ഗ്രാമത്തിൽ ഏറ്റവും കാറ്റ് ലഭിക്കുന്ന സ്ഥലത്താണ് ഇവ സ്ഥിതി ചെയ്യുന്നത്. ഇവിടെ വീശിയടിക്കുന്ന നാസ്തിഫാൻ എന്ന കാറ്റ് വളരെയധികം പ്രസിദ്ധമാണ്. നാസ്തിഫാൻ എന്ന പേരിന്റെ അർത്ഥം തന്നെ “കൊടുങ്കാറ്റിന്റെ കുത്തൊഴുക്ക്” എന്നാണ്. നാസ്തിഫാനിലെ ഓരോ കാറ്റാടി മില്ലുകളിലും എട്ട് അറകളാണ് ഉള്ളത്, ഓരോ അറയിലും ആറ് ബ്ലേഡുകൾ ഉണ്ട്. പ്രദേശത്തെ ശക്തമായ, സ്ഥിരമായ കാറ്റ് അറകളിലേക്ക് പ്രവേശിക്കുമ്പോൾ അത് പൊടിക്കുന്ന കല്ലുകളെ കറക്കുന്നു. 65 അടി വരെ ഉയരത്തിലാണ് ഇതിന്റെ ഈ ഘടന. 2002 ൽ ഇവയെ ദേശീയ പൈതൃക സ്മാരകമായി ഇറാൻ ഗവണ്മെന്റ് തിരഞ്ഞെടുത്തിരുന്നു.

നമ്പർ 05. എല്ലാം ഒന്നിൽ

കലാകാരനും ഡിസൈനറുമായ ക്രിസ് ഗോഡ്‍ഫ്രൈ വളരെ സവിശേഷത നിറഞ്ഞ ഒരു ഭക്ഷണമാണ് ഉണ്ടാക്കിയിരിക്കുന്നത്. 12 പാളികളുള്ള ഈ ഭക്ഷണത്തിന് നമ്മുടെ ശരീരത്തിന് വേണ്ട എല്ലാ ചേരുവകളും അടങ്ങിയിരിക്കുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്. മാത്രമല്ല ഇത് വളരെ ചെറുതായ ഒരു ടിൻ കാനിലാണ് നമുക്ക് ലഭ്യമാകുന്നത്.

നമ്പർ 04. സ്രാവിന്റെ കുടൽ മറിക്കൽ

വയറിനു പിടിക്കാത്ത എന്തെങ്കിലും ഭക്ഷണം കഴിച്ചാൽ മനുഷ്യർ പൊതുവെ എന്താണ് ചെയ്യുക. നമ്മൾ അത് ശർദ്ദിച്ചു കളയും അല്ലേ? എന്നാൽ ചില മൃഗങ്ങങ്ങൾ തങ്ങളുടെ മുഴുവൻ വയറും പുറത്തേക്ക് ശർദ്ദിക്കും, ചിലപ്പോൾ കുടൽമാലകൾ പോലും. സ്രാവുകൾക്ക് ഇങ്ങനെയൊരു പ്രത്യേകതയാണുള്ളത്. പല വിഭാഗത്തിൽപ്പെട്ട സ്രാവ് വർഗ്ഗങ്ങൾ അവയുടെ വയർ അപ്പാടെ ശരീരത്തിന്റെ പുറത്തേക്ക് മാറ്റുന്നതിന്റെ ഡോക്യുമെന്റ് ചെയ്യപ്പെട്ട ചരിത്രം തന്നെ ഉണ്ട്. ചില സമയങ്ങളിൽ ദഹനപരമായ ബുദ്ധിമുട്ടുകളുടെ കാഠിന്യം കൊണ്ട് സ്രാവുകൾ തങ്ങളുടെ മുഴുവൻ കുടലും പുറത്തേക്കു മാറ്റാൻ ആകും. ഏറ്റവും രസകരമായ കാര്യം അതല്ല , ബുദ്ധിമുട്ടുണ്ടാക്കുന്ന വസ്തുക്കളെ പുറന്തള്ളിക്കഴിഞ്ഞാൽ ഉടനെ തന്നെ അവയ്ക്ക് വയറിനെ ഉള്ളിലോട്ട് തിരിച്ചെടുക്കാനും കഴിയും, മൊത്തമായി ഈ പ്രക്രിയയ്ക്ക് ആകെ എടുക്കുന്നത് ഒരു സെക്കൻഡിൽ താഴെ സമയമാണ്.

നമ്പർ 03. വിസിൽ ഭാഷ

വ്യത്യസ്ത തരത്തിലുള്ള ചൂളമടി ഉപയോഗിച്ച് കൊണ്ട് ആശയ വിനിമയം നടത്തുന്ന ഒരു സവിശേഷമായ താളാത്മക ഭാഷയെ കുറിച്ചാണ് നമ്മൾ പറഞ്ഞതു വരുന്നത്. നമ്മളിൽ ഭൂരിഭാഗം പേർക്കും ചൂളമടിക്കുക എന്നത് വളരെ ലളിതമാണ് അതെ സമയം തന്നെ എങ്ങനെയാണു അത് ഒരുപാട് അർത്ഥങ്ങളും വിവരങ്ങളും ഉൾകൊള്ളുന്ന ഒരു യഥാർത്ഥ ഭാഷയായി പരിവർത്തനം ചെയ്യാൻ കഴിയുന്നത് എന്നത് ഏതൊരാളെയും അല്പം കുഴക്കുക തന്നെ ചെയ്യും. ശബ്ദ തരംഗങ്ങളുടെ ആവൃതിയിൽ വ്യത്യാസം വരുത്തിയാണ് ഇതിൽ വ്യത്യസ്ത വാക്കുകൾ ഉപയോഗിക്കുന്നത്. എല്ലാ ചൂളമടിയുടെ വ്യതിയാനങ്ങളും ഒരു സംസാര ഭാഷയെ അടിസ്ഥാനപ്പെടുത്തിയാണ് ഉള്ളതെങ്കിലും നമ്മളെ പോലുള്ളവരെ സംബന്ധിച്ചിടത്തോളം ആരെങ്കിലും ഒരാൾ നമ്മളോട് ചൂളമടിച്ചു കൊണ്ട് സംസാരിക്കുകയാണെങ്കിൽ അതിന്റെ അർഥം മനസ്സിലാക്കിയെടുക്കുക ഏതാണ്ട് അസാധ്യം തന്നെയാണ്.

നമ്പർ 02. ഒഴുകുന്ന സ്കൂളുകൾ

എല്ലാ വർഷവും മൺസൂൺ കാലഘട്ടത്തിൽ ബംഗ്ലാദേശിലെ ചില ഗ്രാമങ്ങൾ വെള്ളത്തിനിടയിൽ ആകാറുണ്ട്. ഈ കാലഘട്ടത്തിൽ ആയിരക്കണക്കിന് സ്കൂളുകളാണ് പൂട്ടാൻ നിർബന്ധിതമാകുന്നത്. ഒരുപാട് വിദ്യാർത്ഥികൾക്ക് അവരുടെ സ്കൂൾ ദിവസങ്ങൾ നഷ്ടപ്പെടാറുമുണ്ട്. 2007 ൽ ഏതാണ്ട് 15 ലക്ഷം വിദ്യാർത്ഥികൾ അല്ലെങ്കിൽ അതിന്റെ ഒരു 10 ശതമാനം വിദ്യാർത്ഥികൾക്കാണ് ഇത്തരത്തിൽ വെള്ളപ്പൊക്കം കാരണം അവരുടെ സ്കൂൾ ദിനങ്ങൾ നഷ്ടപെട്ടത്. അതിനാൽ ഈ ഒരു പ്രശ്നം പരിഹരിക്കുന്നതിനായി അധികാരികൾ വളരെയധികം ക്രിയാത്മകമായ ഒരു പരിഹാരവുമായിട്ടാണ് മുന്നോട്ടു വന്നത്. ഒഴുകുന്ന സ്കൂളുകൾ, അവയുടെ പേര് സൂചിപ്പിക്കുന്നതു പോലെ അവ സാധാരണയായി തോണികളിൽ സ്ഥിതി ചെയ്യുന്ന വെള്ളത്തിൽ ഒഴുകി കിടക്കുന്ന സ്കൂളുകളാണ്. അഥവാ നിങ്ങൾക്ക് വെള്ളപ്പൊക്കം കാരണം സ്കൂളുകളിലേക്ക് എത്തിപ്പെടാൻ സാധിച്ചില്ലെങ്കിൽ സ്കൂൾ നിങ്ങളിലേക്ക് എത്തുന്നതായിരിക്കും. നിലവിൽ 23 ഇത്തരത്തിലുള്ള തോണികളാണ് പ്രവർത്തിക്കുന്നത്. 30 കുട്ടികളെ വരെ ഉൾകൊള്ളാൻ പാകത്തിലുള്ള ഈ തോണികൾക്ക് 55 നീളവും 11 അടി വീതിയും ആണുള്ളത്. ഇത്തരത്തിലുള്ള ഒഴുകുന്ന പദ്ധതികൾ ഇത്തരം വെള്ളപ്പൊക്കത്തിന്റെ സാഹചര്യത്തിൽ വിദ്യാഭ്യാസം എളുപ്പമാക്കുന്നതിനോടൊപ്പം സാമൂഹിക, സാമ്പത്തിക, ഭൂമിശാസ്ത്രപരമായ സാഹചര്യത്താൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട കുട്ടികളിലേക്ക് വിദ്യാഭ്യാസം എത്തിക്കുന്നതിനും ഉപകരിക്കുന്നുണ്ട്. മാത്രമല്ല കാലാവസ്ഥ വ്യതിയാനങ്ങൾ കാരണം വെള്ളപ്പൊക്കം ലോകത്ത് കൂടുതൽ സ്വാഭാവികമാകുമ്പോൾ നമുക്ക് ഇതിന് സമാനമായ കൂടുതൽ ഒഴുകുന്ന കെട്ടിടങ്ങൾ തന്നെ ഭാവിയിൽ കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.

നമ്പർ 01. പാട്ടു പാടുന്ന കുരുവികളുടെ മർമ്മരം

സ്റ്റാർലിങ് എന്നറിയപ്പെടുന്ന പക്ഷികളുടെ ആകാശത്തിലെ കൂട്ടായ വിന്യാസവും പറക്കുന്നതിന്റെ പ്രത്യേകതയും അവ പുറപ്പെടുവിക്കുന്ന മർമ്മരവും ലോകത്തിലെ തന്നെ ഏറ്റവും സന്തോഷപ്രദമായ കാഴ്ചകളിൽ ഒന്നാണ്. വസന്ത കാലത്താണ് നമുക്ക് ഈ മനോഹരമായ ആകാശക്കാഴ്ച ദൃശ്യമാകുന്നത്. ആയിരക്കണക്കിന് സ്റ്റാർലിങ് പക്ഷികൾ ഒരുമിച്ച് പറക്കുമ്പോഴാണ് ഈ മനോഹരമായ മർമ്മരം കേൾക്കാൻ സാധിക്കുന്നത്. ഭാഗ്യത്തിന് ചില മർമ്മരങ്ങളുടെ ദൃശ്യങ്ങൾ നമുക്ക് ലഭ്യമായിട്ടുണ്ട്. നിങ്ങൾക്ക് ഇത് കാണണമെന്നുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഓൺലൈനിൽ സെർച്ച് ചെയ്യാവുന്നതാണ്. ഈ പക്ഷികളുടെ വലിയ കൂട്ടം വളരെ അത്ഭുതപ്പെടുത്തുന്നവയാണ്. ഇവ പറക്കുമ്പോൾ എല്ലാ പക്ഷികളും ഒന്നായി ബന്ധിപ്പിച്ചിരിക്കുന്നതു പോലെയാണ് തോന്നു. നിമിഷാർദ്ധത്തിന്റെ വ്യത്യാസത്തിൽ അവ വളയുകയും, പുളയുകയും പാതയിൽ വ്യതിയാനം വരുത്തുകയും ചെയ്യുന്നത് അത്ഭുതത്തോടെ നോക്കി നില്ക്കാൻ മാത്രമേ നമുക്ക് സാധിക്കുകയുള്ളു. പക്ഷെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം, എങ്ങനെയാണ് നൂറു കണക്കിന് അല്ലെങ്കിൽ ആയിരക്കണക്കിന് പക്ഷികൾ ഇത്തരത്തിൽ പരസ്പര സഹകരണത്തോടെ ഒരേ മനസ്സായി ഇത്തരത്തിലുള്ള സങ്കീർണ്ണമായ നീക്കങ്ങൾ നടത്തുന്നത് എന്നതാണ്, അതും പറക്കലിനിടെ. വർഷങ്ങളായി ശാസ്ത്രജ്ഞർ ഇതിന്റെ ഉത്തരത്തിന്റെ പുറകിലാണ്, ഇപ്പോഴുള്ള അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ ഈ പ്രകൃതി പ്രതിഭാസത്തിന്റെ, മനോഹരമായ ഈ ജൈവിക രഹസ്യത്തിന്റെ ഉത്തരം അവർ കണ്ടെത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments