Friday, March 29, 2024
Home Blog

വന്യമൃഗങ്ങൾ രക്ഷിച്ച അതിഭാഗ്യവന്മാരായ മനുഷ്യർ😯

0

01. തട്ടിക്കൊണ്ടു പോകൽ തടസ്സപ്പെടുത്തിയ സിംഹങ്ങൾ

എത്യോപ്യയിൽ കുറച്ചു പേർ ചേർന്ന് ഒരു പെൺകുട്ടിയെ തട്ടി കൊണ്ട് പോവുകയായിരുന്നു. കിഡ്നാപ്പേഴ്‌സ് വിചാരിച്ചത് ആരും കാണാത്ത ഒരു സ്ഥലത്തേക്കാണ് അവർ അവളെ കൊണ്ട് പോകുന്നത് എന്നാണ്. അവർ അവളെ ഒരാഴ്ച കൈവശം വയ്ക്കുകയും സംഘത്തിൽ ഒരാളെ കൊണ്ട് അവളെ കല്യാണം കഴിപ്പിക്കാം എന്ന് തീരുമാനിക്കുകയും ചെയ്തു. കൂടാതെ അവർ അവളെ മർദിക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു. അപ്പോഴാണ് സിംഹങ്ങളുടെ ഒരു സംഘം അങ്ങോട്ടേക്ക് വന്നതും ഇവരെ ഓടിച്ചതും. അതോടു കൂടി അവർക്ക് അവളെ ഒഴിവാക്കേണ്ടി വന്നു എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. എന്നാൽ അത്ഭുതകരമായ കാര്യം എന്താണെന്നു വെച്ചാൽ പോലീസ് അവളെ കണ്ടെത്തും വരെ ഏകദേശം ഒന്നര ദിവസത്തോളം സിംഹങ്ങളുടെ സംഘം ഈ പെൺകുട്ടിക്ക് കവലിരിക്കുകയും അവളെ സംരക്ഷിക്കുകയും ചെയ്തു. മുറിവേറ്റിരിന്നുവെങ്കിലും ഭാഗ്യത്തിന് അവൾക്ക് അപ്പോഴും ജീവനുണ്ടായിരുന്നു, അവൾ ഞൊണ്ടി ഞൊണ്ടി പതുക്കെ പോലീസിനടുത്ത് എത്തും വരെ സിംഹങ്ങൾ അനങ്ങിയില്ല എന്ന് മാത്രമല്ല അവൾ സുരക്ഷിതയാണ് എന്നറിഞ്ഞപ്പോൾ പതുക്കെ അവിടെ നിന്ന് സ്ഥലം വിടുകയും ചെയ്തു.

02. ആത്മഹത്യ തടസ്സപ്പെടുത്തിയ കടൽ സിംഹങ്ങൾ

ഗോൾഡൻ ബ്രിഡ്ജ് എന്ന് പറയുന്നത് ആത്മഹത്യക്ക് ശ്രമിക്കുന്നവരുടെ ഒരു സ്ഥിരം കേന്ദ്രം ആണ്. കെവിൻ ഹെയ്ൻസ് എന്ന ചെറുപ്പക്കാരനും പ്രശ്നങ്ങളാൽ ബുദ്ധിമുട്ടിയിരുന്നു ആ പത്തൊൻപതുകാരനും ഇത്തരത്തിൽ മരണത്തിന്റെ കയ്യിൽ അകപ്പെടേണ്ടതായിരുന്നു. എന്നാൽ ഒരു അപ്രതീക്ഷിത അതിഥി തന്റെ കാഴ്ചവെട്ടത്തു വച്ച് ഇത്തരത്തിൽ ഒരു സംഭവം നടക്കുന്നത് അനുവദിക്കാൻ ഒരുക്കമായിരുന്നില്ല. കെവിന്റെ ശരീരം നദിയിൽ വന്നു അടിച്ചപ്പോൾ അത് താറുമാറാകുകയും നട്ടെല്ല് പലതായി തകരുകയും ചെയ്തു. അവന് അതി ശക്തമായ വേദനയിൽ നദിയുടെ ആഴങ്ങളിൽ മുങ്ങി മരിക്കുക എന്നതിൽ കൂടുതൽ ഒന്നും ചെയ്യാൻ ഇല്ലായിരുന്നു. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു, അവന്റെ കാലുകളിൽ എന്തോ ഒരു സ്പർശം അവൻ അറിയുന്നുണ്ടായിരുന്നു, ഒരു കടൽ സിംഹം അവനെ മുങ്ങാനനുവദിക്കാതെ അവന്റെ ശരീരം നദിയിൽ നിന്നും പുറത്തേക്ക് എത്തിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ വന്നു അവനെ പിടിച്ചു കയറ്റുന്നത് വരെ അവന്റെ ശരീരത്തെ വെള്ളത്തിന് മുകളിൽ സുരക്ഷിതമായി വെയ്ക്കുകയായിരുന്നു ഈ കടൽ സിംഹം.

03. തണുത്തുറയുമായിരുന്ന കുട്ടിയെ രക്ഷിച്ച ബീവർ

ഒരു ക്യാമ്പിങ്ങിനു പോയതായിരുന്നു ഒന്റാറിയോയിൽ ഉള്ള ഒരു കുട്ടി. എന്നാൽ അവൻ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യം ആണ് സംഭവിച്ചത്. തടാകത്തിൽ മീൻ പിടിക്കാൻ പോയതായിരുന്നു അവന്റെ അച്ഛനും അമ്മയും. എന്നാൽ ഒരല്പ സമയത്തിന് ശേഷം അവൻ ആ കാഴ്ച ഞെട്ടലോടെ കണ്ടു, അവരുടെ ബോട്ട് തകർന്നിരിക്കുന്നു. അത് മെല്ലെ ആഴങ്ങളിലേക്ക് മുങ്ങി പോവുകയായിരുന്നു. തിരിച്ചു വരാത്ത വണ്ണം. എന്ത് ചെയ്യണം എന്ന് ഒരു എത്തും പിടിയും കിട്ടാതെ ആ കുട്ടി ടൗണിലേക്ക് അവന്റെ മുഴുവൻ വേഗതയും എടുത്ത് ഓടി. എന്നാൽ അവൻ അധിക ദൂരം എത്തിയില്ല അതിനു മുൻപേ സൂര്യൻ അസ്തമിക്കാൻ തുടങ്ങി കഴിഞ്ഞിരുന്നു. പതുക്കെ തണുപ്പ് കൂടിക്കൂടി വന്നു. അപ്പോഴേക്കും ഓടി ക്ഷീണിച്ചിരുന്ന അവനെ സംബന്ധിച്ചിടത്തോളം ഈ തണുപ്പ് സഹിക്കാൻ പറ്റാത്തതിലും അധികം ആയിരുന്നു. ഒന്ന് അനങ്ങാൻ പറ്റാത്തവണ്ണം അവനെ തണുപ്പ് പിടികൂടിയ ആ നിമിഷത്തിൽ അവന്റെ ശരീരത്തിലേക്ക് എന്തോ സ്പർശിക്കുന്നത് അവൻ അറിഞ്ഞു. എന്താണ് അത് എന്ന് അവനു ഒരു ധാരണയും ഉണ്ടായിരുന്നില്ല. എന്താണെന്നു മനസ്സിലാക്കാൻ കഴിയുന്നതിനു മുൻപ് തന്നെ അവന്റെ ബോധം മറഞ്ഞു തുടങ്ങിയിരുന്നു. എന്നാൽ രാവിലെ ഉറക്കം ഉണർന്നപ്പോൾ ആണ് അവനു മനസിലായത് ഒരു സംഘം ബീവറുകൾ അവനെ പൊതിഞ്ഞിരിന്നു തണുത്തുറഞ്ഞ ഊഷ്മാവിൽ നിന്നും അവന്റെ ജീവൻ രക്ഷിച്ചു കൊണ്ട് രാത്രി മുഴുവനും അവ കവചം തീർക്കുകയായിരുന്നു.

04. ആന സംരക്ഷിച്ച പെൺകുട്ടി

2004 ൽ തായ്‌ലൻഡ് തീരങ്ങളിൽ ആഞ്ഞടിച്ച സുനാമിയിൽ ആർത്തിരമ്പുന്ന തിരമാലകൾക്കിടയിൽ ഒരു എട്ടു വയസുള്ള പെൺകുട്ടി എന്ത് ചെയ്യണമെന്നറിയാതെ കുടുങ്ങി പോയി. മുന്നിൽ രക്ഷപ്പെടാനുള്ള ഒരു മാർഗ്ഗവും ഉണ്ടായിരുന്നില്ല. ഒരിക്കലും തിരിച്ചു വരാനാകാത്ത വിധം ഒഴുക്കിൽ പെട്ട് പോകാൻ നിൽക്കുകയായിരുന്നു. അപ്പോഴാണ് എവിടെന്നില്ലാതെ ഒരു ആന അവളുടെ അടുത്തേക്ക് നീന്തി വരുകയും തന്റെ തുമ്പി കൈ കൊണ്ട് ചേർത്ത് പിടിക്കുകയും ചെയ്തത്. അതിനു ശേഷം ആ ആന അവളെയും കൊണ്ട് ഉയരമുള്ള ഒരു സ്ഥലത്തേക്ക് പോവുകയും നഷ്ടപ്പെട്ട് പോകാനാകാതെ വിധം അവളെ സംരക്ഷിക്കുകയും ചെയ്തു. ഒരു വലിയ തിരമാല വന്നടിച്ചപ്പോൾ കൂടുതൽ ശരീരത്തോട് ചേർത്ത് വെച്ച് ഇതിഹാസ തുല്യമായി അവളെ രക്ഷിക്കുകയുണ്ടായി.

05. സ്രാവുകളോട് യുദ്ധം ചെയ്തോടിച്ച ഡോൾഫിനുകൾ

കാലിഫോർണിയയിലെ മോണ്ടറെ എന്ന പ്രദേശത്തു സർഫ് ചെയ്യുകയായിരുന്നു ഒരാൾ. അപ്പോഴാണ് എങ്ങു നിന്നെന്നറിയാതെ ഒരു സ്രാവ് പൊടുന്നനെ പ്രത്യക്ഷപ്പെടുകയും അയാളെ ആക്രമിക്കുകയും ചെയ്തത്. കടലിൽ വെച്ച് സ്രാവ് ആക്രമിച്ചാൽ പിന്നെ എന്ത് ചെയ്യാനാണ്. യാതൊരു പ്രതീക്ഷയും ഇല്ലാതെ തന്റെ സമയവും എണ്ണി പോരാടി കൊണ്ടിരിക്കുകയായിരുന്നു അയാൾ. എന്നാൽ അയാൾക്ക്‌ ചുറ്റും സ്രാവ് വീണ്ടും വീണ്ടും വട്ടം ചുറ്റുകയും അസ്ഥിയിൽ തന്നെ ഏൽക്കുംവിധം കടിക്കുകയും ചെയ്തു. ഒരു ഡോൾഫിൻ കൂട്ടം തന്നെ എങ്ങു നിന്നെന്നു പോലും അറിയാതെ അയാളെ രക്ഷിക്കാൻ അപ്പോൾ എത്തിയില്ലായിരുന്നുവെങ്കിൽ, അയാൾ ഈ സമയത്ത് ജീവനോടെ തന്നെ ഉണ്ടാവുമായിരുന്നില്ല. മനുഷ്യൻ കഴിഞ്ഞാൽ ഏറ്റവും ബുദ്ധിയുള്ള ജീവികളിൽ ഒന്നായാണ് ഡോൾഫിനുകൾ അറിയപ്പെടുന്നത്. ആ വ്യക്തി അങ്ങേയറ്റം സമ്മർദ്ദത്തിലും ഭയത്തിലും ആണെന്നും അതിയായ രീതിയിൽ സഹായം ആവശ്യമായ ഒരു സാഹചര്യത്തിലാണെന്നും അവർ തിരിച്ചറിഞ്ഞു. അവർ ഒരേ സമയം ആ മനുഷ്യനെ പൊതിയുകയും സ്രാവിനോട് യുദ്ധം ചെയ്ത് അവിടെ നിന്നും ഓടിക്കുകയും ചെയ്തു. തുടർന്ന് അവ തന്നെ അയാളെ തീരത്തേക്കെത്തിക്കുകയും ഉടനടി അയാൾ വൈദ്യ സഹായത്തിനായി കുതിക്കുകയും ചെയ്തു.

06. മീൻപിടുത്തക്കാരനെ രക്ഷിച്ച ഡോൾഫിൻ

പോർട്ടറിക്കോയിൽ ഒരു ദിവസം മീൻ പിടിക്കാൻ പോയപ്പോൾ ആയിരുന്നു അത്. ട്യൂണ എന്ന മത്സ്യത്തെ പിടിക്കാൻ ആയിരുന്നു അയാൾ കരയിൽ നിന്നും ഒരുപാടു ദൂരം ഉള്ളിലേക്ക് പോയത്. എന്നാൽ ക്ഷുഭിതയായി കടലിന്റെ ആർത്തിരമ്പി വരുന്ന തിരമാലകളിൽ അയാൾ പെട്ടുപോവുകയും ബോട്ട് ആകെ തകരുകയും അയാൾ പുറത്തേക്ക് തെറിക്കുകയും ചെയ്തു. തന്റെ കയ്യിൽ കിട്ടിയ മുങ്ങാതെ കിടക്കുന്ന ഏതോ ഒരു വസ്തുവിൽ അയാൾ മുറുകെ പിടിക്കുകയും വൈകുന്നേരം വരെ അങ്ങനെ കഴിച്ചു കൂട്ടുകയും ചെയ്തു. എന്നാൽ കൂടുതൽ സമയം കടന്നു പോകവേ തന്റെ ശക്തി ക്ഷയിച്ചു തുടങ്ങിയിരിക്കുന്നു എന്ന് അയാൾക്ക് മനസ്സിലായി. അപ്പോഴാണ് എങ്ങു നിന്നോ ഡോൾഫിനുകളുടെ ഒരു വലിയ കൂട്ടം അങ്ങോട്ടേക്ക് കുതിച്ചെത്തുകയും അയാളെ ഉയർത്തി മുകളിലേക്കെത്തിക്കുകയും ചെയ്തത്. മാത്രമല്ല തൊട്ടടുത്ത ഒരു ബീച്ചിലേക്ക് ഈ ഡോൾഫിനുകൾ അയാളെ കൊണ്ടെത്തിച്ചു.

07. സ്രാവിനോട് യുദ്ധം ചെയ്ത ധീരനായ സീൽ

ഇത് മുഴുവൻ സംഭവിച്ചത് കേപ്പ് ടൗൺ തീരത്തു വച്ചാണ്. ഒരു വിനോദ സഞ്ചാരിയെയാണ് സ്രാവ് ആക്രമിച്ചത്. തിരിച്ചൊന്നും ചെയ്യാനാകാത്ത വിധം അയാളുടെ കാൽ സ്രാവ് കടിച്ചു മുറിച്ചു കളഞ്ഞു. തീരത്തു നിന്നും ഇത് കാണുകയായിരുന്നു രണ്ടു ആ നിസ്സഹായ അവസ്ഥയിൽ അയാളെ ഇങ്ങനെ വിടാൻ കഴിയാത്തതിനാൽ പേർ ഈ സമയം അയാളെ രക്ഷിക്കാൻ സ്രാവിനടുത്തേക്ക് കുതിച്ചു. എന്നാൽ ഇവർ എല്ലാവരും സത്യം പറഞ്ഞാൽ അപകടത്തിലായിരിന്നു, എവിടെ നിന്നെന്നറിയാതെ ഒരു സീൽ അവരെ രക്ഷിക്കാൻ അവരുടെ അടുത്തേക്ക് പാഞ്ഞെത്തും വരെ. ഈ സീൽ ഈ മൂന്ന് മനുഷ്യരെ ചുറ്റി വലയം വയ്ക്കുകയും സ്രാവ് അവരെ ആക്രമിക്കാൻ തുനിഞ്ഞ ഓരോ തവണയും അതിനെ എതിർത്ത് തോൽപ്പിക്കുകയും ചെയ്തു. ഒടുവിൽ പരാജയം സമ്മതിച്ച സ്രാവ് ഈ മൂന്ന് പേരെയും അവിടെ ഉപേക്ഷിച്ചു കടന്നു കളയുകയാണുണ്ടായത്. സ്രാവ് ഇവരെ ഒഴിവാക്കി അവിടെ നിന്നും പോകുന്നത് വരെ സീൽ അവിടെ തന്നെ ഉണ്ടായിരുന്നു. ഒടുവിൽ രക്ഷാ പ്രവർത്തകർ എത്തി അവരെ രക്ഷിക്കുന്നതിന് ശേഷമാണു സീൽ അവിടെ നിന്നും പോയത്.

08. സുഹൃത്തായ കരടി പർവത സിംഹത്തെ തോല്പിച്ചപ്പോൾ

ഒരു വയസ്സായ മനുഷ്യൻ കരടിയുടെ കുടുംബത്തെ വെറുതെ ഇങ്ങനെ വീക്ഷിക്കുകയായിരുന്നു. കരടി കുടുംബത്തിന് ആവശ്യത്തിന് സ്പേസ് കൊടുത്ത് അവരെ അവരുടെ പാട്ടിനു വിട്ടു കൊണ്ടായിരുന്നു അത്. അപ്പോഴാണ് അത്രയും സമയം അയാൾ അറിയാതെ അയാളെ പിന്തുടർന്ന് കൊണ്ടിരുന്ന ഒരു സിംഹം അയാളെ ആക്രമിക്കാൻ ഒരുങ്ങിയത്. അത് അയാളുടെ പുറകിൽ നിന്നും ആക്രമിച്ചു. സിംഹം തന്നെ കടിച്ചു കീറും എന്ന് അയാൾക്ക് ഏതാണ്ട് ഉറപ്പായി. അപ്പോഴാണ് ‘അമ്മ കരടി അവർ രണ്ടു പേരുടെയും നേരെ കുതിച്ചു വരുന്നത് അയാൾ കണ്ടത്, അതിനു ശേഷം ‘അമ്മ കരടി അയാളുടെയും സിംഹത്തിന്റെയും നടുക്ക് നിന്ന് സിംഹത്തോട് എതിരിടാൻ തുടങ്ങി. സിംഹം ഒടുവിൽ ഞൊണ്ടി കൊണ്ട് കാടിനുള്ളിലേക്ക് ഓടിയൊളിക്കുന്നതിനു മുൻപ് വരെ ഏതാണ്ട് 15 സെക്കണ്ടുകളോളം അവർ തമ്മിലുള്ള അടി നീണ്ടു നിന്നു. ‘അമ്മ കരടി തന്റെ പണി തീർന്നപാടേ മിണ്ടാതെ തിരിച്ചു നടക്കുകയും ചെയ്തു.

09. സീ ടർട്ടിൽ റാഫ്റ്

തന്റെ ബോട്ട് തല കീഴായി മറിഞ്ഞു ഒരു 62 വയസ്സുള്ള സ്ത്രീ ആഴമുള്ള നദിയിൽ മുങ്ങി കൊണ്ട് സ്വന്തം ജീവന് വേണ്ടി മല്ലിടുകയായിരുന്നു. അവർ ആ കടലിൽ തീർത്തും ഒറ്റക്കായിരുന്നു. കരയുടെ ഒരു ലക്ഷണവും ദൂരെ നിന്ന് പോലും കാണുന്നുണ്ടായിരുന്നില്ല. അപ്പോഴായിരുന്നു ഒരു കടലാമ അവരുടെ നേരെ നീന്തി വന്നത്. ഒരു നിമിഷം പോലും വൈകാതെ ആ സ്ത്രീ കടലാമയുടെ മുകളിലേക്ക് നീന്തി കയറുകയുണ്ടായി. മാത്രമല്ല ആ കടലാമ അവരെ അതിനു അനുവദിക്കുകയും ചെയ്തു. മാത്രമല്ല ഫിലിപ്പിനെ നാവിക സേന കാണുന്നത് വരെ കടലാമ ആ സ്ത്രീയെയും കൊണ്ട് തുടർച്ചയായി നീന്തി. ഔദ്യോഗിക രേഖകൾ പ്രകാരം ആമ സ്ത്രീയെയും കൊണ്ട് നീന്തിയത് രണ്ടു ദിവസം ആണ്. മുങ്ങാം കുഴിയിടുകയോ എന്തിനു ഭക്ഷണം കഴിക്കുകയോ പോലും ചെയ്യാതെ ആമ ബോട്ട് വരുന്നത് വരെ കാത്തിരുന്നു വൃദ്ധയെ ഉയർത്തി എടുക്കുന്നത് വരെ അവിടെ നിന്നിട്ടാണ് ആമ സ്ഥലം വിട്ടത്.

10 . വീണ്ടും രക്ഷകൻ ആയി ഡോൾഫിൻ

ഇന്ത്യൻ മഹാ സമുദ്രത്തിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരു സ്ത്രീയെ പെട്ടെന്നാണ് ദൗർഭാഗ്യം പ്രഹരിച്ചത് . അവരുടെ ബോട്ട് പൊട്ടി തെറിക്കുകയും അവർ ഉടനടി വെള്ളത്തിലേക്ക് മുങ്ങിപ്പോവുകയും ചെയ്തു. പ്രത്യാശയുടെ ഒരു കണിക പോലും അവശേഷിച്ചിരുന്നില്ല, അവർ എന്തായാലും മരിക്കുമായിരുന്നു വെള്ളത്തിന് മുകളിലേക്ക് വരുവാൻ അവർ നടത്തുന്ന കഷ്ടപ്പാടുകൾ ഡോൾഫിനുകളുടെ ഒരു കൂട്ടം കണ്ട് അവരെ സഹായിക്കാൻ അങ്ങോട്ട് പോയില്ലായിരുന്നുവെങ്കിൽ. ഡോൾഫിനുകളിൽ ഒന്ന് അവരുടെ അടിയിൽ കൂടെ നീന്തുകയും അവരുടെ ശരീരം ഡോൾഫിന്റെ മുകളിൽ വരത്തക്ക വിധത്തിൽ ശരീരം വയ്ക്കുകയും ചെയ്തു. ബാക്കി രണ്ടു പേർ അവർക്ക് ചുറ്റും വലയം വയ്ക്കുകയും സ്രാവുകളുടെ ആക്രമണത്തിൽ നിന്നും രക്ഷാവലയം നിർമ്മിക്കുകയും ചെയ്തു. അവരെ സുരക്ഷിതമായി എത്തിക്കാൻ തക്കവണ്ണം ഒരു ചെറു കപ്പൽ കാണുന്നതുവരെ 200 മൈൽ ദൂരം ആണ് ഡോൾഫിനുകൾ അവരെയും കൊണ്ട് സഞ്ചരിച്ചത്.