Sunday, December 1, 2024
HomeTrendingതന്റെ ഭാഗത്ത്‌ തെറ്റൊന്നും സംഭവിച്ചിട്ടില്ലെന്നും തന്നോട് ചോദിച്ചതിന്റെ ഭാഗമായി മനുഷ്യ സഹചമായ മറുപടിയാണ് താൻ കൊടുത്തത്...

തന്റെ ഭാഗത്ത്‌ തെറ്റൊന്നും സംഭവിച്ചിട്ടില്ലെന്നും തന്നോട് ചോദിച്ചതിന്റെ ഭാഗമായി മനുഷ്യ സഹചമായ മറുപടിയാണ് താൻ കൊടുത്തത് ; ശ്രീനാഥ്‌ ഭാസി

ഒരുപാട് ആരാധകരുള്ള ഒരു യുവ പ്രതിഭ ആണ് നടൻ ശ്രീനാഥ് ഭാസി. തന്റെ ഭാഗത്ത്‌ നിന്നു ഒരു തെറ്റും സംഭവിച്ചിട്ടില്ല എന്നും തന്നോട് ചോദിച്ചതിന് മറുപടി ആണ് താൻ നൽകിയത് എന്നുമാണ് ശ്രീനാഥ്‌ ഭാസി തന്റെ ആരാധകരോട് പറഞ്ഞത്.


മലയാള സിനിമയിലെ മികച്ച യുവ നടനാണ് ശ്രീനാഥ് ഭാസി. 2012 ൽ പുറത്തിറങ്ങിയ പ്രണയം എന്ന ചിത്രത്തിലൂടെയാണ് ശ്രീനാഥ് ഭാസിയുടെ അരങ്ങേറ്റം. ഒട്ടനേകം ചിത്രങ്ങളിൽ അഭിനയ മികവ് തെളിയിച്ചിട്ടുള്ള ആളാണ് ശ്രീനാഥ് ഭാസി. ഉസ്താദ് ഹോട്ടൽ, ഹണി ബീ, ഡാ തടിയാ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചതിനു ശേഷമാണ് ശ്രീനാഥ് ഭാസി ഒരുപാട് ശ്രദ്ധിക്കപ്പെട്ടത്. ഷോട്ട് ഫിലിംസിലും അഭിനയിച്ച ആളാണ് ശ്രീനാഥ് ഭാസി. ചട്ടമ്പി എന്ന സിനിമയാണ് ശ്രീനാഥ്‌ ഭാസിയുടെ പുതിയ സിനിമ. ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷന് വേണ്ടി എത്തിയപ്പോൾ അവതാരകയോട് മോശമായി പെരുമാറിയതാണ് ഇപ്പോൾ പ്രശ്നമായി കൊണ്ടിരിക്കുന്നത്. ഇന്റർവ്യൂ ചെയ്യാൻ വന്ന അവതാരകയോട് ശ്രീനാഥ്‌ ഭാസി മോശമായി പെരുമാറി എന്നാണ് അവതാരക പറയുന്നത്. എന്നാൽ താൻ മോശമായി പെരുമാറി ഇല്ലെന്നും തന്നോട് ചോദിച്ചതിന്റെ മറുപടി ആണ് താൻ പറഞ്ഞതെന്നും ശ്രീനാഥ്‌ ഭാസി പറയുന്നു.

തന്റെ ഭാഗത്ത്‌ തെറ്റൊന്നും സംഭവിച്ചിട്ടില്ലെന്നും തന്നോട് ചോദിച്ചതിന്റെ ഭാഗമായി മനുഷ്യ സഹചമായ മറുപടിയാണ് താൻ കൊടുത്തത് എന്നുമാണ് ശ്രീനാഥ്‌ ഭാസി പറഞ്ഞത്. തന്നെ പ്രോവോക്ക് ചെയുന്ന രീതിയിലുള്ള ചോദ്യങ്ങളാണ് അവതാരക ചോദിച്ചതെന്നും അത് കൊണ്ടാണ് താൻ മറുപടി നൽകിയതെന്നും ആരാധകരോട് ശ്രീനാഥ് പങ്കു വച്ചു. ആരാധകരും സോഷ്യൽ മീഡിയയും നടന്റെ ഭാഗത്താണ്. ശ്രീനാഥ് ഭാസി തെറ്റായിട്ടൊന്നും പറഞ്ഞിട്ടില്ല എന്നാണ് ഫാൻസ്‌ പറയുന്നത്.എന്നാൽ സംഭവം വിഷയമായതിനെ തുടർന്ന് യുട്യൂബ് അവതാരക പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിട്ടുണ്ട്.അവതാരകയുടെ പരാതിയെ തുടന്ന് ശ്രീനാഥ് ഭാസിയെ ഉടനെ തന്നെ പോലീസ് ചോദ്യം ചെയ്യും. ചട്ടമ്പി എന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ടുള്ള അഭിമുഖത്തിലാണ് അതിഷേപം ഉണ്ടയാതെന്ന് പരാതിയിൽ പറയുന്നു. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് ചുമതിയാണ് മരട് പോലീസ് ശ്രീനാഥ് ഭാസിക്ക് എതിരെ കേസെടുത്തിട്ടുള്ളത്. താനിപ്പോഴും പറയുന്നു ” തന്റെ ഭാഗത്ത്‌ നിന്നു തെറ്റൊന്നും സംഭവിച്ചിട്ടില്ല; തന്നെ അപമാനിച്ചതിന്റെ പേരിൽ സാധാരണ മനുഷ്യനെന്ന രീതിയിൽ മറുപടി കൊടുത്തു. ആരെയും തെറി വിളിച്ചിട്ടില്ല. അവരോട് മോശമായി പെരുമാറിയിട്ടുമില്ല ” എന്നുമാണ് ശ്രീനാഥ് ഭാസി പറഞ്ഞു. തന്നോട് മോശമായി പെരുമായപ്പോൾ സാധാരണ മനുഷ്യൻ എന്ന നിലയിൽ നടത്തിയ പ്രതികരണമാണ് ഇരുവരുടെയും ഇടയിൽ ഉണ്ടായത് എന്ന് ശ്രീനാഥ് പറഞ്ഞു.ചട്ടമ്പി സിനിമയുടെ പ്രദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് പ്രതികരണം.

ശ്രീനാഥ് ഭാസി തന്തയ്ക്കു വിളിച്ചു എന്നൊക്കെ പറഞ്ഞു കൊണ്ടാണ് അവതാരക രംഗത്ത് വന്നിരിക്കുന്നത്. താൻ മോശമായി ഒന്നും തന്നെ പറഞ്ഞിട്ടില്ലെന്നും തന്നെ അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ ചോദിച്ചപ്പോൾ മനുഷ്യ സഹചമായ മറുപടി നൽകിയത് ആണെന്നും പറഞ്ഞു കൊണ്ട് ശക്തമായ മറുപടിയുമായി ശ്രീനാഥ് ഭാസിയും ഒരു വീഡിയോയുമായി സോഷ്യൽ മീഡിയയിൽ വന്നിരുന്നു. എന്നാൽ പരാതിയെ തുറന്നു ശ്രീനാഥ്‌ ഭാസിയെ ചോദ്യം ചെയ്യുമെന്നാണ് അറിയാൻ കഴിഞ്ഞത്. സ്ത്രീ യെ അപമാനിച്ചു സ്ത്രീത്വത്തെ അപമാനിച്ചു എന്നൊക്കെ പറഞ്ഞും ചിലർ രംഗത്ത് എത്തിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments