Thursday, November 7, 2024
HomeSTORYആണുങ്ങൾക്കെന്താ തോന്നുമ്പോൾ വന്ന് ഓച്ചിറക്കാളയെ പോലെ പെരുമാറിയിട്ടങ്ങ് പോയാൽ മതിയല്ലോ?

ആണുങ്ങൾക്കെന്താ തോന്നുമ്പോൾ വന്ന് ഓച്ചിറക്കാളയെ പോലെ പെരുമാറിയിട്ടങ്ങ് പോയാൽ മതിയല്ലോ?

എഴുത്ത്: Saji Thaiparambu

 

“അങ്ങോട്ട് മാറിക്കിടക്ക് ഇക്കാ, എനിക്ക് വയ്യ ഇനിയും പത്ത് മാസം കിടന്ന് നരകിക്കാനും ,എല്ല് നുറുങ്ങുന്ന പ്രസവവേദന അനുഭവിക്കാനും”AC യുടെ തണുപ്പ് അസഹ്യമായപ്പോൾ ,കെട്ടിപ്പിടിക്കാൻ വന്ന സയ്ദാലിയോട് ആദ്യം അവൾ സഹകരിച്ചെങ്കിലും പിന്നെയവന്റെ ആക്രാന്തം കണ്ടപ്പോഴാണ് ,സൗദ ,അങ്ങനെ പറഞ്ഞത്.

”ടീ നമുക്കൊരു ആൺകുഞ്ഞ് കൂടി വേണ്ടേ?സെയ്ദാലിയുടെ പതിനെട്ടാമത്തെ അടവ് അയാൾ പുറത്തെടുത്തു.ഹും അതും പറഞ്ഞു കൊണ്ടല്ലേ കഴിഞ്ഞ മൂന്ന് പ്രാവശ്യവും നിങ്ങളെന്നെ ഗർഭിണിയാക്കിയത്.എന്നിട്ടൊ ,ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നും പറഞ്ഞ് പെറ്റ അവസാനത്തതും പെണ്ണ് തന്നെ ”

ഇനിയൊരു പരീക്ഷണത്തിന് ഞാനില്ലേ….. !അത്ര നിർബന്ധമാണെങ്കി നിങ്ങള് വേറൊരു പെണ്ണ് കൂടി കെട്ടിക്കൊ”അവസാനം സഹികെട്ട് അവൾ അതും പറഞ്ഞു.ആണുങ്ങൾക്കെന്താ തോന്നുമ്പോൾ വന്ന് ഓച്ചിറക്കാളയെ പോലെ പെരുമാറിയിട്ടങ്ങ് പോയാൽ മതിയല്ലോ?

അത് കഴിഞ്ഞ് ഛർദ്ദിയും, ക്ഷീണവുമായി ബാക്കിയുള്ളോര് പ്രാണൻ പോകുന്ന വേദന സഹിച്ച് പ്രസവിക്കുകയും ചെയ്യണം.എന്നിട്ടോ, അവര് ജോലിക്കെന്നും പറഞ്ഞ് വിദേശത്തേക്കും, മറ്റ് സ്ഥലങ്ങളിലേക്കുമൊക്കെ, ഒരു ഒളിച്ചോട്ടമാപിന്നെ പ്രസവിച്ചവളും അവളുടെ വീട്ടുകാരും കൂടി മക്കളെ വളർത്തി വലുതാക്കുന്ന മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുത്തോണം

ഇനി മുതൽ ആ പരിപ്പ് ഈ കലത്തിൽ വേവിക്കാൻ നോക്കണ്ട,അവൾ മനസ്സിൽ പറഞ്ഞു.സൗദയുടെ നിസ്സഹകരണത്തിൽ നിരാശനായ സയ്ദാലി, തിരിഞ്ഞ് കിടന്ന് തലയിണയെ ആശ്രയിച്ചു.കുറച്ച് കഴിഞ്ഞപ്പോൾ അയാളുടെ ചിന്തകളിലേക്ക് സൗദ, പറഞ്ഞ വാചകങ്ങൾ കയറി വന്നു.താൻ വേണമെങ്കിൽ വേറെ കെട്ടിക്കോളാൻകാര്യമായിട്ടായിരിക്കുമോ അവളത് പറഞ്ഞത്.

അങ്ങനെയാണെങ്കിൽ അതൊരു നല്ല കാര്യമായിരുന്നു.തനിക്ക് സാമ്പത്തികമായും ശാരീരികമായും ഒരുവളെ കൂടി സംരക്ഷിക്കുവാനുള്ള ശേഷിയുമുണ്ട്.പിന്നെ അമാന്തിച്ചില്ലസയ്ദാലി ഉറക്കത്തിലേക്ക് വീഴാൻ തുടങ്ങിയ സൗദയെ തട്ടി വിളിച്ചു.”ടീ സൗദാ ””ഹെന്താ മനുഷ്യാ നിങ്ങക്ക് ,പാതിരാത്രിയായാലും മനുഷ്യനെ ഒറക്കത്തില്ലേ?”അസഹ്യതയോടെ അവൾ പിറുപിറുത്തു.അല്ലാ… നീ നേരത്തെ പറഞ്ഞത് കാര്യായിട്ടാണോ ?

എന്ത് പറഞ്ഞത് ”അലസമായി അവൾ ചോദിച്ചു.വേറെ കെട്ടിക്കോളാൻ “അത് കേട്ട് അവൾ ചാടിയെഴുന്നേറ്റു.കുറച്ച് നേരം അയാളെ സൂക്ഷിച്ച് നോക്കി.എന്നിട്ട് പറഞ്ഞു.ഉം കാര്യായിട്ട് തന്നാ, പിന്നെ ഒരു കാര്യം കൂടി നിങ്ങള് വേറെ പെണ്ണ് ,കാണുന്ന കൂട്ടത്തിൽ, എനിക്കും പറ്റിയ ഒരാൺപിറന്നോനെ നോക്കിക്കോ

ഞാനും കുറെ നാളായില്ലേ നിങ്ങളോടൊപ്പം ഇങ്ങനെ കഴിയുന്നത്.എനിക്കും വേണ്ടേ ഒരു ചെയ്ഞ്ചൊക്കെ.”അത്കേട്ടതും ചുരുണ്ട് കൂടി കിടന്ന പുതപ്പെടുത്ത് അയാൾ തലവഴി മൂടി കിടന്നു.”ങ്ഹും എന്നോടാ കളി. “പിറുപിറുത്ത് കൊണ്ട് സൗദ, കരഞ്ഞ് തുടങ്ങിയ മൂന്നാമത്തെ പെൺകുഞ്ഞിനെയുമെടുത്ത് മുലകൊടുക്കാൻ തുടങ്ങി.

 

RELATED ARTICLES
- Advertisment -

Most Popular

Recent Comments