തെന്നിന്ത്യൻ നടി നയൻതാരയ്ക്കും സംവിധായകൻ വിഘ്‌നേഷ് ശിവൻ ദമ്പതികൾക്കും ഇരട്ട കുട്ടികൾ പിറന്നു.ബോളീവുഡിൽ മാത്രമേ വാടക ഗർഭധാരണം കാണാൻ കഴിഞ്ഞിട്ടുള്ളൂ. എന്നാലിപ്പോൾ തെന്നിന്ത്യയിലും കാണാൻ സാധിച്ചു

0
35

തെന്നിന്ത്യൻ നടി നയൻതാരയ്ക്കും സംവിധായകൻ വിഘ്‌നേഷ് ശിവൻ ദമ്പതികൾക്കും ഇരട്ട കുട്ടികൾ പിറന്നു.
ഉയിരും ഉലകവും എന്ന് വിശേഷിപ്പിച്ചു കൊണ്ട് കുഞ്ഞുങ്ങളുടെ ചിത്രം പങ്കു വച്ചിരിക്കുകയാണ് താരങ്ങൾ.

തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ നയൻ‌താര ഇരട്ടകുട്ടികളുടെ അമ്മയായി. നടി നയൻ‌താര സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല. വിക്കിയാണ് തങ്ങളുടെ പ്രിയപ്പെട്ട ആരാധകർക്ക് വേണ്ടി തന്റെ കുഞ്ഞുങ്ങളുടെ ചിത്രം ഇൻസ്റ്റഗ്രാം പേജിൽ പങ്കു വച്ചത്. പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര നടിയാണ് നയൻ‌താര. ഡയാന മറിയം കുര്യൻ എന്ന് പേരുള്ള നയൻ‌താര ലേഡി സൂപ്പർ സ്റ്റാർ എന്ന പേരിലാണ് തെന്നിന്ത്യൻ സിനിമാ ലോകത്ത് അറിയപ്പെടുന്നത്. കൈരളി ചാനലിലെ ഒരു ചെറിയ പ്രോഗ്രാമിൽ കൂടി എത്തിയ നടി മനസ്സിനക്കരെ എന്ന ചിത്രത്തിൽ കൂടിയാണ് ആദ്യമായി മലയാള സിനിമയിൽ അരങ്ങേറ്റം നടത്തിയത്. പിന്നീട് തമിഴിലും തെലുങ്കിലും അഭിനയിച്ച നടി ലേഡീസ് സൂപ്പർ സ്റ്റാറായി മാറി. ഏഴു വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരുടെയും വിവാഹം നടന്നത്. 2022 ജൂൺ 9 ന് നയൻതാരയും സിനിമാ സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം നടന്നത്. ഒരുപാട് നാളത്തെ പ്രണയത്തിന് ശേഷം ആണ് ഇരുവരും വിവാഹം കഴിച്ചത്.ഇരുവരെയും ആരാധകർക്കു ഒരുപാട് ഇഷ്ടമാണ്. വിവാഹം കഴിഞ്ഞിട്ട് ഇത്രയും നാളായില്ലേ; കുഞ്ഞുങ്ങളെ കുറിച്ച് ചിന്തിക്കുന്നില്ലേ എന്ന എല്ലാവരും നേരിടുന്ന ചോദ്യങ്ങൾ ഇരുവരും നേരിട്ടിരുന്നു. അന്ന് ഇരുവരും നയൻതാരയും വിഘ്നേഷ് ശിവനും മൂന്ന് കുട്ടികൾക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരുന്നു. ചിത്രത്തിന് വിഘ്നേഷ് ശിവൻ നൽകിയിരിക്കുന്ന അടിക്കുറിപ്പാണ് പ്രേക്ഷകരിൽ കൂടുതൽ പ്രതീക്ഷ ഉണർത്തിയത്.

“കുട്ടികളുടെ സമയം, ഭാവിയിലേക്കുള്ള പരിശീലനം” എന്ന തലക്കെട്ട് അന്ന് ശ്രദ്ധേയമായിരുന്നു. അന്ന് ഒരു സൂചന തന്നതാണല്ലേ എന്നാണിപ്പോൾ ആരാധകർ ചോദിക്കുന്നത്. ഇരട്ടകുട്ടികളാണ് ഇരുവർക്കും ജനിച്ചത്. രണ്ടു ആൺകുട്ടികളാണ്; ഇരുവരും കുഞ്ഞുങ്ങളുടെ കാലിൽ കെട്ടിപിടിച്ചു ചുംബനം നൽകുന്ന ചിത്രങ്ങളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. വിവാഹം കഴിഞ്ഞു അഞ്ചു മാസമായപോഴേക്കും അപ്പനും അമ്മയും ആയി എന്ന സന്തോഷം ആണ് വിഘ്‌നേഷ് ശിവൻ പങ്കു വച്ചിരിക്കുന്നത്. നയൻ‌താരയും വിഘ്‌നേഷ് ശിവനും വാടക ഗർഭ ധാരണത്തിൽ കൂടിയാണ് കുഞ്ഞുങ്ങളെ സ്വന്തമാക്കിയിരിക്കുന്നത്. ബോളീവുഡിൽ മാത്രമേ വാടക ഗർഭധാരണം കാണാൻ കഴിഞ്ഞിട്ടുള്ളൂ. എന്നാലിപ്പോൾ തെന്നിന്ത്യയിലും കാണാൻ സാധിച്ചു എന്നാണ് ആരാധകർ പറയുന്നത്. ഒരുപാട് നാളായി പുതിയ സിനിമകൾക്കൊന്നും നയൻ‌താര ഒപ്പ് വച്ചിട്ടില്ലായിരുന്നു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്നും എല്ലാവരുടെയും ആശീർവാദവും ഉണ്ടായിരിക്കണമെന്നും വിക്കി ഒരു കുറിപ്പായി പങ്കു വച്ചിട്ടുണ്ട്. ഇരുവരും ഒരുപാട് സന്തോഷത്തിലാണ്. തങ്ങളുടെ കുഞ്ഞുങ്ങളെ ഓമനിക്കാനും ലാളിക്കാനും കിട്ടിയ സന്തോഷത്തിലാണിരുവരും