കാളിദാസിന്റെ വീട്ടിൽ പുതിയ ഒരു അഥിതി കൂടി; ആരാണെന്നറിയാൻ ആകാംക്ഷയോടെ സോഷ്യൽ മീഡിയ ലോകം. പ്രണയതാക്കളെ പോലെ തന്നെയുണ്ടെന്ന് ആരാധകർ.
മലയാള ചലച്ചിത്ര അഭിനേതാക്കളും – താര ജോഡികളുമായ ജയറാം പാർവതി ദമ്പതികളുടെ മകനുമാണ് കാളിദാസ് ജയറാം. കാളിദാസിന്റെ സഹോദരിയുടെ പേരാണ് മാളവിക ജയറാം. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര വേദിയിൽ എത്തിയ ബാല തരമാണ് കാളിദാസ് ജയറാം. സിബി മലയിൽ സംവിധാനം ചെയ്ത എന്റെ വീട് അപ്പൂന്റെയും എന്ന ചിത്രത്തിലെ അഭിനയ മികവിന് 2003 ലെ മികച്ച ബാല നടനുള്ള കേരള സർക്കാർ ചലച്ചിത്ര പുരസ്‌കാരവും ദേശീയ പുരസ്‌കാരവും കാളിദാസ് ജയറാം കരസ്തമാക്കി. പൂമരം എന്ന സിനിമയിൽ കൂടിയാണ് ഒരു ഇടവേളക്ക് ശേഷം ഇപ്പോൾ കാളിദാസ് സിനിമാ രംഗത്ത് എത്തിയത്. മലയാളി പ്രേക്ഷകർക്ക് ഇടയിൽ നിരവധി ആരാധകരുള്ള ഒരു യുവ നടനാണ് കാളിദാസ് ജയറാം. ഒരു കാലത്ത് സിനിമയിലെ തരാജോടികൾ ആയിരുന്ന ജാറാമിനെയും പാർവതിയെയും പ്രേക്ഷകർക്ക് വളരെ ഇഷ്ടമായിരുന്നു. അതേ ഇഷ്ടം പ്രേക്ഷകർക്കും മലയാളികൾക്കും കാളിദാസനോടുമുണ്ട്. താരത്തിന്റെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ താരം പങ്കു വയ്ക്കാറുണ്ട്. അത് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുമുണ്ട്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടികൊണ്ടിരിക്കുന്നതും കാളിദാസിന്റെ പുതിയ വിഷേഹങ്ങളാണ്. ഈ വർഷത്തെ ഓണ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്. ഈ വർഷത്തെ ഓണം ചിത്രങ്ങൾക്ക് ഇടയിൽ പുതിയ ഒരു അതിഥിയെ കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ ലോകം. ജയറാംമും പാർവതിയും കാളിദാസും മലവികയും കൂടാതെ പുതിയ ഒരു അതിഥിയെ പരിചയപ്പെടുത്തുകയാണ് ചിത്രങ്ങളിലൂടെ. ഒരു പെൺകുട്ടിയാണ് താരം. കാളിദാസിന്റെ സുഹൃത്ത് തരുണിയാണ് അ താരം. ഓണചിത്രങ്ങളിൽ തരുണിയെയും കാണാം.കാളിദാസിന്റെ അരികിൽ തരുണി ഇരിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചത്. ഇരുവരും ഒരുമിച്ചിരിക്കുന്ന ദൃശ്യങ്ങളാണ് കാണാൻ സഹിക്കുന്നത്. തരുണിയുടെ തോളിൽ കാളിദാസ് കൈ വച്ചിരിക്കുന്നതും ഒരുപാട് ശ്രദ്ധ നേടിയിരുന്നു.
കുടുംബ ചിത്രങ്ങളിൽ പ്രത്യേകിച്ചും പുറത്ത് നിന്നൊരാൾ പതിവുള്ളതല്ലലോ എന്നും ഇത് ആരാണെന്നും ഒരുപാട് ചോദ്യങ്ങൾ ഉയർന്നെങ്കിലും ആരും ഒന്നും മറുപടി പറഞ്ഞില്ല എന്നാണ് സോഷ്യൽ മീഡിയ ലോകം പറയുന്നത്. ഇരുവരും ചേർന്നിരിക്കുന്ന ദൃശ്യങ്ങളാണിപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്. ഇരുവരും പ്രണയത്തിലാണോ എന്നാണ് എല്ലാവരുടെയും സംശയം; ആ ചോദ്യത്തിന് ആരും മറുപടി പറഞ്ഞിരുന്നില്ല. പക്ഷെ രണ്ടു പേരും തമ്മിലുള്ള ചിത്രങ്ങൾ കണ്ടിട്ട് അങ്ങനെ തന്നെയാണെന്ന് തോന്നുന്നു എന്നാണ് ആരാധകർ പറയുന്നത്. എന്തായാലും നന്നായി എന്ന് ആശംസിക്കുകയാണ് ആരാധകലോകം.ചിത്രത്തിനോടൊപ്പം തന്നെ കമ്മെന്റുകളും ശ്രദ്ധ നേടുകയാണ്. കല്യാണി പ്രിയ ദർശൻ കമന്റ് ചെയ്തിരിക്കുന്നത് വളരെ ക്യൂട്ട് ആണെന്നാണ്. എന്തായാലും ചിത്രത്തിനൊപ്പം തന്നെ കമെന്റും ഏറ്റെടുത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയയും ആരാധകരും.