താൻ ഒരു കോമാളി അല്ലെന്നും തന്നെ കോമാളി ആയി ചിത്രീകരിച്ചത് മാധ്യമങ്ങൾ തന്നെയാണെന്നും പറഞ്ഞു കൊണ്ട് പൊട്ടിത്തെറിച്ച് ലൈവിൽ വന്നിരിക്കുകയാണ് ആറാട്ട് സന്തോഷ്‌ വർക്കി

0
39

താൻ പണത്തിനും പ്രശസ്തിക്കും വേണ്ടിയല്ല ഇതൊന്നും ചെയ്യുന്നുന്നതെന്നും തന്റെ ആകെ ഒരു ഹോബി സിനിമാ കാണൽ മാത്രം ആണെന്നും തുറന്നടിച്ച് ആറാട്ട് സന്തോഷ് വർക്കി രംഗത്ത്.

സന്തോഷ്‌ വർക്കി എന്ന പുതിയ ഒരു താരമാണ് ഇപ്പോൾ കുറെ നാളായി സോഷ്യൽ മീഡിയയിലെ താരം.സന്തോഷ്‌ വർക്കി ബാംഗ്ലൂരിൽ ജനിച്ചു വളർന്ന ഒരു മലയാളിയാണ്. ചെറുപ്പം മുതലേ കടുത്ത മോഹൻലാൽ ആരാധകനാണ് സന്തോഷ്‌. ഈയിടെ പുറത്തിറങ്ങിയ ലാലേട്ടൻ ചിത്രം ആറാട്ട് എന്ന സിനിമയുടെ റിവ്യൂ അവതരണത്തിൽ കൂടിയാണ് സന്തോഷ്‌ വർക്കി എന്ന ലാലേട്ടൻ ഫാൻ ആരാധകരുടെ ശ്രെദ്ധ ആകർഷിച്ചത്. അടിപൊളി റിവ്യൂ ആയിരുന്നെന്നാണ് ആരാധകരും പറയുന്നത്.സന്തോഷ്‌ വർക്കി ഇപ്പോൾ ട്രോളന്മാർക്ക് എതിരെയും യുട്യൂബർസിന് എതിരെയും രംഗത്ത് വന്നിരിക്കുയാണ്. താൻ ഒരു കോമാളി അല്ലെന്നും തന്നെ കോമാളി ആയി ചിത്രീകരിച്ചത് മാധ്യമങ്ങൾ തന്നെയാണെന്നും പറഞ്ഞു കൊണ്ട് പൊട്ടിത്തെറിച്ച് ലൈവിൽ വന്നിരിക്കുകയാണ് ആറാട്ട് സന്തോഷ്‌ വർക്കി. തനിക്ക് കള്ളുകുടിയോ പെണ്ണുപിടിയോ ഒന്നും ഇല്ലെന്നും ആകെ ഒരു ഹോബി തനിക്കുള്ളത് സിനിമാ കാണൽ മാത്രം ആണെന്നും സന്തോഷ് വർക്കി പറഞ്ഞു.

പക്ഷെ തന്നെ കുറിച്ചുള്ള തെറ്റിദ്ധാരണയാണ് മാധ്യമങ്ങൾ പകർത്തുന്നതെന്നും താൻ നെഗറ്റീവും പോസിറ്റീവും പറയാറുണ്ട് എന്നാൽ നെഗറ്റീവ് മാത്രമേ മാധ്യമങ്ങളും സോഷ്യൽ മീഡിയയും എടുത്ത് കാണിക്കാറുള്ളൂ എന്നും ട്രോളാന്മാർ തനിക്കെതിരെ ഇറങ്ങി തിരിച്ചിരിക്കുകയാണെന്നും സന്തോഷ്‌ വർക്കി പറഞ്ഞു. മലയാളികൾക്ക് തന്നോട് അസൂയ ആണെന്നും അതിൽ മലയാളികൾ മുന്നിൽ നിൽക്കുന്നവർ ആണെന്നും മലയാളികൾക്കും മാധ്യമങ്ങൾക്കും എന്നും വേണ്ടത് മോശം ന്യൂസ്‌ ആണെന്നും നല്ലത് അവർ സ്വീകരിക്കില്ലെന്നും സന്തോഷ്‌ വർക്കി തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു.

മലയാള സിനിമയിലെ രണ്ടു പ്രധാന നടിമാരെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് സന്തോഷ്‌ വർക്കി പുറകെ നടന്നതാണ് ഈ ട്രോളിനെല്ലാം കാരണം.ആദ്യം നടി നിത്യാ മേനോനെ വിവാഹം കഴിക്കണമെന്നാണ് സന്തോഷ്‌ പറഞ്ഞത് . ഒരുപാട് തവണ ഇക്കാര്യം നിത്യയോടും നിത്യയുടെ വീട്ടുകാരോടും പറഞ്ഞെങ്കിലും അവർ അനുകൂലിച്ചില്ല എന്നും പറഞ്ഞാണ് സന്തോഷ്‌ ആദ്യമായി അന്ന് രംഗത്ത് എത്തിയത്. നിത്യ മേനോൻ ഇതൊന്നും അനുകൂലിക്കാത്തത് കൊണ്ട് പിന്നീട് വേറൊരു കുറിപ്പുമായി രംഗത്ത് വന്നിരുന്നു സന്തോഷ്‌. മലയാള സിനിമയിൽ ഇപ്പോൾ തിളങ്ങി കൊണ്ടിരിക്കുന്ന നടി നിഖിലാ വിമലിനെ വിവാഹം കഴിക്കണം എന്നായിരുന്നു അടുത്ത ആഗ്രഹം.മലയാള സിനിമയിലിപ്പോൾ എല്ലാവർക്കും സുപരിചിതയായ ഒരു നടിയാണ് നിഖിലാ വിമൽ.

ഒരുപാട് സിനിമകൾ നിഖിലാ ചെയ്തിട്ടുണ്ട്. അൽഫോൻസാമാ എന്ന ഭക്തി സീരിയലിലൂടെ ആയിരുന്നു നിഖിലാ ആദ്യമായി അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ സന്തോഷ്‌ വർക്കി നിത്യാ മേനോനെ വിവാഹം കഴിക്കണം എന്ന മോഹം ഉപേക്ഷിച്ച് നടി നിഖിലാ വിമലിനെ വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടെന്നാണ് പറയുന്നത്. നിഖിലയുടെ അമ്മയോട് ഈ കാര്യം സൂചിപ്പിച്ചുവെന്നും അമ്മ താല്പര്യം ഇല്ല എന്ന് പറഞ്ഞുമാണ് പിന്നീട് സന്തോഷ്‌ രംഗത്ത് വന്നത്. എന്നാൽ നിഖിലക്കു താല്പര്യം ഇല്ലെന്നും സന്തോഷ്‌ തന്നെ പറയുകയുണ്ടായി . എന്നാൽ ഈ പോസ്റ്റുകൾ എല്ലാം കാണുമ്പോൾ ട്രോളന്മാർ പ്രതികരിക്കാൻ തുടങ്ങി. പിന്നീട് റോഷൻ ആൻഡ്രൂസ് ഡയറക്ടർ ആയിരുന്ന പ്രതി പൂവൻകോഴി, കായംകുളം കൊച്ചുണ്ണി എന്ന സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി വർക്ക്‌ ചെയ്ത മോനിഷ മോഹൻ മേനോനെ വിവാഹം കഴിക്കണം എന്നും ഫസ്റ്റ് സൈറ്റിൽ മോനിഷയെ ഇഷ്ടപ്പെട്ടെന്നുമാണ് പറയുന്നത്. നിത്യാ മേനോനെ വിവാഹം കഴിക്കണമെന്നാണ് സന്തോഷ്‌ പറഞ്ഞിരിക്കുന്നത്. ചില്ലറ ആഗ്രഹം അല്ലല്ലോ സന്തോഷ്‌ വർക്കിക്ക് എന്ന് പറഞ്ഞു കൊണ്ട് അന്ന് ട്രോളന്മാർ സന്തോഷ്‌ വർക്കിക്ക് എതിരെ എത്തിയിരുന്നു.