മലയാളികൾക്ക് എന്നും തങ്ങളുടെ പ്രിയപ്പെട്ട നടന്മാരുടെയും നടിമാരുടെയും കുടുംബ വിശേഷങ്ങൾ അറിയുന്നത് ഒരു ഹരമാണ്. ദിലീപിന്റെയും ജയറാമിന്റെയും മക്കളുടെ വിശേഷങ്ങളാണ് ഇപ്പോൾ മലയാളികളുടെ മനസ്സിൽ ഇടം പിടിക്കുന്നത്;. മീനാക്ഷിയെ ഇടയ്ക്കു ഹോസ്റ്റലിൽ നിന്നും വിളിച്ചിറക്കി കറങ്ങാൻ പോകുന്ന കാര്യങ്ങൾ വെളിപ്പെടുത്തി മാളവിക ജയറാം.
മലയാള സിനിമയിലെ പ്രധാനപ്പെട്ട നടന്മാരാണ് ദിലീപും ജയറാമും. ഇരുവരുടെയും കുടുംബ വിശേഷങ്ങളും ആരാധകർ എപ്പോഴും തിരക്കാറുണ്ട്. ജയറാം പാർവതി ജോഡി എന്നും മലയാള സിനിമയിൽ ആവേശമായിരിന്നു. ഇരുവർക്കും രണ്ടു മക്കളാണ് ഉള്ളത്. കാളിദാസ് ജയറാം, മാളവിക ജയറാം. ദിലീപ്പിനും രണ്ടു മക്കളാണുള്ളത്. മീനാക്ഷി, മഹാലഷ്മി. ഒരുപാട് സിനിമകളിൽ അഭിനയിച്ച ദിലീപ് 2011ൽ വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള സർക്കാരിന്റെ പുരസ്‌കാരവും കരസ്തമാക്കിയിട്ടുണ്ട്. മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയായ മഞ്ജു വാര്യർ ആയിരുന്നു ദിലീപിന്റെ ഭാര്യ. ഇരുവരും സ്നേഹിച്ചാണ് വിവാഹം കഴിച്ചത്. മകൾ മീനാക്ഷി; ഇരുവരും കുടുംബത്തിലുണ്ടായ വിഷയങ്ങളെ തുടർന്ന് പിരിയുകയായിരുന്നു. തുടർന്ന് 2016 നവംബർ 25 ന് ദിലീപ് പ്രശസ്ത നടി കാവ്യാ മാഡവനെ വിവാഹം കഴിക്കുകയായിരുന്നു. 2018 ഒക്ടോബർ 15 ന് ദിലീപിനും കാവ്യക്കും ഒരു പെൺകുഞ്ഞ് പിറന്നു. പേര് മഹാലക്ഷ്മി.
മീനാക്ഷി ഒരുപാട് സ്നേഹത്തോടെയാണ് മഹാലക്ഷ്മിയെ നോക്കുന്നത്. മീനാക്ഷി ആയിരുന്നു കാവ്യാ മാധവന്റെയും ദിലീപിന്റെയും വിവാഹത്തിന് മുൻകൈ എടുത്തത്.മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായ ജയറാമിന്റെയും ദിലീപിന്റെയും മക്കളാണ് മാളവികയും മീനാക്ഷിയും. ജയറാമും ദിലീപും സുഹൃത്തുക്കളാണ്;അവരെ പോലെ ഉറ്റ ചങ്കേതികളാണ് ഇരുവരുടെയും മക്കളായ മാളവികയും മീനാക്ഷിയും. സെലിബ്രിറ്റികളായത് കൊണ്ട് ഇരുവരുടെയും അവരുടെ മക്കളുടെയും ഫോട്ടോസും വീഡിയോസും ഒക്കെ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുമ്പോൾ തന്നെ ആരാധകർ അത് ഏറ്റെടുത്ത് ആഘോക്ഷിക്കാറുമുണ്ട്. മീനാക്ഷി തന്റെ അടുത്ത സുഹൃത്താണെന്നും ഒരു നല്ല സൗഹൃദം തങ്ങളുടെ ഇടയിൽ ഉണ്ടെന്നും ഒരു ആഭിമുഖ്യത്തിൽ മാളവിക ജയറാം പങ്കു വച്ചിരുന്നു. കല്യാണി പ്രിയദർശൻ വരെയുള്ള നീണ്ട നിരയാണ് തന്റെ സുഹൃത്തുക്കൾ എന്നും മാളവിക അഭിമുഖത്തിൽ പറഞ്ഞിരുന്നു. ജയറാമിനെ പോലെയുള്ള പ്രധാന നടന്റെ മകൾ ആയതു കൊണ്ടാണ് മാളവിക ഒരുപാട് ശ്രെദ്ധിക്കപ്പെടുന്നതും, സോഷ്യൽ മീഡിയയിൽ തിളങ്ങുന്നതും. ദിലീപിന്റെ മകളായ മീനാക്ഷിക്കും സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരാണുള്ളത്.
മീനാക്ഷിയുടെ ഓരോ ഫോട്ടോയ്ക്കും വീഡിയോയ്ക്കും നല്ല സപ്പോർട്ടാണ് കിട്ടുന്നത്. കാവ്യാമാധവനെ സ്വന്തം അമ്മയായിട്ടാണ് കാണുന്നത് എന്നാണ് മീനാക്ഷി പറയുന്നത്. ദിലീപും കാവ്യാ മാധവനും മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പമുള്ള ഈ ചിത്രങ്ങൾ പങ്കു വെച്ചിട്ടുണ്ട്. എല്ലാവരും വളരെ സന്തോഷത്തോടെയാണ് ഈ ചിത്രങ്ങൾ ഏറ്റെടുത്തത്. ഇപ്പോഴിതാ മീനാക്ഷി എം ബി ബി എസ് പഠിക്കാൻ വേണ്ടി ചെന്നൈയിൽ പോയിരിക്കുകയാണ്. ജയറാമിന്റെ മകളായ മാളവിക ഇടയ്ക്ക് ചെന്നൈയിൽ പോകുമ്പോൾ തന്റെ സുഹൃത്തായ മീനാക്ഷിയെയും കൂട്ടി കറങ്ങാൻ പോകാറുണ്ട് ; അത് അറിയുമ്പോൾ ദിലീപ് അങ്കിൾ തന്നെ വിളിച്ച് വഴക്കു പറയും എന്നൊക്കെ ആണ് മാളവിക തമാശ രൂപത്തിൽ അഭിമുഖത്തിൽ പറഞ്ഞത്. മീനാക്ഷിയുടെ കാര്യങ്ങൾ പങ്കു വച്ചപ്പോഴാണ് മാളവിക പറഞ്ഞത്.