Tuesday, December 10, 2024
HomeNewsകോഴിക്കോട് ഹൈലൈറ്റ് മാളിൽ സിനിമയുടെ പ്രൊമോക്ഷന് എത്തിയ നടി സാനിയ ഇയ്യപ്പന് നേരിടേണ്ടി വന്നത് ഒരു...

കോഴിക്കോട് ഹൈലൈറ്റ് മാളിൽ സിനിമയുടെ പ്രൊമോക്ഷന് എത്തിയ നടി സാനിയ ഇയ്യപ്പന് നേരിടേണ്ടി വന്നത് ഒരു ദുരനുഭവം; നടി യുവാവിനെ തല്ലി. കലക്കിയെന്ന് സോഷ്യൽ മീഡിയ ലോകം.

കോഴിക്കോട് ഹൈലൈറ്റ് മാളിൽ സിനിമയുടെ പ്രൊമോക്ഷന് എത്തിയ നടി സാനിയ ഇയ്യപ്പന് നേരിടേണ്ടി വന്നത് ഒരു ദുരനുഭവം; നടി യുവാവിനെ തല്ലി. കലക്കിയെന്ന് സോഷ്യൽ മീഡിയ ലോകം.മലയാള ചലച്ചിത്ര രംഗത്തെ ഒരു യുവ നടിയും നർത്തകയുമാണ് സാനിയ ഇയ്യപ്പൻ. 2018 ഇൽ പുറത്തിറങ്ങിയ ക്യുൻ എന്ന സിനിമയിലൂടെയാണ് നടി അഭിനയ രംഗത്തേക്ക് എത്തുന്നത്.എന്നാലിപ്പോൾ ആരാധകരെയും പ്രേക്ഷകരെയും വളരെ വിഷമിപ്പിക്കുന്ന ഒരു വാർത്തയാണ് പുറത്തു വന്ന് കൊണ്ടിരിക്കുന്നത്.

സാനിയ അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് സാറ്റർഡേ നൈറ്റ്സ്. ആ സിനിമയുടെ പ്രമോഷൻ പരിപാടിയിൽ താരം കോഴിക്കോട് ഹൈലൈറ്റ് മാളിൽ എത്തിയിരുന്നു. അപ്പോഴാണ് സംഭവം. കോഴിക്കോട് ഹൈലൈറ്റ് മാളിലാണ് സിനിമയുടെ പ്രൊമോഷൻ പരിപാടികളെല്ലാം തന്നെ നടന്നത്. എന്നാൽ ഹൈലൈറ്റ് മാളിൽ നടന്ന പരിപാടിയിൽ താരത്തിനു അനുഭവിക്കേണ്ടി വന്നത് ഒരു മോശം സംഭാവമാണ്. സാനിയയെ കൂടാതെ നിവിൻ പോളി, അജു വർഗീസ്, ഗ്രേസ് ആന്റണി, സിജു വിൽസൺ എന്നീ മുൻ നിര താരങ്ങളും ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. തങ്ങളുടെ പ്രിയ താരങ്ങളെ കാണാൻ വന്നു ജനക്കൂട്ടം ആയിരുന്നു മാളിൽ എത്തിയത്.വലിയ രീതിയിലുള്ള തിരക്കായിരുന്നു.

അതിനിടെയാണ് താരത്തിന് ആ ദുരനുഭവം ഉണ്ടായത്. എല്ലാ ദിവസങ്ങളിലും ഹൈലൈറ്റ് മാളിൽ ഭയങ്കര തിരക്കാണ്. അപ്പോൾ താരങ്ങൾ കൂടി എത്തിച്ചേർന്ന ദിവസത്തെ തിരക്ക് പറയേണ്ടതില്ല. അതിനു പുറമെ സിനിമയുടെ ആളുകൾ കൂടി എത്തിയപ്പോൾ തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നു. താരം പരിപാടി കഴിഞ്ഞ് മാളിൽ നിന്നും ഇറങ്ങി പോകുമ്പോഴാണ് സംഭവം നടക്കുന്നത്. അത്രയും തിക്കും തിരക്കുമുള്ളതിനാൽ ആരാണെന്നു അറിയില്ലെന്ന് ആ കൂട്ടത്തിലൊരാൾ തന്നോട് മോശമായി പെരുമാറുകയായിരുന്നേന്നും താരം പറഞ്ഞു. തിരിഞ്ഞു നോക്കി അയാളെ തല്ലാൻ വേണ്ടി ശ്രമിക്കുന്ന നടിയെ നമുക്ക് സോഷ്യൽ മീഡിയയിൽ കാണാൻ വേണ്ടി കഴിയും. ഇപ്പോൾ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും നടിക്കുണ്ടായ സംഭവത്തിന്റെ വീഡിയോസും ഫോട്ടോസും ആണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

ഒരുപാട് പേര് സാനിയയെ അനുകൂലിച്ചു കൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്. ഒരു സ്ത്രീ എന്ന നിലയിൽ സാനിയക്ക് സംഭവിച്ചത് ഒരു ദുരനുഭവം ആണെന്നും സാനിയ അപ്പോൾ തന്നെ പ്രതികരിച്ചത് വളരെ നന്നായി എന്നുമുള്ള കമന്റ്സ് ആണ് ആരാധകരുടെ ഭാഗത്ത്‌ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും വന്ന് കൊണ്ടിരിക്കുന്നത്. ഇതിനോടകം ആ വീഡിയോ സോഷ്യൽ മീഡിയ ലോകം അങ്ങ് ഏറ്റെടുത്തിരിക്കുകയാണ്. അങ്ങനെയും കുറച്ച് ഞരമ്പ് രോഗികൾ ഉണ്ടെന്നും നല്ലവരെ കൂടി പറയിപ്പിക്കാൻ വേണ്ടി ഇറങ്ങി തിരിച്ചിരിക്കുകയാണെന്നും ഒക്കെയുള്ള കമെന്റ്സ് വന്നിരുന്നു. അതെല്ലാം ശരി വക്കുകയാണ് സോഷ്യൽ മീഡിയ ലോകം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments