Thursday, November 7, 2024
HomeLatest Updatesഇത് കണ്ടാൽ വിശ്വസിക്കാൻ പറ്റില്ല

ഇത് കണ്ടാൽ വിശ്വസിക്കാൻ പറ്റില്ല

9. ഒരു പഴയ പേഴ്സ്.

ഒരു പേഴ്സ് 63 വർഷത്തിന് ശേഷം ഒരു സ്കൂളിൽ നിന്ന് കണ്ടെത്തപ്പെട്ടു. സ്കൂളിലെ ഒരു തൂപ്പുകാരൻ ആയിരുന്നു അത് കണ്ടെത്തിയത്. അത്ഭുതകരമായ വസ്തുത എന്തെന്നാൽ ആ പേഴ്സിന് യാതൊരുതരത്തിലുള്ള കേടുപാടുകളും സംഭവിച്ചിട്ടില്ല എന്നതാണ്. ഒരു കട്ടിയുള്ള പൊതിക്കുള്ളിൽ സൂക്ഷിച്ചനിലയിൽ ആയിരുന്നു പേഴ്സ് കണ്ടെത്തിയത്. പേഴ്സ് കണ്ടെത്തിയ ശേഷം സ്കൂൾ മാനേജ്മെന്റ് അതിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കുറച്ചു അന്വേഷണങ്ങൾക്ക് ശേഷം ആ സ്കൂളിലെ പഴയകാല വിദ്യാർത്ഥിനി ആയിരുന്ന പാറ്റി റും ഫുല എന്ന സ്ത്രീയാണ് അതിന്റെ ഉടമസ്ഥ എന്നവർ കണ്ടെത്തി. എന്നാൽ പ്രസ്തുത സ്ത്രീ 2013 ൽ മരിച്ചുപോയിരുന്നു. ആയതിനാൽ തന്നെ അവരുടെ മക്കളെ കണ്ടെത്തി പേഴ്സ് കൈമാറി.. പേഴ്സിനുള്ളിൽ 1950 കാലഘട്ടത്തിലെ മേക്കപ്പ് സെറ്റും, ലിപ്സ്റ്റിക്കും, ലൈബ്രറി മെമ്പർഷിപ്പും, ചെയ്വിങ് ഗമ്മും ഒക്കെയായിരുന്നു ഉണ്ടായത്. എന്നാൽ ഇവയ്ക്ക് ഒന്നിനും യാതൊരു തരത്തിലുള്ള കേടുപാടുകളും സംഭവിച്ചിരുന്നില്ല.

8.ഗോൾഡൻ സോഫ

കുറച്ചു പഠിക്കുന്ന പിള്ളേർ ഒക്കെചേർന്ന് അവരുടെ റൂമിലേക്ക് ഒരു സോഫാ വാങ്ങാൻ പദ്ധതി ഇട്ടു. കയ്യിൽ അധികം കാശ് ഒന്നും ഇല്ലാത്തതുകൊണ്ട് അവർ സെക്കന്റ്ഹാൻഡ് സോഫാ വാങ്ങാൻ ആണ് ശ്രമിച്ചത്. വാങ്ങുന്ന സമയത്ത് അവർക്ക് യാതൊരു ഐഡിയയും ഇല്ലായിരുന്നു അവർ ഒരു ജാക്പൊട്ട് ആണ് വാങ്ങുന്നത് എന്നതിനെകുറിച്ച്.
20 ഡോളർ കൊടുത്താണ് ഈ സോഫ വാങ്ങിയത്. ഒന്നുരണ്ട് മാസങ്ങൾക്ക് ശേഷം അവർ സോഫയുടെ കുഷ്യന് അകത്തായി എന്തോ സൂക്ഷിച്ചു വച്ചിരിക്കുന്നതായി ശ്രദ്ധിച്ചു.. തുടർന്ന് അത് തുറന്നുനോക്കാനും തീരുമാനിച്ചു. സോഫ തുറന്നു നോക്കിയ അവർ കണ്ടെത്തിയ കാഴ്ച കണ്ടു അവർ ഞെട്ടി. 40, 000 ഡോളർ സോഫയ്ക്കുള്ളിൽ ഒളിച്ചു വച്ചിരിക്കുന്നു. പൈസ കണ്ട് ഞെട്ടിപ്പോയ അവർ ഉറക്കെ നിലവിളിച്ചുപോയി.. അയൽപ്പക്കക്കാർ ഒക്കെ അവർക്ക് വല്ല ലോട്ടറിയും അടിച്ചെന്നാണ് കരുതിയത്. എന്നാൽ അവർക്ക് അറിയില്ലല്ലോ ലോട്ടറിയേക്കാൾ വിലപിടിപ്പുള്ള പണമാണ് ആ പാവപ്പെട്ട പിള്ളേരുടെ കയ്യിൽ വന്നുപെട്ടിരിക്കുന്നത് എന്ന്.

7. പ്ലാസ്റ്റിക് മനുഷ്യൻ.

ഒരു മനുഷ്യന്റെ ശരീരം ബീച്ചിൽ കണ്ടെത്തപ്പെട്ടു. നിരവധി റൂമർ ആണ് ആ പ്രതിമയെ കുറിച്ച് ഉയർന്നു വന്നത്. എന്നാൽ പോലീസ് വന്ന് പരിശോധിച്ചപ്പോൾ രണ്ട് മീറ്റർ നീളമുള്ള ഒരു പ്ലാസ്റ്റിക് മനുഷ്യൻ ആയിരുന്നു അത്. എന്നാൽ 2012ൽ ആ പ്ലാസ്റ്റിക് മനുഷ്യനെ കണ്ടപ്പോൾ തൊട്ട് ദുരൂഹതകൾ ഏറി വരികയായിരുന്നു ചെയ്തത്. ഈ പ്ലാസ്റ്റിക് മനുഷ്യൻ എവിടെ നിന്ന് വന്നു? ആരാണ് ഇതിനെ ഈ ഫ്ലോറിഡായിലെ കടൽത്തീരത്ത് കൊണ്ടിട്ടത്?
ആ പ്ലാസ്റ്റിക് മനുഷ്യന്റെ മുൻ വശത്ത് “no real than you are” എന്ന് ഇംഗ്ലീഷിൽ ക്യാപിറ്റൽ ലെറ്ററിൽ എഴുതിയിട്ടുണ്ടായിരുന്നു.

6.നിഗൂഢമായൊരു ചിത്രം.

ചിത്രങ്ങളിലെ ഈ പ്രത്യേക ശാഖയുടെ ഫൗണ്ടർമാരിൽ ഒരാൾ ആയിരുന്നു ചിത്രകാരനായ ജാക്ക്സൺ പൊള്ളൊക്ക്. കുറച്ചു ആളുകൾ അദ്ദേഹത്തിന്റെ ചിത്രങ്ങൾ അസംബന്ധം ആണെന്നും പ്രാകൃതം ആണെന്നുമൊക്കെ കരുതിയിരുന്നു. എന്നിരുന്നാലും അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ വില ദശലക്ഷക്കണക്കിന് ഡോളറുകൾ ആയിരുന്നു. ആയിടെയാണ് അറിസോനയിലെ ഒരു പൗരൻ തന്റെ സഹോദരിയുടെ കയ്യിലുള്ള പെയിന്റിംഗ് ശ്രദ്ധിക്കുന്നത്.. പുള്ളി രണ്ടാമതൊന്ന് ആലോചിക്കാതെ വിലപേശാൻ ഒരു മീഡിയേറ്ററെ ഉടനെ വിളിച്ചു. കാരണം വേറൊന്നുമല്ല ജാക്ക്സൺ പൊള്ളാർഡിന്റെ ചിത്രങ്ങളോട് അത്രയേറെ സാമ്യമുള്ള ചിത്രം ആയിരുന്നു അത്.. ഒരുപക്ഷേ യഥാർത്ഥത്തിൽ ജാക്സൺ തന്നെ വരച്ച ഒരു ചിത്രമായിരിക്കണം അദ്ദേഹത്തിന്റെ സഹോദരിയുടെ കയ്യിലുള്ളത്. ഏതായാലും ആ ചിത്രം 15 മില്യൺ ഡോളറിനാണ് വിറ്റുപോയത്..

5, സെൽറ്റിക്കിലെ കുലസ്ത്രീ.

കുറച്ചു വർഷങ്ങൾക്ക് മുൻപ് സ്വിസർലണ്ടിലെ സൂറിക്ക് എന്ന സ്ഥലത്തുനിന്നും വളരെയേറെ പുരാതനമായ ഒരു വൃക്ഷം കണ്ടെടുത്തു. ഏതാണ്ട് രണ്ടായിരത്തിലേറെ വർഷങ്ങൾ പഴക്കമുള്ള ആ മരം യഥാർത്ഥത്തിൽ ഒരു ശവപ്പെട്ടി ആയിരുന്നു എന്നുപറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ആ വൃക്ഷത്തിനകത്തു നിന്നും അവർ കണ്ടെത്തിയത് ഒരു സെൽറ്റിക് സ്ത്രീയുടെ മൃതദേഹം ആയിരുന്നു. പുരാവസ്തു ഗവേഷകന്മാർ ആ സ്ത്രീയുടെ എല്ല് ഒക്കെ ഡീറ്റൈൽ ആയി പരിശോദിച്ച ശേഷം ആ സ്ത്രീ ലമോന്റ് നദിക്കരയിൽ ജീവിച്ചിരുന്ന 40 വയസ്സുള്ള ഒരാൾ ആയിരിക്കാം എന്നുള്ള നിഗമനത്തിൽ എത്തിച്ചേർന്നു. ആ മമ്മിയോടൊപ്പം ലെതർ വസ്ത്രങ്ങളും മനോഹരമായ നെക്ക്ലേസും കൈകളിൽ ഉള്ള വളകളും, കഴുത്തിൽ ഒരു ചങ്ങലയും കണ്ടെടുത്തു.. ശാസ്ത്രജ്ഞർ അവരുടെ ശരീരം പരിശോധിച്ചതിനു ശേഷം പഴയ കാലത്തെ ഒരു ഉന്നതകുലജാത ആയിരിക്കാം ആ സ്ത്രീ എന്ന് അഭിപ്രായപ്പെട്ടു.

4. ഒരു ഒളിമ്പിക്സ് സ്വർണ്ണ മെഡൽ.

കുറച്ചു വർഷങ്ങൾക്കുമുൻപ് ക്ളോ സ്മിത്ത് എന്നൊരു ആറു വയസ്സുകാരി പുള്ളിക്കാരിയുടെ അറ്റ്ലാന്റയിൽ ഉള്ള വീടിന് അടുത്തുള്ള ചവറ്റുകുട്ടയിൽ എന്തോ ഒന്ന് തിളങ്ങുന്നത് കണ്ടു. ആകാംക്ഷ അടക്കാൻ ആവാതെ അവൾ അത് എടുത്തു നോക്കി. അത് ഒരു ഒളിമ്പിക് സ്വർണ്ണ മെഡൽ ആയിരുന്നു. !
ക്ലോ അതും എടുത്തു വീട്ടിലേക്ക് ഓടി.. പിന്നീട് അത് അമേരിക്കൻ തുഴച്ചിൽകാരൻ ആയിരുന്ന ജോ ജേക്കബിയുടെ സ്വർണ്ണമെഡൽ ആണെന്ന് അവർക്ക് മനസ്സിലായി.. ആ കുട്ടിയുടെ രക്ഷിതാക്കൾ ഉടനെ തന്നെ ചാമ്പ്യനെ കോൺടാക്ട് ചെയ്തു അദ്ദേഹത്തിന്റെ പതക്കം തിരിച്ചേൽപ്പിച്ചു. തനിക്ക് നഷ്ടമായി എന്ന് കരുതിയ തന്റെ ജീവിതത്തിലെ ഏറ്റവും മൂല്യമേറിയ പതക്കം തിരിച്ചു ലഭിച്ചതിൽ ജോയും ആഹ്ലാദഭരിതനായി.. പ്രത്യുപകാരം എന്ന നിലയിൽ ആ ചാമ്പ്യൻ ക്ലോയുടെ സ്കൂളിൽ ചെല്ലുകയും അവളോടും അവളുടെ ക്ലാസ്സ്‌മേറ്റിന്റെ കൂടെയും ഒരു ദിവസം ചിലവഴിച്ചു.. ജോയുടെ കാർ കള്ളന്മാർ മോഷണം നടത്തിയപ്പോൾ കൊണ്ടുപോയതായിരുന്നു ആ പതക്കം. പിന്നെ അത് എങ്ങനെ കുപ്പാതൊട്ടിയിൽ എത്തി എന്ന് ആർക്കും അറിയില്ല..

3.കളഞ്ഞുപോയ പേഴ്സ്

ബെറ്റി ജൂൺ അവരുടെ കളഞ്ഞുപോയ പേഴ്സ് കണ്ടെത്തിയത് 75 വർഷങ്ങൾക്ക് ശേഷമാണ്. നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുമോ? ഒരു സ്കൂൾ പൊളിച്ചു പള്ളി പണിയാൻ ഉള്ള കാര്യക്രമങ്ങൾ നടക്കവേയായിരുന്നു. അവിടെ ജോലി ചെയ്തുകൊണ്ടിരുന്ന പ്ലമ്പർ ബാത്‌റൂമിലെ പൈപ്പുകൾ ശരിയാക്കവേ അപ്രതീക്ഷിതമായാണ് ആ കാഴ്ച കണ്ടത്. 15 ലേഡിസ് പേഴ്‌സുകൾ അവിടെ അടുക്കിവച്ചിരിക്കുന്നു. അതിന്റെ ഉടമസ്ഥനെ തേടിയുള്ള അന്വേഷണം അവസാനിച്ചത് ബെറ്റി എന്ന് പേരുള്ള ഒരു പ്രായമായ സ്ത്രീയിലായിരുന്നു. തന്റെ പേഴ്സ് കണ്ട ബെറ്റിക്ക് കണ്ണുകളെ വിശ്വസിക്കാൻ ആയില്ല.. ഇത്രയേറെ വർഷങ്ങൾക്ക് ശേഷം തന്റെ കാണാതായ പേഴ്സ് തിരിച്ചു കിട്ടിയിരിക്കുന്നു.. പേഴ്സിന് അകത്തെ പണം ഒക്കെ നഷ്ടപ്പെട്ടിരുന്നു എങ്കിലും. ബെറ്റി യുവതി ആയിരിക്കുമ്പോൾ ഉള്ള പുള്ളിക്കാരിയുടെ കാമുകന്റെയും അവരുടെയും ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ അതിൽ നിന്ന് നഷ്ടപ്പെട്ടിട്ടില്ലായിരുന്നു..

2. ചരിത്രരേഖയുടെ ഒരു കോപ്പി.

അമേരിക്കൻ ഐക്യനാടുകൾ പണ്ട് ബ്രിട്ടീഷ് കോളനി ആയിരുന്നു. 1776 ലെ ഉടമ്പടി പ്രകാരമാണ് അമേരിക്ക സ്വതന്ത്രമായതും ഇന്നുകാണുന്ന നിലയിലേക്കുള്ള വളർച്ച ആരംഭിച്ചതും. അമേരിക്കയുടെ സ്വാതന്ത്ര്യപ്രഖ്യാപനം ഒപ്പിട്ട പ്രമാണം ആ രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ അത്രയേറെ പ്രാധാന്യമുള്ള രേഖയയാണ് കണക്കാക്കപ്പെടുന്നത്. ഈ രേഖയുടെ ഒറിജിനൽ കോപ്പി രാജ്യത്തിന്റെ നിധിപോലെയാണ് അവർ കാത്തുസൂക്ഷിക്കുന്നത്. എന്നിരുന്നാലും ഇതിന്റെ വേറെ അൻപത് കോപ്പികൾ ലോകത്തിന്റെ പല ഭാഗങ്ങളിലായി പുറത്തു വിട്ടിരുന്നു. ഇതിൽ ഒരു കോപ്പി തികച്ചും യാദൃശ്ചികമായി ഒരു സ്ഥലത്ത് നിന്നും കണ്ടെടുക്കപ്പെട്ടു.ഹൗസ്റ്റനിലെ ഒരു വീട്ടിൽ താമസിച്ചിരുന്ന മൈക്കൾ അമാരാ എന്നൊരു വ്യക്തിയുടെ വീട്ടിൽ നിന്നാണ് ഈ ചരിത്രരേഖയുടെ കോപി കണ്ടെത്തിയത്. ഇത് സാധാരണ ഫോട്ടോകൾ ഒക്കെ ഫ്രെയിം ചെയ്യുന്ന മട്ടിൽ ഒരു തുക്കടാ ഫ്രെയിമിൽ ആയിരുന്നു സൂക്ഷിച്ചു വച്ചിരുന്നത്.

1, പിയാനോയ്ക്കുള്ളിലെ നിധി.

ഇത് നടന്നത് യുകെയിൽ ആയിരുന്നു.ഒരു രണ്ടു വർഷങ്ങൾക്ക് മുന്നേ പിയാനോ കലാകാരൻ ആയ മാർട്ടിൻ ബാക്ക്ഹൗസ് അദ്ദേഹത്തിന്റെ പഴയ ഒരു പിയാനോ നന്നാക്കുകയായിരുന്നു. ആ പിയാനോ ആയിടെ ഒരു കോളേജിലേക്ക് ഡോനേറ്റ് ചെയ്തതായിരുന്നു. കീബോർഡിലെ ഒരു വിചിത്രമായ ശബ്ദം അങ്ങേരുടെ ശ്രദ്ധ ആകർഷിച്ചു. കൗതുകപൂർവ്വം പിയാനോയുടെ അടപ്പ് മാറ്റി പരിശോധിച്ചപ്പോൾ തുണിയിൽ പൊതിഞ്ഞ രീതിയിൽ നിരവധി കിഴികൾ അവിടെ അടുക്കായി വച്ചിരിക്കുന്നു. ആരോ തമാശയ്ക്കോ മറ്റോ ചെയ്ത പ്രവർത്തി ആയിരിക്കാം എന്നാണ് മാർട്ടിൻ ആദ്യം കരുതിയത്. എന്നാൽ ആ തുണി സഞ്ചികൾ തുറന്നുനോക്കിയ അദ്ദേഹത്തിന് സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ ആയില്ല. അമൂല്യമായ പഴയകാല നാണയങ്ങൾ ചിട്ടയായി ആ സഞ്ചിക്കുള്ളിൽ അടുക്കി വച്ചിരിക്കുന്നു. ഒറ്റ നോട്ടത്തിൽ തന്നെ കോടിക്കണക്കിനു രൂപയുടെ മൂല്യം അതിനുണ്ടാവുമെന്ന് മാർട്ടിൻ കണക്കുകൂട്ടി. ആ പിയാനോ രാജ്യത്തിന്റെ അധികാരികൾക്ക് അയക്കപ്പെട്ടു. 20 ആം നൂറ്റാണ്ടിൽ ആയിരുന്നു ആ പിയാനോ നിർമ്മിക്കപ്പെട്ടത്. അതിന്റെ മുൻ ഉടമസ്ഥൻ 1983ൽ പ്രസ്തുത പിയാനോ സ്വന്തമാക്കി. എന്നിരുന്നാലും ആ പിയാനോ കോളേജിലേക്ക് ഡോനേറ്റ് ചെയ്യുന്നത് വരെ അതിൽ ഒളിപ്പിച്ചു വച്ചിരുന്ന നിധി ആരും കണ്ടെത്തിയിരുന്നില്ല. അതിനകത്തുള്ള കോയിനുകളുടെ വില ഏതാണ്ട് അഞ്ചുലക്ഷം യൂറോയോളം വരും. അതായത് 4കോടി 33അര ലക്ഷത്തോളം രൂപ വിലമതിക്കുന്ന കോയിനുകൾ ആണ് ആ പിയാനോയ്ക്കുള്ളിൽ സൂക്ഷിച്ചു വച്ചിരുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments