Friday, July 26, 2024
Home Latest Updates ചൈന ഭയക്കുന്ന ഇന്ത്യയുടെ ആയുധശേഖരങ്ങൾ

ചൈന ഭയക്കുന്ന ഇന്ത്യയുടെ ആയുധശേഖരങ്ങൾ

10. PINAKA MLRS

കാർഗിൽ യുദ്ധത്തെക്കുറിച്ച് കേൾക്കാത്തവരായി ആരുമുണ്ടാവില്ലല്ലോ. ഇന്ത്യ തന്റെ വെന്നിക്കൊടി കാർഗിൽ മലനിരകളിൽ പാറിച്ചപ്പോൾ അതിന് ചുക്കാൻ പിടിച്ചത് pinaka mlrs ആയിരുന്നു. 40 കിലോമീറ്റർ റേഞ്ച് സംവിധാനമായി 1998 ൽ സർവീസിൽ പ്രവേശിച്ച ഇത് എൻ‌ബി‌സി പരിരക്ഷയോടെ ട്രക്കിൽ ഘടിപ്പിച്ച 12 റോക്കറ്റുകൾ ഉൾക്കൊള്ളുന്നു. ആക്രമണകേന്ദ്രം തിരഞ്ഞെടുത്താൽ ലക്ഷ്യം തെറ്റാതെ വിനാശം വിതയ്ക്കുന്നതിൽ വിദഗ്ധനാണ് ഈ മിസൈൽ സിസ്റ്റം.
അമേരിക്കയുടെ M 270 നോട്‌ ഏറെക്കുറെ സാമ്യമുള്ളതാണ് pinaka. എന്നാൽ അതിനെക്കാൾ പത്തുമടങ്ങു വിലകുറവുമാണ് ഇതിന് എന്നുള്ളത് ശ്രദ്ധേയമാണ്. ഒരു പിനക ലോഞ്ചറിൽ മൊത്തം 288 റോക്കറ്റുകളാണ് ഉള്ളത്.

9. PAD/ AAD BALLISTIC MISSILE DEFENSE (BMD) SYSTEM

ശത്രുരാജ്യങ്ങളുടെ മിസൈലുകൾ നമ്മുടെ രാജ്യത്തിനു മുകളിൽ വരുമ്പോൾ അന്തരീക്ഷത്തിൽ വച്ചുതന്നെ നശിപ്പിക്കാൻ ബലിസ്റ്റിക്ക് സിസ്റ്റത്തിന് സാധിക്കും. 500 കിലോമീറ്റർ ദൂരപരിധിയിൽ ഉള്ള ശത്രു മിസൈലുകളെ തടയാൻ സാധിക്കുന്നപൃഥ്വി എയർ ഡിഫൻസും അഡ്വാൻസ് എയർ ഡിഫൻസ് സിസ്റ്റവും ഇതിന്റെ പ്രത്യേകതയാണ്. ബാലിസ്റ്റിക് ഡിഫൻസ് സിസ്റ്റം സ്വായത്തമാക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ.. ഇതിന്റെ ദൂരപരിധി 1500 കിലോമീറ്ററായി ഉയർത്താനുള്ള പദ്ധതികളിലാണ് ഇപ്പോൾ ഇന്ത്യ ഏർപ്പെട്ടിട്ടുള്ളത്.

8. NAMICA (NAG MISSILE CARRIER)

ഒരു യുദ്ധത്തിൽ കരസേനയ്ക്ക് നേരിടേണ്ടി വരുന്ന ഏറ്റവും വലിയ ഭീഷണി ശത്രുരാജ്യത്തിന്റെ ടാങ്കുകൾ ആവുമല്ലോ. ആയതിനാൽ തന്നെ ഈ ടാങ്കുകളെ നശിപ്പിക്കുന്നതിൽ വൈദഗ്ധ്യമുള്ള മിസൈൽ സിസ്റ്റം ഏറ്റവും അത്യാവശ്യമാണ്. കവചിത ബോക്സ് ലോഞ്ചറുകളിൽ 8 നാഗ് മിസൈലുകളും ശത്രു ടാങ്കുകൾ കണ്ടെത്തി അവയുടെ ദുർബലമായ മുകൾ ഭാഗത്തെ ലക്ഷ്യമിട്ട് ആക്രമിക്കാൻ ശേഷിയുള്ള സിസ്റ്റം ആണിത്. 5 കിലോമീറ്റർ വേഗതയിൽ ടാർഗെറ്റുകൾ കണ്ടെത്തി, ഏത് സമയത്ത് വേണമെങ്കിലും അവയെ ആക്രമിച്ച് നശിപ്പിക്കാൻ മാത്രം പ്രഹരശേഷി ഇതിനുണ്ട്. പ്രധാന പ്രത്യേകത എന്തെന്നാൽ ഇത് കരയിൽ മാത്രമല്ല ഏത് ജലാശയത്തെയും മറികടക്കാൻ ഇതിന് സാധിക്കും എന്നതാണ്. വളരെ കുറച്ചു രാജ്യങ്ങൾക്ക് മാത്രമേ ഈ സംവിധാനം ഉള്ളൂ.

7. P-8I NEPTUNE

അടിത്തട്ടിൽ നിന്ന് 2000 കിലോമീറ്റർ വരെ പറന്നു ശത്രുരാജ്യങ്ങളുടെ ആയുധങ്ങൾ ആക്രമിച്ചു നിലംപരിശാക്കി അതേ വേഗത്തിൽ തന്നെ തിരിച്ചു ബേസിൽ എത്താൻ ഇതിന് സാധിക്കും എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ഏറ്റവും രസകരമായ കാര്യം എന്താണെന്നാൽ ഇത് ഒരു യാത്രാ വിമാനം പരിഷ്കരിച്ചു യുദ്ധ ആവിശ്യങ്ങൾക്കായി തയ്യാറാക്കപ്പെട്ടിട്ടുള്ളതാണ്.. ആയതിനാൽ തന്നെ ഇതിന്റെ മെയിന്റനൻസ് ഒക്കെ വളരെ ചിലവ് കുറഞ്ഞതും എളുപ്പമുള്ളതുമാണ്.. പി -8 ഐ തന്നെയാണ് ഇന്ത്യൻ നാവികസേനയ്ക്ക് ഇന്ത്യൻ മഹാസമുദ്രത്തിൽ വൈദ്യുതി പ്രൊജക്റ്റ് ചെയ്യാനും വ്യാപകമായി ഉപയോഗിക്കുന്നത്. ഇന്ത്യയ്ക്ക് നിലവിൽ ഇത്തരത്തിലുള്ള 8 വിമാനങ്ങൾ ആണുള്ളത്.

6.T-90S BHEESHMA

പാകിസ്ഥാൻ T80, എബ്രഹാം പോലുള്ള ടാങ്കുകൾ വാങ്ങാനുള്ള ശ്രമങ്ങൾ നടത്തുമ്പോൾ അതിന് മറുപടിയെന്നോണമാണ് ഇന്ത്യ T90s ഭീഷ്മ റഷ്യയിൽ നിന്നും വാങ്ങിയത്. വെറും 48 ടൺ ഭാരം മാത്രമേ ഈ ടാങ്കറിന്‌ ഉള്ളൂ. എന്നാലാവട്ടെ മൂന്ന് ക്രൂയും ഇതിന് സ്വന്തമാണ്. എല്ലാ ടാങ്കുകൾക്കുമുള്ളതുപോലെ മുകളിൽ മാന്വൽ ആയി ഓപ്പറേറ്റ് ചെയ്യാവുന്ന മെഷീൻ ഗണ്ണോട് കൂടിയാണ് ഈ ടാങ്കിന്റെയും ഘടന. എന്നാൽ ആ മെഷീൻ ഗൺ ടാങ്കിന്റെ ഉള്ളിൽ ഇരുന്നു ഓപ്പറേറ്റ് ചെയ്യാനുള്ള സൗകര്യം T90 ക്ക് അവകാശപ്പെട്ടതാണ്. നിലവിൽ ഇന്ത്യയ്ക്ക് സ്വന്തമായി 600 T 90 ടാങ്കുകൾ ഉണ്ട്. 2020 അവസാനത്തോടെ 1500 ടാങ്കുകൾ ഇന്ത്യ സ്വന്തമാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

5. INS VIKRAMADITYA AND KOLKATA CLASS DESTROYERS

ഇന്ത്യയിലെ ഏറ്റവും പുതിയ വിമാനവാഹിനിക്കപ്പൽ എന്നതിനോടൊപ്പം തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ എന്ന പെരുമയും ഐ‌എൻ‌എസ് വിക്രമാദിത്യയ്ക്ക് സ്വന്തമാണ്. 6 ASW / AEW ഹെലികോപ്റ്ററുകൾകളെയും 24 മിഗ് -29 കെ യുദ്ധവിമാനങ്ങളെയും വിന്യസിക്കാൻ മാത്രമുള്ള ശേഷി ഇതിനുണ്ട്. നിലവിൽ ഐഎൻഎസ് വിക്രമാദിത്യയിൽ യുദ്ധ വിമാനങ്ങൾ ഒന്നും സജ്ജീകരിച്ചിട്ടില്ല എങ്കിലും അടുത്തിടെ തന്നെ പൂർണ്ണ സജ്ജമാകാനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട്
ഇന്ത്യയിൽ ആധുനിക സജ്ജീകരണങ്ങളോടുകൂടെ തയ്യാറാക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ യുദ്ധക്കപ്പലാണ് ഐ‌എൻ‌എസ് കൊൽക്കത്ത. ഇന്ത്യ തന്നെ തദ്ദേശീയമായി രൂപകൽപന ചെയ്തു നിർമ്മിച്ച ഈ മൂന്ന് കപ്പലുകൾ ഇന്ത്യൻ നേവിയുടെ നട്ടെല്ലാണ്. മാരകമായ മിസൈലുകൾ വർഷിക്കാൻ കെൽപ്പുള്ള ഈ കപ്പലിന് വളരെ കൃത്യതയോടെ മുന്നൂറ് കിലോമീറ്റർ അകലെയുള്ള ശത്രുകേന്ദ്രങ്ങളെ വരെ ആക്രമിക്കാനുള്ള കഴിവുണ്ട്.

4. PHALCON AWACS

Airborne Early Warning And Control System എന്നതാണ് AWACS എന്നതിന്റ്റെ പൂര്‍ണ്ണ നാമം. പേര് സൂചിപ്പിക്കുന്നതുപോലെതന്നെ ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങള്‍ മുന്‍കൂട്ടി അറിയാനും അവയ്ക്കെതിരെ പ്രതിരോധം സൃഷ്ടിക്കാനുമാണ് ഈ സിസ്റ്റം ഉപയോഗിച്ചുപോരുന്നത്. ലോകത്തിലെ ഏറ്റവും നൂതനവും സാങ്കേതിക തികവുമുള്ള ആവാക്സിന്‍റെ ടെക്നോളജി ഇന്ത്യ പല വിദേശരാജ്യങ്ങളില്‍ നിന്നും കരസ്ഥമാക്കുകയായിരുന്നു.ഒരു ഇസ്രായേലി അൾട്ടാ റഡാർ ആണ് ഇതിന്റെ പ്രധാനഭാഗം. ഈയൊരു ടെക്‌നോളജി ഇന്ത്യ ഫാൽക്കണിൽ സംയോജിപ്പിച്ചതോടെ. ടാർഗറ്റുകളെ പത്തുമടങ്ങു വേഗത്തിൽ ടാർഗറ്റ് ചെയ്യാൻ സാധിച്ചുതുടങ്ങി. ഫാൽക്കണുകൾ ഇന്ത്യൻ വ്യോമസേനയുടെ വിലമതിക്കാനാവാത്ത സ്വത്താണ്. 500 കിലോമീറ്റർ അകലെ വരെയുള്ള ലക്ഷ്യങ്ങൾ ഫാൽക്കൻ സിസ്റ്റം ഉപയോഗിച്ച് കണ്ടെത്താണവും.

3. INS CHAKRA

റഷ്യൻ ആണവ മുങ്ങിക്കപ്പലായ K152 നെർപ്പ ഇന്ത്യ പത്തുവർഷത്തെ ലീസിന് വാങ്ങുകയായിരുന്നു. നാലായിരം കോടി രൂപയ്ക്കാണ് ഇന്ത്യ ഈ മുങ്ങിക്കപ്പൽ പാട്ടത്തിന് എടുത്തിട്ടുള്ളത്. ഇന്ത്യ കൈവശപ്പെടുത്തിയ ശേഷം ഇതിന് ഐഎൻഎസ് ചക്ര എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. ഇത്തരം മുങ്ങിക്കപ്പൽ കൈവശമുള്ള ആറാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്ക, റഷ്യ ബ്രിട്ടൻ ചൈന ഫ്രാൻസ് എന്നിവയൊക്കെയാണ് മറ്റു രാജ്യങ്ങൾ.

2. BRAHMOS MISSILE

യാതൊരു സംശയവുമില്ലാതെ നമുക്ക് പറയാം ഇന്ത്യയുടെ ഏറ്റവും പ്രശസ്തമായ ആയുധമാണ് ബ്രഹ്മോസ് മിസൈൽ എന്ന്. ഇതാണ് ലോകത്തിലെ ഏറ്റവും വേഗത ഏറിയ ക്രൂയിസ് മിസൈൽ. കരയിൽ നിന്നും വിമാനങ്ങളിൽ നിന്നും അന്തർവാഹിനികളിൽ നിന്നും വിക്ഷേപിക്കാവുന്ന ഒരു ആൾറൗണ്ടർ ആണ് ഈ മിസൈൽ. ഇന്ത്യയും റഷ്യയും സംയുക്തമായാണ് ഈ മിസൈൽ നിർമ്മിച്ചത്. 3ടൺ ഭാരവും 9 മീറ്റർ നീളവുമുള്ള ഈ മിസൈൽ ഇപ്പോൾ ഇന്ത്യൻ പ്രതിരോധസേനയുടെ നട്ടെല്ലായി അറിയപ്പെടുന്നു.

1. SU-30MKI

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്ത്യൻ വ്യോമസേനയെ നിർവചിച്ച ഒരു വിമാനമുണ്ടെങ്കിൽ, അത് സു -30 എം‌കിയാണ്. ഇന്ത്യൻ സവിശേഷതകൾക്കനുസൃതമായി നിർമ്മിച്ച ഒരു ലോംഗ് റേഞ്ച്, മൾട്ടി-റോൾ, സൂപ്പർമാന്യൂവബിൾ 4.5+ ജെൻ യുദ്ധവിമാനമാണിത്. റഷ്യയിൽ നിന്നുള്ള സു -30 എം‌കെ അടിസ്ഥാനമാക്കി ഫ്രഞ്ച്, ഇസ്രായേലി, ഇന്ത്യൻ ഏവിയോണിക്സ് ടെക്നോളജികൾ ഉപയോഗിച്ച് പരിഷ്‌ക്കരിച്ചാണ് ഏറ്റവും ഉത്തരാധുനിക ആയുധമാക്കി ഇതിനെ മാറ്റിയിട്ടുള്ളത്. അതിശയകരമായ ഈ യുദ്ധവിമാനത്തിന്റെ വൈവിധ്യവും വൈദഗ്ധ്യവും തിരിച്ചറിഞ്ഞതിന് ശേഷം, വ്യോമസേന 272 വിമാനങ്ങൾക്കായി ഒരു ഓർഡർ നൽകി. 4000 കിലോമീറ്റർ പരിധിയിൽ ആക്രമണം നടത്താൻ ശേഷിയുള്ള ഇന്ത്യയുടെ ആയുധമാണ് ഇത്. നിലവിൽ വ്യോമ പ്രതിരോധത്തിനും രഹസ്യന്വേഷണ സ്വഭാവമുള്ള കാര്യങ്ങൾക്കുമാണ് ഇത് ഉപയോഗിച്ച് വരുന്നത്.

RELATED ARTICLES

Most Popular

Recent Comments