പൈസ കൊടുത്ത് അവാർഡ് വാങ്ങേണ്ട കാര്യം തനിക്ക് ഇല്ലെന്നും അങ്ങനെ വാങ്ങാനായിരുന്നെങ്കിൽ അത് നേരത്തെ ആകാമായിരുന്നെന്നും ദുൽഖർ തുറന്നടിച്ചു.
ഒരു ഇന്ത്യൻ ചലച്ചിത്ര നടനും പിന്നണി ഗായകനും അതിലുപരി മലയാള ചലച്ചിത്ര രംഗത്തെ സൂപ്പർ സ്റ്റാറായ മമ്മൂട്ടിയുടെ മകനാണ് ദുൽഖർ സൽമാൻ. മൂന്ന് പതിറ്റാണ്ടുകളിൽ ഏറെയായി അഭിനയ രംഗത്തുള്ള മലയാളത്തിലെ നടനാണ് മമ്മൂട്ടി. അഭിനയ രംഗത്ത് സജീവമായ നടൻ മമ്മൂട്ടി മികച്ച നടന്നില്ല ദേശീയ പുരസ്‌കാരങ്ങകൾ മൂന്ന് തവണ കരസ്തമാക്കിയിട്ടുണ്ട്. മമൂട്ടിയുടെ അതെ അഭിനയ മികവവ് മകനും ഉണ്ടെന്ന് ആരാധകർ പറഞ്ഞിട്ടുമുണ്ട്.തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭക്ഷകളിലും പ്രധാനമായും ദുൽഖർ സൽമാൻ അഭിനയിച്ചിട്ടുണ്ട്. ബിസിനസ് മാനേജർ ആയി ജോലി ചെയ്ത് കൊണ്ടിരുന്ന സമയത്താണ് ദുൽഖർ അഭിനയ രംഗത്തേക്ക് കടന്നു വന്നത്. ദുൽഖർ സൽമാന് തന്റെ അഭിനയത്തിന് ഒരുപാട് അവാർഡുകളും ലഭിച്ചിട്ടുണ്ട്. സെക്കന്റ് ഷോ എന്ന സിനിമയിലൂടെയാണ് ദുൽഖർ സൽമാൻ ആദ്യമായി അഭിനയ മികവ് തെളിയിച്ചത്.
ബാംഗ്ലൂർ ഡേയ്‌സ് എന്ന സിനിമ മലയാളത്തിൽ ഒരുപാട് കളക്ഷൻ വാരി കൂട്ടിയ സിനിമകളിൽ ഒന്നായി മാറിയിരുന്നു. ദുൽഖർ സൽമാന്റെ അഭിനയ ജീവിതത്തിൽ ബാംഗ്ലൂർ ഡേയ്‌സ് എന്ന സിനിമ വലിയ ഒരു പങ്കു വായിച്ചിരുന്നു.
ദുൽഖർ സൽമാൻ നായകനായി എത്തിയ സൂപ്പർ ചിത്രമാണ് ചാർളി. അ ചിത്രത്തിൽ നായികയായി എത്തിയത് പാർവതിയാണ്. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമായിരുന്നു ചാർളി. വൻ വിജയമായിരുന്നു സിനിമ. ചാർളി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള അവാർഡും ലഭിച്ചിരുന്നു. അന്ന് അവാർഡ് ലഭിച്ചപ്പോൾ താൻ നേരിടേണ്ടി വന്ന ഒരു മോശം കമന്റിനെ പറ്റിയാണ് ദുൽഖർ രംഗത്ത് എത്തിയിരിക്കുന്നത്.
ഗലാട്ട പ്ലസിനു നൽകിയ അഭിമുഖത്തിലാണ് ദുൽഖർ തുറന്നടിച്ചത്.ആ സമയത്ത് സോഷ്യൽ മീഡിയയിൽ വന്ന ഒരു ട്രോളിനെ പറ്റിയാണ് താരം തുറന്നു പറഞ്ഞത്.താൻ അന്ന് അവാർഡ് പൈസ കൊടുത്ത് വാങ്ങിയെന്നാണ് സോഷ്യൽ മീഡിയ ലോകവും പ്രചരിപ്പിച്ചതെന്ന് ദുൽഖർ പറയുന്നു.
“ആ അവാർഡ് വിൽക്കുന്നോ 500 രൂപ കൂടുതൽ തന്നേക്കാം” എന്ന് തന്റെ ഒരു ആരാധകൻ തന്നെ കളിയാക്കി പറഞ്ഞു എന്നാണ് ദുൽഖർ പറഞ്ഞു വച്ചത്. ഞാൻ പൈസ കൊടുത്ത് വാങ്ങുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ എന്നാണ് ദുൽഖർ ഇപ്പോൾ ചോദിക്കുന്നത്. താൻ അങ്ങനെ ചെയ്യുന്ന ഒരാൾ അല്ലെന്നും അങ്ങനെ ചെയ്യാനായിരുന്നെങ്കിൽ തനിക്കു എന്നേ അവാർഡ് വാങ്ങാമായിരുന്നു എന്നുമാണ് ദുൽഖർ പറഞ്ഞു വച്ചത്. അതെ സമയം ദുൽഖർ സൽമാൻ നായകനായ ഹിന്ദി ചിത്രം ചുപ് വൻ വലിയ വിജയത്തിലേക്ക് കുത്തിക്കുകയാണ്. ആ ചിത്രത്തിന്റെ അഭിമുഖത്തിന് എത്തിയപ്പോഴാണ് ഈ കാര്യം ദുൽഖർ പങ്കു വച്ചത്. തന്നെ ഒരുപാട് വിഷമിപ്പിച്ചെന്നും ദുൽഖർ പറഞ്ഞു വച്ചു.താൻ ഒരിക്കലും അങ്ങനെയുള്ള ഒരാൾ അല്ലെന്നും തനിക്ക് അങ്ങനെ ഒരു സ്വഭാവം ഇല്ലെന്നും ദുൽഖർ വ്യക്തമാക്കി.