Tuesday, December 10, 2024
HomeSTORYഭർത്താവ് നാട്ടിൽ ഇല്ലാത്ത ഞാൻ മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയാണ് അണിഞ്ഞൊരുങ്ങി നടക്കുന്നത് എന്ന് മറ്റും അമ്മ...

ഭർത്താവ് നാട്ടിൽ ഇല്ലാത്ത ഞാൻ മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയാണ് അണിഞ്ഞൊരുങ്ങി നടക്കുന്നത് എന്ന് മറ്റും അമ്മ പറയാൻ തുടങ്ങി……..

Shortstory 

അമ്മമനസ്സ്
എഴുത്ത്: റിൻസി പ്രിൻസ്

” സത്യം പറഞ്ഞാൽ കണ്ടപ്പോൾ ഞെട്ടിപ്പോയി……….. എന്തൊരു ഐശ്വര്യത്തോടെ ജീവിച്ചത് ആണ് ഇപ്പൊൾ കണ്ടാ ഈ വഴിയിലൂടെ നടക്കുന്ന ഭിക്ഷക്കാരെ പോലെ ഉണ്ട്……പിന്നെ ഒരു കാര്യമുണ്ട് കേട്ടോ…..
നിന്നെ എന്തൊക്കെ ഉപദ്രവിച്ചത് ആണ്…..

കല്യാണം കഴിഞ്ഞു അവിടേക്ക് കയറി ചെന്ന നിമിഷംമുതൽ നിനക്ക് സ്വസ്ഥത തന്നിട്ടുണ്ടോ……?വലിയ കാര്യമായി റംലത്ത് പറഞ്ഞപ്പോൾ ഒരു നോട്ടം മാത്രമായിരുന്നു അതിനു മറുപടി ആയി അഞ്ജലി സമ്മാനിച്ചിരുന്നത്……..കുറേ വർഷങ്ങൾക്ക് ശേഷമാണ് റംലത്ത് ഇങ്ങോട്ട് വരുന്നത് ഇവിടെ വന്ന് ഓരോ വിശേഷങ്ങളും മറ്റും പറഞ്ഞതിനുശേഷം സൗഹൃദ സംഭാഷണങ്ങൾ എല്ലാം തീർന്നു റംലത്ത് തിരികെ പോയപ്പോഴേക്കും അഞ്ജലി മുറിയിലേക്ക് കയറിയിരുന്നു…….
റംലത്ത് പറഞ്ഞ വാക്കുകൾ മാത്രമായിരുന്നു ആ നിമിഷവും അവളുടെ മനസ്സിൽ നിന്നിരുന്നത്………..

ഡിഗ്രി കഴിഞ്ഞു ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സമയത്തായിരുന്നു ഫേസ്ബുക്ക് വഴി അടുത്ത് തന്നെ താമസിച്ചിരുന്ന സിദ്ധാർത്ഥനെ പരിചയപ്പെടുന്നത്………
സ്കൂളിൽ പണ്ട് സീനിയറായിരുന്നു ആ പരിചയം വെച്ചാണ് ആൾ തനിക്ക് റിക്വസ്റ്റ് തന്നതും…..

അത് അക്സപ്റ്റ് ചെയ്തു…….. പിന്നീട് സ്കൂളിലെ പഴയ ചില വിശേഷങ്ങളും മറ്റും പറയുന്നതിനിടയിൽ എപ്പോഴാണ് ഉള്ളിലെപ്പോഴോ ഒരു പ്രണയം തന്നോട് ആൾക്ക് പൊട്ടിമുളച്ചിണ്ടായിരുന്നുവെന്നും അന്നത് പറയാനുള്ള അവസരം ലഭിച്ചിട്ടില്ലയിരുന്നു എന്നും പറഞ്ഞത്……..

ഒരു ചിരിയോടെ അത് കേട്ടിരുന്നെങ്കിലും ഇപ്പോഴും ഉള്ളിൽ ആ ഇഷ്ടം പോലെ ഉണ്ട് എന്ന് ആൾ അറിയിച്ച നിമിഷം എന്ത് പറയണം എന്നറിയാത്ത അവസ്ഥയിലായിരുന്നു താൻ……..!!ആദ്യമേ തനിക്ക് പറയാനുണ്ടായിരുന്നത് തൻറെ വീടിൻറെ ദരിദ്ര അവസ്ഥയെ കുറിച്ച തന്നെ ആയിരുന്നു………….
കഷ്ടപ്പെട്ട് ദിവസം വരുമാനത്തിന് മാത്രം ജോലി ചെയ്യുന്ന ആളായിരുന്നു അച്ഛൻ ..

അമ്മയ്ക്ക് ജോലി ഒന്നും ഉണ്ടായിരുന്നില്ല…………
അതുകൊണ്ടുതന്നെ ഒരു വിവാഹത്തിനുള്ള യാതൊരു സംവിധാനങ്ങളും ഇപ്പോൾ മുൻപിൽ ഉണ്ടാകില്ല എന്നായിരുന്നു ആദ്യം സിദ്ധുവേട്ടനോട് പറഞ്ഞത്………

മാത്രമല്ല എനിക്ക് വയ്യാതെ തളർന്നുപോയ ഒരു സഹോദരി കൂടെയുണ്ട്…….
ചെറുപ്പത്തിലെ പോളിയോ ബാധിച്ച തളർന്നുപോയവളാണ്……….അതുകൊണ്ടുതന്നെ എൻറെ വിവാഹം എന്നു പറയുന്നത് വീട്ടുകാർക്ക് സ്വപ്നമാണ്…….
പക്ഷേ അതിനുള്ള സാഹചര്യം അവർക്ക് ഇല്ല……..

തൻറെ കൂടെ തുച്ഛമായ വരുമാനത്തിലാണ് വീട് നടന്നുപോകുന്നത്………
വീട്ടിലെ അവസ്ഥകൾ എല്ലാം ആളോട് തുറന്നു പറഞ്ഞപ്പോഴും തന്നോടുള്ള ഇഷ്ടത്തിന് ഒരു പൊടിപോലും കുറവ് വന്നിട്ടില്ല എന്നായിരുന്നു പറഞ്ഞിരുന്നത്……..

ആ ഒരു വാക്കായിരുന്നു തന്നെ അമ്പരപ്പിച്ചു കളഞ്ഞത്………
അവിടം കൊണ്ടും തീർന്നില്ല തിരികെ നാട്ടിലെത്തിയ ഉടനെ ആൾ വീട്ടിൽ കാര്യം പറഞ്ഞു……. എൻറെ കാര്യം പറഞ്ഞതും അവരുമായി വിവാഹം ആലോചിക്കാൻ വീട്ടിലേക്ക് വന്നിരുന്നു………എൻറെ വീട്ടിലെ അവസ്ഥകൾ വന്ന കണ്ടതോടെ എല്ലാവർക്കും ഏകദേശം വിവാഹത്തിന് കാര്യത്തിൽ നല്ല എതിർപ്പ് ഉണ്ടാകുമെന്ന് മുഖഭാവങ്ങളിൽനിന്നും മനസ്സിലായിരുന്നു……..

അച്ഛനും സഹോദരിക്കും ഒന്നും കാര്യമായി എതിർപ്പുണ്ടായിരുന്നില്ല എങ്കിലും ആ അമ്മയുടെ മുഖത്ത് എന്നോടുള്ള ഇഷ്ടകേട് പ്രകടമായിരുന്നു…….
ഈ വീടിൻറെ സാഹചര്യങ്ങളും മറ്റും അവർക്ക് ഒട്ടും ഇഷ്ടമായില്ല എന്ന് ആ മുഖഭാവത്തിൽ കൂടെ തന്നെ എനിക്ക് മനസ്സിലായിരുന്നു……ഗൾഫിൽ ജോലിയുള്ള മകന് വേണ്ടി നിറയെ സ്ത്രീധനവുമായി വരുന്ന മരുമകളെ സ്വപ്നം കണ്ട് അമ്മയുടെ മനസ്സിൽ എനിക്ക് യാതൊരു സ്ഥാനവും ഉണ്ടായിരിക്കില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു………

അതുകൊണ്ടുതന്നെ സിദ്ധു ഏട്ടൻ നൽകിയ ആ പ്രതീക്ഷ ഞാൻ എൻറെ മനസ്സിൽ തന്നെ കുഴിച്ചുമൂടാൻ തീരുമാനിച്ചു…….പക്ഷേ എന്നെ ഞെട്ടിച്ചുകൊണ്ട് ഒരു ദിവസം സ്വർണവും പണവുമായി സിദ്ധു വേട്ടൻ വീട്ടിലേക്ക് വന്നു……
അത് വാങ്ങാൻ മടിച്ചു നിന്ന അച്ഛൻറെ കൈകളിൽ ബലമായ വെച്ച് കൊടുത്തു കൊണ്ട് പറഞ്ഞു….” ഞാൻ അങ്ങോട്ട് കാശും പൊന്നും തന്ന്ൻ കൊണ്ടുപോകാൻ മാത്രം വില ഉള്ളവൾ ആണ് അച്ഛന്റെ മകൾ എന്ന് മാത്രം ഓർത്താൽ മതി…..
ആ മറുപടിക്ക് മുന്നിൽ അച്ഛന് മറുപടി ഉണ്ടായിരുന്നില്ല……….

വീട്ടുകാരറിയാതെ ഇത് സമ്മതിക്കില്ല എന്ന് അച്ഛൻ തീർത്തു പറഞ്ഞപ്പോൾ എല്ലാ വീട്ടുകാരോടും പറഞ്ഞു തന്നെയാണ് ഇത് കൊണ്ടുവന്നത് എന്ന മറുപടി കേട്ടതോടെ അച്ഛൻ അല്പം അഭിമാനക്ഷതം തോന്നിയെങ്കിലും ആ കൈകളിൽ ഞാൻ സുരക്ഷിതയാണ് എന്ന് തോന്നിയത് കൊണ്ടായിരിക്കാം അവസാനം സമ്മതിച്ചിരുന്നു…….

പിന്നീട് വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് കയറി ചെന്നപ്പോൾ മുതൽ അമ്മയുടെ ഇഷ്ട്ടക്കേട് നിറഞ്ഞ മുഖമായിരുന്നു എന്നെ വരവേൽക്കുന്നത്………..
നിലവിളക്ക് എടുത്തു തരാൻ പോലും അമ്മ വന്നിരുന്നില്ല……..അതിനുപകരം വന്നതും അപ്പച്ചി ആയിരുന്നു……..അങ്ങനെ തുടങ്ങിയിരുന്നു അമ്മയുടെ പ്രതിഷേധങ്ങൾ ……….
എന്നെ കുറ്റപ്പെടുത്തുന്നതിനും വീട്ടുകാരെ പള്ള് പറയുന്നതിലും ഒക്കെ അമ്മ മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു………

എല്ലാം സിദ്ധുവേട്ടനെ മാത്രം ഓർത്തു സഹിച്ചു കഴിഞ്ഞു………
ഇടയ്ക്കൊക്കെ അമ്മയും ചേട്ടനും തമ്മിലുള്ള വാഗ്വാദങ്ങൾക്ക് ഞാനൊരു കാരണമാകുമ്പോൾ മനപ്പൂർവം ഞാൻ മാറി നിൽക്കാറുണ്ട്……….

ഒന്നുമില്ലാതെ വന്ന എനിക്ക് അമ്മയെയും മകനെയും തമ്മിൽ തെറ്റിക്കാനുള്ള അർഹത ഒരിക്കലും ഇല്ല എന്ന് ബോധമായിരുന്നു…….സിദ്ധുവെട്ടന് തിരികെ ഗൾഫിലേക്ക് പോയി കഴിഞ്ഞപ്പോഴേക്കും അമ്മയുടെ അനിഷ്ടം പുറത്തേക്ക് വന്നു തുടങ്ങിയിരുന്നു……..ഞാൻ ചെയ്യുന്ന എല്ലാ കാര്യത്തിലും അമ്മ കുറ്റങ്ങൾ കണ്ടുപിടിക്കാൻ തുടങ്ങി…….

ജോലി മുഴുവൻ ചെയ്യിപ്പിച്ചിട്ട് എനിക്ക് ഉള്ള ഭക്ഷണം പോലും അമ്മ തരാതെ ആയി……….എല്ലാവരും കഴിച്ചതിനു ശേഷം ബാക്കി വരുന്ന അല്പം ചോറും അച്ചാറും കൂട്ടി ആയിരിക്കും എനിക്ക് ഭക്ഷണം നൽകുന്നത്……..കാശ് സാധാരണ ബാങ്ക് അക്കൗണ്ടിൽ ഇടുന്നത് പോലെ ആയിരുന്നു സിദ്ധു ഏട്ടൻ ഇടുന്നത്……..
അതിൽ നിന്നും വീട്ടിലേക്ക് പോകാൻ വേണ്ടി കറക്റ്റ് ആയി 20 രൂപ വണ്ടിക്കൂലി മാത്രം അമ്മ തരും……….

അല്ലാതെ ഒരു രൂപപോലും അമ്മ എൻറെ കയ്യിൽ തരും ആയിരുന്നില്ല………..
എൻറെ ആവശ്യങ്ങൾക്ക് പോലും എൻറെ കയ്യിൽ പൈസ ഉണ്ടായിരുന്നില്ല……
അവസാനം ഞങ്ങളുടെ വീടിനടുത്തുള്ള റംലത്തു ഒക്കെ സിദ്ധുവേട്ടനെ വിളിച്ചു എന്റെ അവസ്ഥ പറഞ്ഞു…..

ആ സമയത്ത് എനിക്ക് എടിഎം കാർഡ് ഉപയോഗിക്കാൻ പോലും അറിയുമായിരുന്നില്ല അങ്ങനെയിരിക്കെ ഗൾഫിൽ നിന്നും വിളിച്ച് എൻറെ അവസ്ഥ മനസ്സിലാക്കി സിദ്ധു ഏട്ടൻ എന്നെ എടിഎം കാർഡ് ഉപയോഗിക്കുന്ന എല്ലാ കാര്യങ്ങളും പറഞ്ഞു മനസ്സിലാക്കി തന്നു…………

എന്നെക്കൊണ്ട് ഒരു ബാങ്ക് അക്കൗണ്ട് എടുപ്പിച്ചു……..
എനിക്ക് വേറെ കുറച്ച് തുക ഇട്ടു തരാൻ തുടങ്ങി………..
എല്ലാം അറിഞ്ഞതും അമ്മയുടെ ഭാവം മാറാൻ തുടങ്ങി…….
പിന്നീട് അതിനെ ചൊല്ലിയായിരുന്നു അമ്മയുടെ വഴക്കുകൾ മുഴുവൻ……..

ഭർത്താവ് നാട്ടിൽ ഇല്ലാത്ത ഞാൻ മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയാണ് അണിഞ്ഞൊരുങ്ങി നടക്കുന്നത് എന്ന് മറ്റും അമ്മ പറയാൻ തുടങ്ങി……..
അതോടെ ഞാൻ വീടിനു വെളിയിലേക്ക് ഇറങ്ങാതെ ആയി……..
ഇടയ്ക്കിടയ്ക്ക് സിദ്ധു ഏട്ടന്റെ സഹോദരിയെ കൊണ്ട് അമ്മ കാശുകൾ എന്നോട് ചോദിക്കാൻ തുടങ്ങി………….

കൊടുത്തില്ലെങ്കിൽ അന്ന് മുഴുവൻ അമ്മ എന്നെ പല പറഞ്ഞുകൊണ്ടിരിക്കും……
അങ്ങനെ സിദ്ധുവേട്ടൻ എനിക്ക് അയക്കുന്ന പൈസ എല്ലാം സഹോദരിക്ക് നൽകാം എന്നുള്ള രീതിയിൽ എല്ലാമാസവും ഏട്ടത്തിയെ വീട്ടിലേക്ക് കൊണ്ടു വരാൻ തുടങ്ങി……

എന്നോട് അവരുടെ വീട്ടിലെ ഒരോ കാര്യങ്ങൾ പറഞ്ഞ് പണം വാങ്ങുകയും, അല്ലെങ്കിൽ ചേട്ടത്തിയും കുട്ടികളെയും വരുമ്പോൾ അമ്മയുടെ കയ്യിൽ കാശ് ഒന്നും ഇല്ല എൻറെ കയ്യിലുള്ള കാശ് എടുത്ത് കുറെ സാധനങ്ങൾ വാങ്ങാൻ പറയും…………

സ്വന്തം വീട്ടിലെകൊന്ന് പോകാൻ പോലും അമ്മ അനുവദിക്കുമായിരുന്നില്ല………
അതിനുള്ള സമയം ഇല്ല എന്ന് തന്നെ പറയാം…….
ഇവിടുത്തെ ജോലി കഴിഞ്ഞു എനിക്ക് അവിടേക്ക് പോകാൻ ഉള്ള അവസരം ലഭിച്ചിരുന്നില്ല……

അവസാനം മനസ്സിനെ ഏറെ വേദനിപ്പിക്കുന്ന ഒരു സംഭവം നടന്നു……
ഏട്ടത്തിയുടെ ഭർത്താവും കുട്ടികളും ഒരുമിച്ച് ഒരു ഉത്സവത്തിൻറെ അന്ന് വീട്ടിലേക്ക് വന്നിരുന്നു……….
എല്ലാവരും വന്ന് സന്തോഷത്തോടെ ഉത്സവത്തിന് പോയ നിമിഷമായിരുന്നു അത്…….

ജോലി തിരക്ക് കാരണം ഞാൻ വൈകി…….
കുളിച്ചു കഴിഞ്ഞു വേഗം അമ്പലത്തിൽ പോകാൻ ഞാൻ തയ്യറായി…..
പെട്ടന്ന് ഏട്ടത്തിയുടെ ഭർത്താവ് എൻറെ മുറിയിലേക്ക് കയറിവന്നത്…..
അയാൾ എൻറെ അരികിലേക്ക് വന്ന് എൻറെ കയ്യിൽ കയറി പിടിക്കുകയും

” സിദ്ധു ഇവിടെ ഇല്ലല്ലോ പിന്നീട് എങ്ങനെയാണ് ഇവിടെ അമ്മയുടെ ആട്ടും തുപ്പും ഒക്കെ സഹിച്ചു ജീവിക്കുന്നത് എന്നും……
എന്തെങ്കിലുമൊക്കെ സന്തോഷം വേണ്ടെ എന്നുമൊക്കെ ഒരു വഷളൻ നോട്ടത്തോടെ ചോദിച്ചപ്പോൾ എനിക്ക് ദേഷ്യത്തെ കാൾ കൂടുതൽ സങ്കടമായിരുന്നു തോന്നിയിരുന്നത്………

അദ്ദേഹത്തിൻറെ സ്വന്തം അളിയൻ ആണ്…….അദ്ദേഹത്തിന് വളരെ ബഹുമാനം ആണ് ഇയാളോട്…….അങ്ങനെയുള്ള ഒരാളുടെ നാവിൽ നിന്ന് ഈ ഒരു വാക്ക് കേട്ടപ്പോൾ എന്ത് ചെയ്യണം എന്നായിരുന്നു ഞാൻ ആദ്യം ഓർത്തത് ….. സർവ്വശക്തിയുമെടുത്ത് അയാളെ തള്ളി……

ഓടി ഒരു വിധത്തിൽ ഉമ്മറത്തേക്ക് എത്തിയപ്പോഴേക്കും അവിടെ ഏട്ടത്തിയും കുട്ടികളും നിൽപ്പുണ്ടായിരുന്നു……..
പെട്ടെന്ന് ഞാൻ അയാൾ എന്നോട് ഇങ്ങനെ പെരുമാറി എന്ന് പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല…….അയാൾ പെട്ടന്ന് മലക്കം മറിഞ്ഞു……..
ഞാൻ മുറിയിലേക്ക് അയാളെ വിളിച്ചു എന്നും……

അങ്ങനെയൊന്നും ചെയ്യരുത് എന്ന് എന്നെ പറഞ്ഞ് ഉപദേശിക്കുകയായിരുന്നു എന്നുമൊക്കെ തുറന്നു പറഞ്ഞതോടെ എല്ലാവരുടെയും മനസ്സിൽ ഞാനൊരു മോശക്കാരനായി മാറുകയായിരുന്നു…….
ഈ വിവരം അപ്പോൾ തന്നെ അമ്മ പൊടിപ്പും തൊങ്ങലും വെച്ച് ഏട്ടനെ വിളിച്ച് അറിയിച്ചു……

ഏട്ടൻ അത്‌ വിശ്വസിച്ചാൽ തീർച്ചയായും ഞാൻ മരിക്കും എന്ന് ഞാൻ മനസ്സിൽ ശപധം എടുത്തിട്ടുണ്ടായിരുന്നു………..
എന്റെ കൈയിൽ ഫോൺ കൊടുക്കാൻ പറഞ്ഞു…….
വിറയലോടെ ആയിരുന്നു ഞാൻ ചേട്ടനോട് സംസാരിച്ചിരുന്നത്…….

” എനിക്ക് നിന്നെ അറിയാം…….
അയാൾ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള മറുപടി കൊടുക്കേണ്ടത് ഞാനാണ്………
നിർഭാഗ്യവശാൽ ഞാനിപ്പോ നിൻറെ അരികിൽ ഇല്ല……..

ഇനി നീ അവിടെ നിൽക്കുന്നത് എനിക്ക് സമാധാനം ഉണ്ടാക്കുന്ന കാര്യമല്ല………
നീ ഇപ്പോൾ തന്നെ വീട്ടിലേക്ക് പൊയ്ക്കോ…….
ഞാൻ അടുത്ത മാസം ലീവ് എടുത്ത് അവിടേക്ക് വരാം…….
എത്രയും പെട്ടെന്ന് നമുക്ക് സ്വന്തമായൊ വാടകയ്ക്കോ മാറാം……
നീ വിഷമിക്കണ്ട……

ഏട്ടൻ അത്രയും പറഞ്ഞപ്പോൾ തന്നെ എൻറെ മനസ്സിന് ആശ്വാസം നൽകിയിരുന്നു……..അവിടെ നിന്ന് പിന്നീട് സ്വപ്നങ്ങൾ കൂട്ടി ഒരു വീടുണ്ടാക്കി……
പിന്നീട് ജീവിതം പച്ച പിടിച്ചു പോവുകയായിരുന്നു…….

ആ നാട്ടിൽ നിന്നുതന്നെ മാറി ആയിരുന്നു ജീവിച്ചിരുന്നത്…..
സിദ്ധുവെട്ടനു അത്രമേൽ വേദനയുണ്ടാകുന്നത് ആയിരുന്നു ആ സംഭവം…….
അതിനുശേഷം ഏട്ടൻ വിശേഷദിവസങ്ങളിൽ മാത്രം കുട്ടികളെയും കൂട്ടി അമ്മയെ പോയി ഇടയ്ക്ക് കാണാറുണ്ട്…….

അയാളുടെ കൊള്ളരുതായ്മക്ക് അമ്മ കൂട്ടുനിന്നത് ആയിരുന്നു സിദ്ധു ഏട്ടനെ ചൊടിപ്പിച്ചിരുന്നത് എന്ന് പറയാമായിരുന്നു…….
അതുകൊണ്ട് വീട്ടുകാരുമായി പ്രേത്യകിച്ചു അമ്മയും ആയി ഒരു പരിധിയിൽ കൂടുതൽ ബന്ധം ഉണ്ടായിരുന്നില്ല……..

പിന്നീട് സിദ്ധു ഏട്ടൻ ഗൾഫിൽ നിന്ന് പോരുകയും തിരികെ നാട്ടിൽ വന്ന് സ്വന്തമായി ഒരു ബിസിനസ് തുടങ്ങുകയും ചെയ്യുകയായിരുന്നു………..
മകനെ പൂർണ്ണമായും അമ്മയിൽ നിന്ന് മാറ്റി എന്ന് പറഞ്ഞു അമ്മ എന്നെ ശപിക്കുന്നുണ്ടാകും…….

കുടുംബത്തിലെ ചില ചടങ്ങുകൾക്കു മാത്രമേ പരസ്പരം കാണാറുണ്ടായിരുന്നുള്ളൂ…….
അപ്പോഴും അമ്മ എന്നെ ദേഷ്യത്തോടെ തന്നെയായിരുന്നു നോക്കിയിരുന്നത്………
ഇപ്പോൾ കുറച്ചുകാലങ്ങളായി ചടങ്ങുകളിൽ ഒന്നും പങ്കെടുക്കാറില്ല…….
വീട്ടിലേക്ക് പോകാറുമില്ല…….

ഒരുപാട് നാളുകൾക്ക് ശേഷമാണ് റംലത്ത് ഒരു വിവാഹ ചടങ്ങിൽ കാണുന്നത്…….
അപ്പോൾ തന്നെ കൂട്ടിക്കൊണ്ടു വീട്ടിലേക്ക് വരികയായിരുന്നു……… ആ സമയത്ത് ആണ് അമ്മയെ കുറിച്ച് പറഞ്ഞത്……..

പൂർണ്ണമായും അമ്മയെ ഏട്ടത്തി ഉപേക്ഷിച്ചു അത്രേ……..
പെൻഷൻ വാങ്ങാൻ വേണ്ടി മാത്രമാണ് അമ്മയോട് വല്ലപ്പോഴും സ്നേഹം കാണിക്കുന്നത് എന്നാണ് പറഞ്ഞത്……….
ഞങ്ങൾ പോയി കഴിഞ്ഞപ്പോഴേക്കും അമ്മ പൂർണ്ണമായും വീടും സ്ഥലവും എല്ലാം ചേച്ചിയുടെ പേരിൽ എഴുതി കൊടുത്തിരുന്നു…………

അതെല്ലാം ലഭിച്ചതിനുശേഷം ആ വീട്ടിലെ ഒരു വേലക്കാരിയെ പോലെയാണ് അമ്മ ചേച്ചി നോക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്………..
ആ ഒരു അവസ്ഥയിൽ അവൾക്ക് വേദന തോന്നിയിരുന്നു…….
എത്ര ആണെങ്കിലും തന്റെ ഭർത്താവിനെ അമ്മയാണ്……..

സ്വന്തം മകന് ഒപ്പം ജീവിക്കുക എന്നത് ഏതൊരു അമ്മയുടെയും ആഗ്രഹങ്ങളിൽ ഒന്ന് തന്നെയാണ്……….
തീർച്ചയായും അമ്മയെ കൊണ്ടുവരണം…….
ആ അമ്മയുടെ മകൻ ആയതിനു ശേഷമാണ് തൻറെ ഭർത്താവ് ആയത്……….

നാളെ തന്റെ മകനും ഒരു അവകാശി വരുമെന്ന് അവൾ ഓർത്തു…….
അവൻ തന്നെ തള്ളിപ്പറഞ്ഞാൽ തനിക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരിക്കില്ലേ……?

അതുപോലെ തന്നെ ആയിരിക്കും അമ്മയുടെ അവസ്ഥകൾ……….
തെറ്റുകൾ ചെയ്തിട്ടുണ്ട് അമ്മ……
അത് മനുഷ്യസഹജമാണ്…….
തന്നോട് തോന്നിയ വിരോധമായിരുന്നു അമ്മയുടെ തെറ്റുകൾക്കുള്ള കാരണം……
അമ്മയ്ക്ക് അമ്മയുടേ ശരികൾ കാണും……

ഒരു മകന്റെ വിവാഹസ്വപ്നങ്ങൾ ഏതൊരു അമ്മയും പോലെ അമ്മയും സ്വപ്നങ്ങൾ കണ്ടിട്ടുണ്ടാകാം……..
സ്വപ്നങ്ങൾക്ക് എല്ലാം നേരെ വിരുദ്ധമായ രീതിയിൽ ആയിരുന്നു വിവാഹം നടന്നത്…….

അപ്പോൾ അത് അവർക്ക് സഹിക്കാൻ കഴിഞ്ഞിട്ട് ഉണ്ടാവില്ല………
അതിൻറെ പ്രതിഫലം ആയിരിക്കും തന്നോട് കാട്ടിയ എല്ലാ അവഗണനകളും…….
അതൊന്നും മനസ്സിലിട്ട് പെരുപ്പിക്കാതെ ഇരിക്കാൻ ശ്രമിക്കുമ്പോഴാണ് താനും നല്ലൊരു അമ്മയാകുന്നത്……..

ഇപ്പോൾ അമ്മയുടെ മനസ്സിൻറെ വേദനകളെ പറ്റി എന്ന് തനിക്കറിയാം…….
പക്ഷേ എത്രയൊക്കെ ആണെങ്കിലും ഒരു കാര്യത്തിൽ തനിക്ക് പൂർണ്ണമായും ഒരു തീരുമാനമായി പറയാൻ സാധിക്കും………

സ്വന്തക്കാരെയും ഉറ്റവരെയും എല്ലാം ഉപേക്ഷിച്ച് തൻറെ മകൻറെ മാത്രം ബലത്തിൽ ഈ വീട് കടന്നുവരുന്ന ഒരു പെൺകുട്ടിയുടെ കണ്ണുകൾ നിറയാൻ ഒരിക്കലും താൻ ഒരു കാരണം ആവില്ല എന്ന്……

അവളുടെ കൊച്ചുകൊച്ചു തെറ്റുകൾ ക്ഷമിക്കാനും അത് ചൂണ്ടി കാട്ടി കൊടുക്കാനും ഒരു അമ്മയായി തന്നെ താൻ ഉണ്ടാകുമെന്ന്……….ഒരിക്കലും അവളെ ഒരു മരുമകൾ ആയി കാണാതെ മകളായി ചേർക്കും എന്ന് ………
ഒരു പെൺകുട്ടിയുടെ ദുഃഖം തനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്…….
അതും ഒരു അനുഭവപാഠം തന്നെയാണല്ലോ……..

ഓരോ ജീവിതഅനുഭവം ആണല്ലോ നമ്മളെ ഓരോന്ന് പഠിപ്പിക്കുന്നത്……
എന്താണെങ്കിലും സിദ്ധുവേട്ടനോട്‌ ആലോചിച്ചു ഉടനെ തന്നെ അമ്മയെ വീട്ടിലേക്ക് കൊണ്ടുവരണം……..
അങ്ങനെ ഒരു ഉറച്ച തീരുമാനം എടുക്കുകയായിരുന്നു അഞ്ജലി..

RELATED ARTICLES
- Advertisment -

Most Popular

Recent Comments