Thursday, November 7, 2024
HomeLatest UpdatesTHE BRIDGE WATER TRIANGLE

THE BRIDGE WATER TRIANGLE

അമേരിക്കൻ ഐക്യനാടുകളിലെ മസാക്യുസെറ്റ്സ് എന്ന പ്രദേശത്തിനകത്ത് ഏതാണ്ട് 520 കിലോമീറ്റർ വിസ്തൃതിയുള്ള പ്രദേശമാണ് ദി ബ്രിഡ്ജ് വാട്ടർ ട്രയാങ്കിൾ എന്നറിയപ്പെടുന്ന പ്രദേശം സ്ഥിതി ചെയ്യുന്നത്. വീഡിയോയുടെ തുടക്കത്തിൽ ആദ്യമേ ഏരിയയും ലൊക്കേഷനും ഒക്കെ ചേർത്തതുകൊണ്ട് ബോറടിച്ചു എഴുന്നേറ്റു പോകരുത് കേട്ടോ. വളരെ രസകരമായ കാര്യങ്ങളാണ് ഇവിടെ നടക്കുന്നത് എന്ന് ബാക്കികൂടെ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ബോധ്യമാകുന്ന കാര്യമാണ്. നമ്മുടെ മുത്തശ്ശിക്കഥ ഒക്കെപ്പോലെ ലോജിക് കൊണ്ട് വിശദീകരിക്കാൻ ആവാത്ത ഒട്ടനവധി സംഗതികളാൽ സമ്പന്നമാണ് ബ്രിഡ്ജ്വാട്ടർ ട്രയാങ്കിൾ എന്ന ഏരിയ. ഇവിടുത്തെ പ്രത്യേകത എന്താണെന്നു വച്ചാൽ അന്തരീക്ഷത്തിൽ പറക്കുന്ന വസ്തുക്കളും, നമ്മളെ ഉപദ്രവിക്കുന്ന പ്രേതങ്ങളും, തീഗോളങ്ങളും, ഭയപ്പെടുത്തുന്ന സംഗതികളും, എന്തിനേറെ പറയുന്നു. ആദിമ മനുഷ്യന്റെ കാൽപ്പാടുകൾ വരെ ഇവിടെ കണ്ടവരുണ്ടത്രേ..

മിസ്റ്റീരിയസ് അമേരിക്ക എന്ന പുസ്തകത്തിൽ ആണ് ബ്രിഡ്ജ് വാട്ടർ ട്രയാങ്കളിനെ കുറിച്ച് വളരെയേറെ പ്രതിപാദിച്ചു കണ്ടിട്ടുള്ളത്. പ്രസ്തുത പുസ്തകത്തിൽ ബ്രിഡ്ജ് വാട്ടർ ട്രയാങ്കിൾ നിലനിൽക്കുന്നത് തന്നെ ആബിങ്റ്റൺ,, റീഹോബോത്ത്‌, ഫ്രീ ടൌൺ എന്നീ പ്രദേശങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഒരു ത്രികൊണ ഷേപ്പിൽ ആണെന്ന് പ്രതിപാദിക്കുന്നത്. ഈ ട്രയാങ്കിളിന് ഉള്ളിൽ തന്നെ മറ്റു സ്ഥലങ്ങൾ ഉൾക്കൊണ്ട വേറൊരു ട്രയാങ്കിൾ കൂടെ മാപ്പ് നോക്കിയാൽ കാണാൻ സാധിക്കും.

ഭൂമിയിൽ മനുഷ്യമനസ്സുകളിലാണ് നിഗൂഢത എന്നാണ് പൊതുവെയുള്ള വെപ്പ്. എന്നാൽ പ്രകൃതിയിൽ ഉള്ള നിഗൂഢത പോലെ വേറെങ്ങുമില്ലെന്നു നമുക്ക് കുറച്ചുകൂടെ ആഴത്തിൽ നോക്കിയാൽ മനസ്സിലാവുന്നതാണ് ബർമുഡ ട്രയാങ്കിൾ, ബ്രിഡ്ജ് വാട്ടർട്രയാങ്കിൾ, ബെന്നിങ്ടൺ ട്രയാങ്കിൾ ഒക്കെ ഒക്കെ ആ ഗണത്തിൽ പെടുന്ന സ്ഥലങ്ങളാണ്. ഇതിൽ ബ്രിഡ്ജ് വാട്ടർ ട്രയാങ്കിൾ അദൃശ്യ ശക്തികളുടെ താവളമായാണ് കണക്കാക്കുന്നത്. ഡാർക്ക്‌ മാജിക്കിന്റെ കേന്ദ്രമായും ബ്രിഡ്ജ് വാട്ടർ ട്രയാങ്കിൾ അറിയപ്പെടുന്നു.

ഹോക്കോമോക്ക് സ്വാമ്പ് എന്ന സ്ഥലമാണ് ബ്രിഡ്ജ് വാട്ടർ ട്രയാങ്കിളിൻറെ സെന്റർ ആയി കണക്കാക്കപ്പെടുന്നത്. ഹോക്കോമോക്ക് സ്വാമ്പ് എന്നതിന്റെ അർത്ഥം തന്നെ പ്രേതങ്ങൾ നിൽക്കുന്ന സ്ഥലം എന്നാണ്. സമീപവാസികൾ ആരും തന്നെ ഭയം കൊണ്ട് ഈ സ്ഥലം സന്ദർശിക്കാനുള്ള ധൈര്യം കാണിച്ചിട്ടില്ല പിന്നെ ടൂറിസ്റ്റുകളുടെ കാര്യം പറയാനുണ്ടോ.. എന്നാൽ ഈ സ്ഥലത്തിന്റെ നിഗൂഢത പരിശോധിക്കാനായി പലരും തുനിഞ്ഞിറങ്ങിയിട്ടുണ്ട്. അവർ കണ്ടെത്തിയ കാര്യങ്ങൾ ഒക്കെത്തന്നെ വിചിത്രങ്ങളായിരുന്നു. അവിടെയുള്ള ചതുപ്പിൽ നിന്നും കണ്ടെത്തിയ മനുഷ്യന്റെ DNA യ്ക്ക് 9000 വർഷത്തോളം പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. AD 300 മുതൽ കൊളോണിയൻ കാലഘട്ടം വരെയുള്ള സമയത്ത് അവിടെ താമസിച്ചിരുന്ന അമേരിക്കക്കാർ അവിടെ മന്ത്രവാദക്രിയകൾ നടത്തിയിരുന്നതായും അവിടെയുള്ള ദുരാത്മാക്കൾ അവരെ വേട്ടയാടിയിരുന്നതായും ജേർണലിസ്റ്റ് ആയ ടെഡ് വില്യംസ് തന്റെ പുസ്തകത്തിൽ പറയുന്നു.

തലമുറകളായി ഇവിടം ആത്മാക്കളുടെയും വിചിത്രമൃഗങ്ങളുടെയും ആവാസകേന്ദ്രമാണെന്ന് ആളുകൾ വിശ്വസിക്കുന്നു. ചുവന്ന കണ്ണുകളുള്ള നായകൾ, പറക്കാൻ കഴിയുന്ന ദിനോസറിനോട് സാമ്യമുള്ള ഒരു ജീവി, കാടുകൾക്കുള്ളിൽ കഴിയുന്ന അർദ്ധമനുഷ്യൻ എന്നിവയൊക്കെ ഇവിടെ ഉണ്ടെന്ന് അവിടെ പോയ പലരും വാദിക്കുന്നു. തെളിവിനായി അവയുടെ കാൽപ്പാടുകളും പൊതുസമൂഹത്തിന്റെ മുന്നിലേക്ക് ഇവർ വയ്ക്കുന്നു. നോർത്തേൺ പോലീസ് സർജന്റ് തോമസ് ഡൗണിയുടെ റിപ്പോർട്ട്‌ പ്രകാരം 8 മുതൽ 12 അടിവരെ ഉയരമുള്ള ഭീമൻ പക്ഷികളെ കണ്ടതായി പറയുന്നു.

1978 ൽ ജോ ഡി ആൻഡ്രെഡ് എന്നൊരു വ്യക്തി അവിടെയുള്ള ചതുപ്പുകളിൽ ബ്രൗൺ മുടിയും കുരങ്ങിന്റെ മുഖവും മനുഷ്യന്റെ ശരീരവുമുള്ള ഒരു ജീവിയെ കണ്ടതായി സാക്ഷ്യപ്പെടുത്തുന്നു. ഡി ആൻഡ്രെഡിന്റെ അനുഭവത്തിനു അഞ്ചു വർഷങ്ങൾക്ക് ശേഷം വേറൊരു വ്യക്തിക്കും സമാന അനുഭവം ഉണ്ടായതായി സാക്ഷ്യപ്പെടുത്തി. തുടർന്ന് 1998 ൽ ജോൺ ബേക്കർ എന്ന വ്യക്തിയും സമാന അനുഭവം തനിക്ക് ഉണ്ടായതായി ലോകത്തോട് വെളിപ്പെടുത്തി. ഇതിന്റെ സത്യാവസ്ഥ അറിയില്ലെങ്കിലും പ്രദേശവാസികൾ ആ സ്ഥലത്തുവച്ചു പീഡിപ്പിക്കപ്പെട്ട ആത്മാക്കൾ ആണ് ഈ വിചിത്ര ജീവികൾ എന്നാണ് കരുതുന്നത്.

Free town- fall river state ഫോറെസ്റ്റിൽ വച്ച് സാത്താൻ ആരാധന നടക്കുന്നതായും മൃഗബലി നടക്കുന്നതായും എന്തിനേറെ മനുഷ്യബലി നടന്നതായുമുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ട്. പശുക്കൾ പോലുള്ള മൃഗങ്ങളെ മുഖം വികൃതമാക്കി ക്രൂരമായി വധിച്ച നിലയിൽ ആണ് ഇവിടെ നിന്നും അവശിഷ്ടങ്ങൾ ലഭിച്ചത്. 1998ൽ നടന്ന സംഭവത്തെ തുടർന്ന് പോലീസ് അന്വേഷണം നടത്തുകയും ഉൾക്കാടുകളിൽ നിന്ന് നിരവധി പശുക്കിടാങ്ങളെ ദാരുണമായി കൊലചെയ്തത് കണ്ടെത്തുകയും ചെയ്തു.

കാലങ്ങൾ കഴിയുന്തോറും ബ്രിഡ്ജ് വാട്ടർ ട്രയാങ്കിളിന്റെ നിഗൂഢത അവസാനിക്കാതെ നിലനിൽക്കുകയായ്. ഈ സ്ഥലത്തെക്കുറിച്ച് ഇത്തരം കഥകൾ പുറത്തുവന്നതോടെ ചില വിദ്വാന്മാർ സാങ്കല്പിക കഥകളും അടിച്ചിറക്കാൻ തുടങ്ങിയിട്ടുണ്ട്. പറക്കും തളികയെ കണ്ടു എന്നൊക്കെ പോലുള്ളവ. ഇവിടെ നടന്നു എന്നുപറയുന്ന സംഗതികൾ മുഴുവനും കെട്ടുകഥകൾ ആണെന്ന് വിശ്വസിക്കുന്നവരും ഒട്ടനവധിയാണ്. കാരണം നമ്മുടെ കണ്ണുകൾ കൊണ്ട് ഇതുവരെ കാണാത്തതു ഒക്കെ നമുക്ക് വിചിത്രം ആയിരിക്കുമല്ലോ. ലോകം വിവരസാങ്കേതിക വിദ്യയിൽ ഇത്രയും പുരോഗമിച്ചു നിൽക്കുന്ന ഈ കാലഘട്ടത്തിൽ ഈ കഥകൾ വിശ്വസിക്കുന്നവരുണ്ടോ എന്ന് ചോദിക്കുന്നവരോട്. നമുക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് ബ്രിഡ്ജ് വാട്ടർ ട്രയാങ്കിളിന്റെ പരിസരവാസികൾക്ക് പറയാനുള്ളത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments