Monday, December 9, 2024
HomeEco Systemsഒരിക്കലും തുറക്കുവാൻ സാധിക്കാത്ത 4 നിഗൂഢമായ കവാടങ്ങൾ | 4 mysterious doors that can...

ഒരിക്കലും തുറക്കുവാൻ സാധിക്കാത്ത 4 നിഗൂഢമായ കവാടങ്ങൾ | 4 mysterious doors that can never be opened

ജീവിതത്തിൽ ഒരിക്കലെങ്കിലും എന്തെങ്കിലും സാധനങ്ങൾ കളഞ്ഞുപോകാത്ത മനുഷ്യരില്ല. ചിലപ്പോൾ കീ ആയിരിക്കാം കണ്ണട ആയിരിക്കാം. ടിവിയുടെ റിമോട്ട് ആയിരിക്കാം. അങ്ങനെ നമ്മള് എവിടെയാണ് അത് വച്ച്മറന്നത് എന്ന് അറിയാതെ തിരയുമ്പോൾ ഉണ്ടാവുന്ന ആകാംക്ഷയും നിരാശയും കണ്ടെത്തുമ്പോൾ ഉണ്ടാവുന്ന സന്തോഷവും ഒക്കെ വിവരണത്തിന് അതീതമാണ്. അപ്പോൾ ചെറുകിട കീയും കണ്ണടയും വിട്ട് ലോകത്തിലെ ഏറ്റവും പ്രശസ്തമായ സംഗതികൾ കാണാൻ ഉള്ള അവസരമാണ് നമുക്ക് നിഷേധിക്കപ്പെടുന്നതെങ്കിലോ. നമ്മൾ ഉത്കണ്ഠ-യുടെ പരക്കോടിയിൽ എത്തുമെന്ന് തീർച്ചയാണ്.

അത്തരത്തിലുള്ള നാല് സ്ഥലങ്ങളെ കുറിച്ചാണ് നമ്മൾ ഈ വിഡിയോയിൽ പറയാൻ പോകുന്നത്.

4. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ രഹസ്യ അറ.

ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രം ഏതാണെന്നു ചോദിച്ചാൽ ഒരു ഉത്തരമേ ഉള്ളൂ.. അതാണ്‌ നമ്മുടെ കൊച്ചുകേരളത്തിലെ ശ്രീ പത്മനാഭസ്വാമിയുടെ ക്ഷേത്രം. പ്രാദേശിക ഐതിഹ്യങ്ങൾ അനുസരിച്ച്, തിരുവിതാംകൂർ രാജാക്കന്മാർ തങ്ങളുടെ സമ്പത്ത് ക്ഷേത്രത്തിന്റെ മതിലുകൾക്കും നിലവറകൾക്കും ഇടയിൽ ഒളിപ്പിച്ചിരുന്നു.

തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന് ശേഷമുള്ള ഭരണാധികാരി സംസ്ഥാന സർക്കാരാണെന്നും ക്ഷേത്രം രാജാവിന്റെ അനന്തരാവകാശിക്ക് കൈമാറാൻ വ്യവസ്ഥയില്ലാത്തതിനാൽ അത് സർക്കാരിൽ നിക്ഷിപ്തമാകുമെന്നും 2011 ജനുവരിയിൽ ഹൈക്കോടതി വിധി പുറവേടിച്ചു. തുടർന്ന് ക്ഷേത്രത്തിലെ വിവിധ നിലവറകളിൽ ഉള്ള അമൂല്യനിധികളുടെ കണക്ക് എടുക്കാനും ഹൈകോടതി ആവശ്യപ്പെട്ടതോടെയായിരുന്നു ഈ ക്ഷേത്രം ലോകശ്രദ്ധ ആകർഷിച്ചത്.
അഭിഭാഷകൻ ടി പി സുന്ദരാജനും സംഘവും 6 നിലവറകളിൽ 5 എണ്ണം തുറന്നു. കണ്ടെത്തലുകൾ അതിശയകരമായിരുന്നു. കിരീടങ്ങൾ, ആയുധങ്ങൾ, വജ്ര സഞ്ചികൾ, മാണിക്യങ്ങൾ, സ്വർണ്ണ പ്രതിമകൾ, സ്വർണ്ണത്തിൽ നിർമ്മിച്ച പാത്രങ്ങൾ, സ്വർണ്ണ ആനകൾ, സ്വർണ്ണ നാണയങ്ങൾ, ആഭരണങ്ങൾ പതിച്ച സ്വർണ്ണ തേങ്ങകൾ എന്നിവയൊക്കെ ക്ഷേത്രത്തിനുള്ളിൽ ഉണ്ടായിരുന്നു. 73ലക്ഷത്തി 69നായിരത്തി തൊള്ളായിരത്തിഅൻപത് കോടി വിലപിടിപ്പുള്ള വസ്തുവകകൾ ആണ് അന്ന് കണ്ടെത്തിയത്.

എന്നിരുന്നാലും അവസാന നിലവറ തുറക്കാൻ അവർക്ക് സാധിച്ചില്ല. അതിന്റ വാതിലിലുള്ള വലിയ സർപ്പരൂപം വലിയ ഭീതിയാണ് പടർത്തിയത്.അവസാന വാതിൽ തുറക്കുന്നത് ഗുരുതരമായ നിർഭാഗ്യമുണ്ടാക്കുമെന്ന് ക്ഷേത്ര പുരോഹിതന്മാരും വേദ പണ്ഡിതന്മാരും പറഞ്ഞു. ഒരു ഹിന്ദു പുരോഹിതനോ സന്യാസിയോ ഗരുഡമന്ത്രം ചൊല്ലി താന്ത്രിക ക്രിയകൾ നടത്തിയാൽ മാത്രമേ സുരക്ഷിതമായി ആ അറയിലേക്ക് പ്രവേശിക്കാൻ പാടുള്ളൂ എന്നായിരുന്നു വിശ്വാസം. അല്ലെങ്കിൽ സർവ്വനാശം ഉണ്ടാവുമെന്ന് ഹിന്ദു പുരോഹിതർ ശക്തമായി വാദിച്ചു. എന്നാൽ പ്രസ്തുത ക്രിയകൾ ചെയ്യാൻ അറിയാവുന്ന ആരും ഇപ്പോൾ ജീവിച്ചിരിപ്പില്ല എന്നതാണ്. ആയതിനാൽ തന്നെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആറാമത്തെ അറ തുറക്കുന്നത് അസാധ്യം എന്ന നിലയിലേക്ക് ഒരു സാഹചര്യം ഉരുത്തിരിഞ്ഞു. അതിനുശേഷം നിലവറ തുറക്കാനുള്ള ധൈര്യം ആരും കാണിച്ചിട്ടില്ല..

3. താജ്മഹലിലെ രഹസ്യ അറകൾ.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് താജ്മഹൽ. പ്രതിവർഷം 80 ലക്ഷം ആളുകൾ സന്ദർശിക്കുന്ന ഈ പ്രണയകുടിരത്തിൽ ആളുകൾക്ക് പ്രവേശനം നിഷേധിക്കുന്ന സ്ഥലങ്ങളും ഉണ്ടെന്ന് നിങ്ങൾക്ക് അറിയാമോ.. വിനോദസഞ്ചാരികൾ പലപ്പോഴും സന്ദർശിക്കുന്ന പ്രദേശങ്ങൾക്ക് താഴെ, മാർബിൾ കമാനങ്ങൾക്ക് പിന്നിൽ പ്രവേശന കവാടങ്ങളുള്ള ഒരു പ്രദേശമുണ്ട്. . ഈ നിലയിൽ 22 മുറികൾ ആർക്കും പ്രവേശനം നൽകാതെ പൂട്ടിയിട്ടിരിക്കുന്നത് കാണാം.

ഈ മുദ്രവച്ചു പൂട്ടിയ സ്ഥലങ്ങളിൽ എന്താണ് മറഞ്ഞിരിക്കുന്നത്? ഈ രഹസ്യത്തെക്കുറിച്ച് നിരവധി സിദ്ധാന്തങ്ങളുണ്ട്. ഈ പ്രദേശങ്ങൾ തിടുക്കത്തിൽ നിർമ്മിച്ചതാണെന്നും തജ്‌മാഹാലിന്റെ മറ്റുള്ള പ്രദേശങ്ങൾ പോലെ ആഡംബരവും നയനനന്ദകരവുമല്ല ഇത് എന്നാണ് പൊതുവെ ഉള്ള വിശ്വാസം. പക്ഷെ ഈ തിയറി അധികമാരും വിശ്വസിക്കുന്നില്ല.. കാരണം താജ്മഹലിൽ അങ്ങനെ സൌന്ദര്യം കുറഞ്ഞ പ്രദേശം ഉണ്ടെന്ന് ചിത്രത്തിലെങ്കിലും ആ സൗദ്ധം കണ്ടവർക്ക് വിശ്വസിക്കാൻ പറ്റില്ല.

മറ്റൊരു സിദ്ധാന്തമനുസരിച്ച്, താജ്മഹലിന്റെ പൂട്ടിയിട്ടിരിക്കുന്ന പ്രദേശങ്ങൾ യഥാർത്ഥത്തിൽ മുംതാസ് മഹൽ ആണ്. അതായത് ഷാജഹാൻ തന്റെ പ്രിയപ്പെട്ട ഭാര്യയുടെ മൃതദേഹം രഹസ്യമായി മമ്മി ചെയ്തു വച്ചിരിക്കുന്ന ഏരിയ ആണ് അത്. എന്നാൽ ഇത് ഇസ്ലാമികമത കൽപ്പനകളുടെ ഗുരുതരമായ ലംഘനം കൂടിയാണ് . അതിനാൽ തന്നെ അദ്ദേഹം ആ സ്ഥലം ആർക്കും പ്രവേശനം നൽകാതെ സീൽ ചെയ്തു എന്ന് പറയപ്പെടുന്നു.

എന്നാൽ കുറച്ചു കൂടെ വിശ്വാസനീയമായ തിയറി ഇപ്രകാരമാണ്. താജ്മഹലിന്റെ അടിത്തറ മരവും, ചുണ്ണാമ്പും ചുടുകട്ടകളും ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്. കാലപ്പഴക്കം കൊണ്ട് മരത്തിന്റെ അടിത്തറ നശിക്കാറായി എന്ന് ഡൈലി മെയിൽ എന്ന പത്രം ഈയിടെ റിപ്പോർട്ട്‌ ചെയ്തിരുന്നു. ആയതിനാൽ തന്നെ മരങ്ങളും കട്ടയും കൊണ്ട് നിർമ്മിച്ച ബെസ്മെന്റ് മനുഷ്യപെരുമാറ്റം കൊണ്ട് പെട്ടന്ന് നശിക്കാതിരിക്കാൻ ആവും അങ്ങോട്ടുള്ള എൻട്രി നിരോധിച്ചത്.

2. ഗിസയിലെ സ്പിങ്ക്സ് (Great Sphinx of Giza)

ലോകത്തിലെ ഏറ്റവും വലിയ ഒറ്റക്കല്ലിൽ പണിത ശില്പമാണ് ഇത്. പുരാവസ്തു ഗവേഷകരുടെ അഭിപ്രായപ്രകാരം ഇതിന്റെ നിർമ്മാണം നടന്നത് 4500 വർഷങ്ങൾക്ക് മുൻപാണ്. ഒരു സ്ത്രീയുടെ മുഖവും സിംഹത്തിന്റെ ശരീരവും ഉള്ളതുകൊണ്ട് തന്നെ ഇതിന്റെ രൂപഘടന ഈജിപ്ഷ്യൻ ഗ്രീക്ക് മിത്തോളജി പ്രകാരമാണ് ഡിസൈൻ ചെയ്തിരിക്കുന്നതായാണ് കരുതപ്പെടുന്നത്. എന്നാൽ ഈ സ്തൂപം എന്തിനാണ് ലോകത്തിലെ ഏറ്റവും രഹസ്യം സൂക്ഷിക്കുന്ന മുറികളെ അടച്ചുപൂട്ടി വച്ചിരിക്കുന്നത്?

ഈജിപ്തിന്റെ പുരാതന അറിവിനെക്കുറിച്ച് സൈദ്ധാന്തികരായ പലരും പരക്കെ വിശ്വസിക്കുന്നത് ഈജിപ്ഷ്യൻ മണൽതീരങ്ങളിൽ എവിടെയോ ഇവർ ഇവരുടെ അറിവുകളുടെ രേഖകൾ കുഴിച്ചുമൂടി എന്നാണ്. അതായത് ഈജിപ്തിലെ മണലിന്റെ അടിയിൽ എവിടെയോ ഒരു അറിവുകളുടെ ശേഖരമായ ലൈബ്രറി സ്ഥിതി ചെയ്യുന്നു. ഈ അറിവുകളുടെ ഖനിയാണോ ഗിസയിലെ സ്പിങ്ക്‌സിന്റെ ചുവട്ടിൽ കുടിയിരിക്കുന്നത്?

അവിടെ ഗുഹകൾ ഉണ്ടെന്ന് പുരാവസ്തു ഗവേഷകർ പണ്ടേക്കുപണ്ടേ കണ്ടെത്തിയിട്ടുള്ള കാര്യമാണ്. എന്നാൽ ഈജിപ്ഷ്യൻ സർക്കാർ ഇന്നേവരെ ആ ഗുഹകളിലേക്ക് കൂടുതൽ ഉത്ഖനനമോ ഗവേഷണമോ അനുവദിച്ചിട്ടില്ല.

1. ചൈനയിലെ ഒന്നാം ചക്രവർത്തിയുടെ രഹസ്യ ശവകുടീരം (the first emperor’s tomb)

മധ്യചൈനയിലെ ഒരു കുന്നിനടിയിൽ വിഷം നിറഞ്ഞ മെർക്യൂറിയുടെ സാന്നിധ്യമുള്ള ഒരു സ്ഥലമുണ്ട്. ഏതാണ്ട് 2000 വർഷങ്ങളായി ചൈനയുടെ ആദ്യ ചക്രവർത്തിയായ ക്വിൻ ഷി ഹുവാങ് അവിടെ വിശ്രമിക്കുകയാണ്. ബിസി 210 സെപ്റ്റംബർ മാസത്തിൽ അദ്ദേഹം അന്തരിച്ചു. ചൈനയിൽ അതുവരെ നിർമ്മിച്ചതിൽ വച്ചു ഏറ്റവും വലിയ ശവകുടിരമാണ് അദ്ദേഹത്തിനായി ഒരുക്കിയത്. പുരാതന ചൈനീസ് വിശ്വാസപ്രകാരം മരണാനന്തര ജീവിതത്തിന് വളരെയേറെ പ്രസക്തിയുണ്ട്. ഒരു ചക്രവർത്തി മരിച്ചാൽ അങ്ങേരുടെ കൂടെ അടക്കം ചെയ്യപ്പെടുന്നവർ എല്ലാവരും മരണാനന്തര ജീവിതത്തിൽ കൂടെയുണ്ടാവും എന്നുമവർ വിശ്വസിച്ചിരുന്നു. എന്നാൽ ക്വിൻ ഷി ഹുവാങ് തന്റെ സൈന്യങ്ങളെയും വെപ്പാട്ടികളെയും ഭരണാധികാരികളെയും ദാസന്മാരെയും ഒക്കെ അടക്കം ചെയ്യുന്നതിനുപകരം വേറെ ഒരു മാർഗ്ഗമാണ് സ്വീകരിച്ചത്. ഇവരുടെയൊക്കെ കളിമൺ പ്രതിമകൾ നിർമ്മിച്ചു തന്റെ ശവകുടിരത്തിന് അടുത്ത് വയ്ക്കുക !

1974 ൽ ചൈനയിലെ സിയാന് സമീപത്തുള്ള കർഷകർ കിണർ കുഴിക്കുകയായിരുന്നു. അവരാണ് ആദ്യമായി ലോകത്തെ ഞെട്ടിച്ച ക്വിൻ ചക്രവർത്തിയുടെ പ്രതിമകളുടെ ശേഖരം കണ്ടെത്തിയത്. പിന്നീട് പുരാവസ്തു ഗവേഷകർ അവിടെ ഖനനം ആരംഭിച്ചതോടെ രണ്ടായിരത്തോളം പ്രതിമകൾ ആണ് അവർ കണ്ടെത്തിയിട്ടുള്ളത്. എണ്ണയിരത്തോളം പ്രതിമകൾ അവിടെ ഉണ്ടാവുമെന്ന് അവർ കണക്കുകൂട്ടുന്നു.

എന്നാൽ ക്വിൻ ഷി ഹുവാങ്ങിന്റെ മൃതദേഹം ഉൾക്കൊള്ളുന്ന കൊട്ടാരം സ്ഥിതിചെയ്യുന്ന കേന്ദ്ര ശവകുടീരത്തെ ശാസ്ത്രജ്ഞർ ഇതുവരെ ഖനനം ചെയ്തിട്ടില്ല. ഇതിനൊരു കാരണമുണ്ട്.

1930കളിൽ ഈജിപ്ഷ്യൻ രാജാവിന്റെ ശവകുടീരം ഖനനം ചെയ്യുമ്പോൾ വിലപിടിപ്പുള്ള പല പുരാവസ്തുക്കളും ഖനനം ചെയ്യുന്ന ടെക്നോളജിയുടെ അപര്യാപ്തതമൂലം നശിച്ചുപോയിരുന്നു. ആയതിനാൽ തന്നെ ധൃതി പിടിച്ചു ക്വിൻ രാജാവിന്റെ മൃതദേഹം ഉൾക്കൊള്ളുന്ന പ്രധാന പ്രദേശങ്ങൾ ഇപ്പോൾ ഖനനം ചെയ്യാൻ ശ്രമിച്ചാൽ അതിന് കെടുപാടുകൾ വരാനുള്ള സാധ്യത വളരെയേറെയാണ്. ആയതിനാൽ തന്നെ നൂറ്റാണ്ടുകൾ മുന്നേയുള്ള രാജാവിന്റെ ചരിത്രം നമ്മളോട് എന്താണ് പറയാൻ ഉദ്ദേശിക്കുന്നത് എന്ന് ഇപ്പോഴും അഞ്ജാതമായി തന്നെ തുടരുന്നു.

ലോകത്തിലെ ഏറ്റവും നിഗൂഢതകൾ നിറഞ്ഞ നാല് വാതിലുകളെ കുറിച്ചാണ് നാം പറഞ്ഞിരിക്കുന്നത്. ഇത് കണ്ടപ്പോൾ നിങ്ങൾക്കും ആ വാതിലിന് അകത്ത്‌ എന്താണ് ഉള്ളതെന്ന് അറിയാൻ ഉള്ള ആഗ്രഹം തോന്നുന്നില്ലേ..!!

RELATED ARTICLES
- Advertisment -

Most Popular

Recent Comments