Friday, July 26, 2024
Home Eco Systems കടലിനടിയിൽ കണ്ടുപിടിക്കപ്പെട്ട അവിശ്വസനീയമായ 10 കാര്യങ്ങൾ | 10 Incredible Things Discovered Under The...

കടലിനടിയിൽ കണ്ടുപിടിക്കപ്പെട്ട അവിശ്വസനീയമായ 10 കാര്യങ്ങൾ | 10 Incredible Things Discovered Under The Sea

കടലിനെ കുറിച്ച് അറിയുന്നതിനെക്കാൾ കൂടുതൽ മനുഷ്യന് ബഹിരാകാശത്തെക്കുറിച്ച് അറിയാം എന്നാണ് പറയപ്പെടുന്നത്. അത്രമാത്രം നിഗൂഢവും മനുഷ്യന്റെ അന്വേഷണ തല്പരതയ്ക്കു പിടികൊടുക്കാത്തതുമാണ് കടലിന്റെ ആഴങ്ങളിൽ പ്രകൃതി ഒളിപ്പിച്ചു വച്ചിട്ടുള്ള രഹസ്യങ്ങൾ.

നമ്മൾ അധിവസിക്കുന്ന ഈ ഭൂമിയുടെ പ്രതലത്തിന്റെ 70 ശതമാനവും കടലിനടിയിലാണ്. നിധികൾ മുതൽ ഒളിഞ്ഞിരിക്കുന്ന നഗരങ്ങൾ വരെ വളരെ വിചിത്രവും എന്നാൽ അത്ഭുതകരവുമായ കാഴ്ചകളാണ് കടലിനടിയിൽ പലപ്പോഴായി പര്യവേഷകർ കണ്ടെത്തിയിട്ടുള്ളത്.

ഇത്തരത്തിൽ നിഗൂഢവും എന്നാൽ വിചിത്രങ്ങളുമായ 10 കണ്ടെത്തലുകളെ കുറിച്ചാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്.

10 . നഷ്ടപെട്ട ഒരു നഗരം (A lost city)


ഒരു കാലഘട്ടത്തിൽ ആളും ആരവവും കൊണ്ട് ത്രസിച്ചിരുന്ന ഒരു നഗരമായിരുന്നു ഈ ഈജിപ്ഷ്യൻ പട്ടണം. ഏതോ ഒരു കാലഘട്ടത്തിൽ വെള്ളത്തിൽ മുങ്ങി പോവുകയും എല്ലാവരാലും മറക്കപ്പെടുകയും ചെയ്തു. ഈയടുത്ത കാലത്ത് ചരിത്രാന്വേഷകരാൽ കണ്ടെത്തപ്പെടുന്നത് വരെ. ഈജിപ്തിലെ അലക്സാണ്ഡ്രിയൻ കടൽത്തീരങ്ങളിൽ പര്യവേഷണം ചെയ്തു കൊണ്ടിരുന്ന ഗവേഷകരാണ് നഷ്ടപെട്ട് പോയ നിധി തേടി കൊണ്ടിരിക്കുന്നതിനിടെ നഷ്ടപ്പെട്ടു പോയ ഈ നഗരത്തിന്റെ സൂചനകൾ കണ്ടെത്തിയത്.

ഹെറാക്ലിയൻ എന്ന ഈ പട്ടണം നൂറ്റാണ്ടുകളോളം കെട്ടുകഥകളിലൊന്നായി പരിഗണിക്കപ്പെടുകയും ഒരു ഐതീഹ്യം മാത്രമായി കരുത്തപ്പെടുകയും ചെയ്തിരുന്നു. അനവധി ചരിത്രകാരന്മാരാൽ പരാമർശിക്കപ്പെട്ട ഈ പട്ടണം അലക്സാണ്ഡ്രിയൻ തീരത്തു നിന്നും പിന്നീട് കണ്ടെടുക്കപ്പെട്ട നിധിശേഖരത്തോടൊപ്പം ആയിരത്തി ഇരുനൂറു വർഷങ്ങൾക്കു മുൻപ് നഷ്ടപ്പെട്ടു പോയതായിട്ടാണ് കണക്കാക്കപ്പെടുന്നത്.

വളരെ വലുതും ഗംഭീരവും ആയ ഒരു ക്ഷേത്രത്തിനു ചുറ്റും നിർമിക്കപ്പെട്ട രീതിയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. അനവധി കനാലുകളാൽ ചുറ്റപ്പെട്ടു നിന്നിരുന്ന ഒരുപാട് ചെറിയ വീടുകളും മന്ദിരങ്ങളും ഉണ്ടായിരുന്ന ഈ പ്രദേശത്തെ ഈജിപ്തിലെ വെനീസ് എന്നാണ് ഇപ്പോൾ വിശേഷിപ്പിക്കുന്നത്.

9. ഭീമാകാരമായ കണ്ണ് (A giant eyeball)


13 ഒക്ടോബർ 2012ൽ പോംപാനോ ബീച്ചിലൂടെ സായാഹ്ന സവാരിക്കിറങ്ങിയ ഒരാൾ സാധാരണയിൽ നിന്നും വ്യത്യസ്തമായി എന്തോ ഒന്ന് കണ്ടു. സൗത്ത് ഫ്ലോറിഡ കടൽത്തീരത്ത് ഒരു ഭീമൻ കണ്ണ്. കഴുകിയെടുത്ത ഈ വലിയ കണ്ണ് ഇൻറർനെറ്റിൽ വൻ തരംഗം തന്നെയാണ് സൃഷ്ടിച്ചത്. ഏത് കടൽ രാക്ഷസനാണ് ഇപ്പോൾ ഒരു കണ്ണ് ഇല്ലാതെ നീന്തുന്നത് എന്ന് ആളുകൾ ആശ്ചര്യപ്പെട്ടു. എന്നാൽ പിന്നീട് മനസ്സിലായി സൗത്ത് ഫ്ളോറിഡയുടെ തീരങ്ങളിൽ വളരെ സാധാരണയായി കണ്ടു വരുന്ന സൊർഡ് ഫിഷിന്റെതാണ് ഈ കണ്ണ് എന്ന്. പിന്നീട് വെളിവാക്കപ്പെട്ടതനുസരിച്ച് സൗത്ത് ഫ്ലോറിഡയുടെ തീരത്ത് സോഡ്‌ഫിഷ് വളരെ സാധാരണമാണ്.

നിഗൂഢമെന്നു കരുതപെട്ട കണ്ണ് ഏതെങ്കിലും ഒരു ഒരു മത്സ്യത്തൊഴിലാളി പുറത്തെടുത്തതാകാനേ വഴിയുണ്ടായിരുന്നുള്ളൂ, അയാൾ അത് വെള്ളത്തിലേക്ക് വലിച്ചെറിയുകയും കടൽത്തീരത്ത് ഒഴുകി നടന്നിരിക്കുകയും ചെയ്തിരിക്കണം. എന്തായാലും വിചിത്രമായ ഈ കഥ നാഷണൽ ജോഗ്രഫിക് ചാനലിന്റെ 2012 ലെ ഏറ്റവും വിചിത്രമായ കഥയ്ക്കുള്ള സമ്മാനത്തിന് അർഹമാവുകയുണ്ടായി.

08. കടലിനടിയിലെ നദി (An undersea river)


മെക്സിക്കോയിലെ യുക്കാറ്റൻ ഉപദ്വീപിൽ സിനോട്ട് ആഞ്ചെലിറ്റ എന്ന രഹസ്യ ജലാശയത്തിനടിയിലാണ് ഈ നദി സ്ഥിതിചെയ്യുന്നത്. ഒരു കട്ടിയുള്ള പാളി ഹൈഡ്രജൻ സൾഫൈഡ് മൂലമാണ് നദി രൂപപ്പെട്ടത്, ഒരു ചുണ്ണാമ്പുകല്ല് തകർന്ന് സിങ്ക് ദ്വാരം രൂപപെട്ടതിനാൽ ശുദ്ധജലവും ഉപ്പുവെള്ളവും ഗുഹയിൽ കുടുങ്ങിക്കിടന്നത് കാരണമാണ് ഇത്തരത്തിൽ സംഭവിച്ചത്.

സിനോട്ട് ആഞ്ചെലിറ്റയിൽ വച്ച് നിങ്ങൾ ശ്വസിക്കാൻ ശ്രമിച്ചാൽ കൃത്യ സമയത്തു ഒരു ചെറിയ മാലാഖ പ്രത്യക്ഷപ്പെട്ട് നിങ്ങളെ രക്ഷിച്ചില്ല എങ്കിൽ തീർച്ചയായും നിങ്ങൾ കൊല്ലപ്പെടും. എന്നാൽ നിങ്ങൾ 30 മീറ്ററോളം താഴേക്ക് നീങ്ങിയാൽ വളരെ അസാധാരണമായ ചില കാഴ്ചകൾ നിങ്ങൾ കാണാൻ തുടങ്ങും.

വിചിത്രമായ ഒരു മരത്തിന്റെ അടി ഭാഗങ്ങളും ശിഖിരങ്ങളും നിങ്ങൾക്കു മുന്നിൽ അനാവരണം ചെയ്യപ്പെടും. അതി വിചിത്രമായ ഒരു മഞ്ഞ് നിങ്ങൾക്ക് മുന്നിൽ ഒഴുകുന്നതായി നിങ്ങൾക്ക് തോന്നും. ഒരു പ്രത്യേകതരം മതിഭ്രമം നിങ്ങളെ ബാധിക്കുന്നുണ്ടോ എന്ന് നിങ്ങൾക്ക് സംശയം തോന്നി തുടങ്ങും. നിങ്ങളുടെ തലച്ചോറിനകത്തെ നൈട്രജൻ നില വർധിക്കുന്നത് കൊണ്ടാണിത്.

07 . ഭീമാകാരനായ ഓർഫിഷ് (Giant oarfish)


ശാരീരികമായ പ്രത്യേകതകൾ കൊണ്ട് ആഴക്കടലിലെ ഏറ്റവും വിചിത്രമായ ജീവി ആയിട്ടാണ് ഈ ഭീമൻ ഓർഫിഷിനെ കണക്കാക്കുന്നത്. ഓർഫിഷിന് ഒരു സ്കൂൾ ബസിനേക്കാൾ നീളത്തിൽ വളരാനും നീളമുള്ള വെള്ളി പോലെ തിളങ്ങുന്ന തൊലിയും തലയുടെ മുകളിൽ ചുവപ്പ് നിറത്തിലുള്ള കിരീടമെന്ന പോലെയുള്ള ഉയർന്ന നീളമുള്ള രൂപവുമുണ്ട്. ഇവയുടെ അതുല്യമായ രൂപം ഈ ജീവികൾക്ക് ചുറ്റും വളരെ വലിയൊരു നിഗൂഢത സൃഷ്ടിക്കുന്നു.

ജപ്പാനിൽ ഒരു നദിയിൽ നിന്നും കരയിൽ ഒരു കരയിലേക്ക് അടിഞ്ഞ ഓർഫിഷിനെ ഒരു മോശം അടയാളമായിട്ടാണ് കരുതുന്നത്. ഭൂകമ്പത്തിന്റെയും സുനാമി വരുന്നതിന്റെയും ഒരു പ്രധാന സൂചനയാണ് ഓർഫിഷ് എന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു.

2011 ലെ ഫുകുഷിമ ആണവ നിലയത്തിലെ ദുരന്തത്തിന് ഒരു വർഷം മുമ്പ് ജപ്പാനിലെ കടൽത്തീരങ്ങളിൽ ഒരു ഡസനിലധികം ഓർഫിഷ് കരയ്ക്കടിഞ്ഞത് ഈ കഥയ്ക്ക് കൂടുതൽ പ്രചാരം നേടിക്കൊടുത്തിട്ടുണ്ട്.

06. ഫ്രിൽഡ് സ്രാവുകൾ (A frilled shark )


സമുദ്രത്തിന്റെ ഇരുണ്ട ആഴത്തിൽ വസിക്കുന്ന വളരെയധികം കൗതുകകരവും എന്നാൽ അങ്ങേയറ്റം ഭയപ്പെടുത്തുന്നതുമായ സൃഷ്ടികളാണ് ഫ്രിൽഡ് സ്രാവുകൾ. മെലിഞ്ഞ് നീളമുള്ള ശരീരമുള്ള ഇവയുടെ മുഖത്തിന് ദിനോസറുകളുടെ ഛായയാണ്. ഈ ജീവികൾക്ക് അവയുടെ ശരീരം ഒരു സർപ്പത്തിന്റെ പോലെ ചുരുക്കാനും നിയന്ത്രിക്കാനും കഴിയും. ഫ്രിൽഡ് സ്രാവുകളെ അവയുടെ സ്വാഭാവിക അന്തരീക്ഷത്തിൽ വളരെ അപൂർവമായി മാത്രമേ കണ്ടിട്ടുള്ളൂ.

ഈ സ്രാവുകൾ ഏതാണ്ട് 80 ദശലക്ഷം വർഷങ്ങളായി സമുദ്രത്തിന്റെ ആഴങ്ങളിൽ വസിക്കുന്നതായി കരുതപ്പെടുന്നു.

ഇവയുടെ രൂപം വെച്ചു നോക്കുകയാണെങ്കിൽ ഇവരുടെ ബന്ധുക്കൾ എന്നവകാശപ്പെടാൻ കഴിയുന്ന ജീവികളൊക്കെ വംശനാശം വന്നു പോയിട്ടുണ്ടാകാമെന്നു നമുക്ക് അനുമാനിക്കാവുന്നതാണ്.

05. വെള്ളത്തിനടിയിലെ പ്രതിമ (Underwater sculpture)


ഈ ശില്പങ്ങളെല്ലാം കരീബിയൻ ജലാശയത്തിനടിയിലാണ്. ആർട്ടിസ്റ്റ് ജസൻ ഡക്കര ടയിലർ 2006 ൽ രൂപകൽപ്പന ചെയ്ത ഗ്രാനഡ അന്തർ ജലാശയ പാർക്ക് നാഷണൽ ജോഗ്രഫിക് ചാനൽ ലോകത്തിലെ 25 അത്ഭുതങ്ങളിൽ ഒന്നായി പട്ടികയിൽ പെടുത്തുകയുണ്ടായി. നിലവിൽ യഥാർത്ഥ മനുഷ്യന്റെ വലുപ്പത്തിലുള്ള 75 ഓളം ഇൻസ്റ്റാളേഷനുകളാണ്‌ അവിടെ സ്ഥാപിച്ചിരിക്കുന്നത്.

അവയിൽ കൗതുകം ജനിപ്പിക്കുന്ന ബൈസിക്കിൾ യാത്രക്കാരൻ മുതൽ ഒരു മേശയിൽ ഇരുന്നു ടൈപ്പ് റൈറ്റർ വകഞ്ഞു മാറ്റി കൊണ്ടിരിക്കുന്ന മനുഷ്യൻ വരെ ഉണ്ട്. കൂടാതെ ചില സമയങ്ങളിൽ മണലിനാൽ മൂടപ്പെടുകയും തിരകളാൽ ദൃശ്യമാവുകയും ചെയ്യുന്ന സ്ത്രീരൂപങ്ങളുമുണ്ട്.

2004 ൽ ഇവാൻ ചുഴലിക്കാറ്റിൽ ഏറെ നാശോന്മുഖമായ ഈ പ്രദേശത്ത് പവിഴപുറ്റുകൾക്കിടയിലുള്ളതും മറ്റ് സമുദ്രജീവികൾക്കും കുടിയേറാൻ പുതിയൊരു ആവാസ വ്യവസ്ഥ കണ്ടെത്താൻ കഴിയുന്ന തരത്തിൽ ഒരു കൃത്രിമ തടസ്സം സൃഷ്ടിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.

അറ്റ്‌ലാന്റിക് അടിമക്കച്ചവടത്തിനിടെ കടലിലേക്ക് വലിച്ചെറിയപ്പെട്ട ഏകദേശം 2 ദശലക്ഷം ആഫ്രിക്കൻ അടിമകൾക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനായി അടുത്തിടെ 14 പുതിയ ശില്പങ്ങൾ കൂടെ ഗ്രാനഡയിലെ അന്തർ ജലാശയ പാർക്കിൽ ചേർത്തിട്ടുണ്ട്.

04 .പഴയ മരുന്നുകൾ (Ancient pills)


ഇറ്റലി തീരത്ത് കടലിന്റെ അടിയിൽ നിന്ന് കണ്ടെത്തിയ മരുന്നുകൾ ആണ് ഇവ. ടസ്കാനി തീരത്ത് പുരാതന കപ്പൽ തകർച്ചയെക്കുറിച്ച് അന്വേഷിക്കുന്ന പുരാവസ്തു ഗവേഷകർ അപൂർവ്വമായ ചില വസ്തുക്കൾ ആണ് കണ്ടെത്തിയത്.

ഏതാണ്ട് ബിസി 140 മുതൽ 130 വരെ കാലഘടന അവകാശപ്പെടാവുന്ന എങ്ങനെയോ കൈമോശം വന്നുപോയ ഒരു ടിൻ കണ്ടെയ്നർ ആയിരുന്നു അവർ കണ്ടെത്തിയത്. ടിൻ കണ്ടെയ്നറിൽ നിന്നും ലഭിച്ച വിവരങ്ങൾ പ്രകാരം കണ്ണ് കഴുകുന്നതിനായി ഈ മെഡിസിൻ ബോക്സിൽ നിന്നും ലഭിച്ച ഗുളികകൾ ഉപയോഗിച്ചിരിക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ സാന്നിധ്യം സൂചിപ്പിക്കുന്നത്, കപ്പലിൽ ഒരു ഡോക്ടർ ഉണ്ടായിരിക്കാമെന്നുമാണ്.

പുരാതന ചുരുളുകളിൽ നിന്ന് വ്യത്യസ്തമായി ഇവയ്ക്ക് റോമൻ കാലഘട്ടത്തിലെ ഔഷധ സമ്പ്രദായങ്ങളെക്കുറിച്ച് അപൂർവമായ ഒരു ഉൾകാഴ്ച നൽകാൻ കഴിയുമെന്നത് ഈ പഴകിയ മരുന്നുകളെ അങ്ങേയറ്റം പ്രാധാന്യമുള്ളവയാക്കുന്നു.

03. ജേസൺ വൂർഹീസിന്റെ അന്തർ ജലാശയ പ്രതിമ (Jason voorhees underwater statue)


ഹോളിവുഡ് സിനിമകളിലെ ഏറ്റവും കുപ്രസിദ്ധനായ കൊലയാളികളിൽ ഒരാളായ ജേസൺ വൂർഹീസിന്റെ പൂർണ്ണകായ പ്രതിമ ഒരാൾ വടക്കൻ മിനസോട്ടയിൽ സ്ഥാപിച്ചിട്ടുണ്ട്. അതിൽ അയാളുടെ കുപ്രസിദ്ധിയാർജ്ജിച്ച ഹോക്കി മാസ്കും കൂട്ടി ചേർത്തിട്ടുണ്ട്. എന്നിട്ട് ഈ പ്രതിമയെ ക്രിസ്റ്റൽ തടാകത്തിന്റെ ആഴങ്ങളിലേക്ക് വലിച്ചെറിയുകയും ചെയ്തു.

കാര്യമറിയാതെ ആ ഭാഗത്തേക്ക് വരുന്ന മുങ്ങൽ വിദഗ്ധർക്ക് ഹൃദയാഘാതം നൽകാനെന്ന പോലെ ഇപ്പോഴും അവിടെ തന്നെയാണ് സ്ഥിതി ചെയ്യുന്നത്.

ഈ വിചിത്രമായ നടപടിക്ക് പുറകിൽ പ്രവർത്തിച്ച കുർട്ടിസ് ലാർസ് പറയുന്നത് 120 അടി താഴ്ചയിലാണ് ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത് എന്നാണ്. ആഴക്കടലിൽ പോകാൻ ഭയപ്പെടുന്ന ആൾക്കാരെ കൂടുതൽ ഭയപ്പെടുത്താനും ഇത് പ്രയോജനം ചെയ്തു.

02 . രക്തരക്ഷസ്സ് കണവ (Vampire Squid)


ഇത് യഥാർത്ഥത്തിൽ മനുഷ്യ രക്തം കുടിക്കുന്ന ഒരു രക്ഷസ്സല്ല. നരകത്തിൽ നിന്നുള്ള ഒരു ജീവിയുമല്ല.

വളരെയധിക പ്രത്യേകതയുള്ള ഈ ആഴക്കടൽ ജീവിക്ക് അതിന്റെ ഈ പേര് കിട്ടിയത് അത് രക്തം കുടിക്കുന്നത് കൊണ്ടല്ല മറിച്ച് അതിന്റെ ചുവന്ന ക്ലോക്ക് പോലുള്ള വലകൾ കൊണ്ടും പല്ലുകൾ പോലുള്ള നട്ടെല്ലിന്റെ ഘടന കൊണ്ടുമാണ്. ആഴക്കടലിൽ ഏതാണ്ട് പൂർണ്ണ അന്ധകാരത്തിൽ ആണ് ഈ ജീവി ജീവിക്കുന്നത്.

ആരെങ്കിലും ശല്യപ്പെടുത്താൻ വന്നു കഴിഞ്ഞാൽ ഈ രക്തരക്ഷസ്സ് കണവ അതിന്റെ ശരീരം വിപരീതമായി വളയ്ക്കുകയും ആമ പുറന്തോടിനുള്ളിൽ കയറുന്നതിനു സമാനമായ രീതിയിൽ സ്വയം ഉൾവലിയുകയും ചെയ്യുന്നു. മാത്രമല്ല ശത്രുക്കൾ അടുത്തെത്തി എന്ന് തോന്നുമ്പോൾ ഒരു പ്രത്യേക തരത്തിലുള്ള ഒരു സ്രവങ്ങളും ഇവ പുറപ്പെടുവിക്കാറുണ്ട്. ഈ നിഗൂഢ ജീവിയുടെ ഭാവം ഭയപ്പെടുത്തുന്നതായി തോന്നുമെങ്കിലും, നരകത്തിൽ നിന്നുള്ള രക്തരക്ഷസ്സ് കണവ ഏതെങ്കിലും ജീവിയെ കൊല്ലാൻ തയ്യാറല്ല. വിചിത്രമായ ഈ മൃഗം കടൽ സസ്യങ്ങളും മറ്റ് ചത്ത മത്സ്യങ്ങളുടെ അഴുകിയ അവശിഷ്ടങ്ങളും കൊണ്ടാണ് വിശപ്പടക്കുന്നത്.

01. ഭീമമായ കത്തി (Giant knife)


ഈ ഭീമമായ കത്തി എങ്ങനെ ഇവിടെ വന്നെന്നോ ആര് ഉപയോഗിച്ചതെന്നോ ആർക്കും അറിയില്ല. ഇത്ര വലുപ്പമേറിയ ഒരു കത്തി ഉപയോഗിക്കാൻ ശേഷിയുള്ള ആൾ എത്ര ഭീമൻ ആയിരിക്കും? ഈ ഭീമൻ കത്തി പ്രൊഫഷണൽ സ്കൂബ ഡൈവേഴ്‌സിന്റെ ഒരു സംഘം 2014 ൽ കണ്ടെത്തിയതായി കരുതപ്പെടുന്നു.

ഡൈവേഴ്‌സ് ആഴക്കടലിൽ ഈ ഭീമൻ കത്തിയുമായി നിൽക്കുന്ന ചിത്രം ചില അജ്ഞാത ഉറവിടങ്ങൾ പുറത്തു വിട്ടതുമുതൽ ഇത് സോഷ്യൽ നെറ്റ്‌വർക്കുകളിലും സ്കൂബ ഡൈവിംഗ് ഫോറങ്ങളിലും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു.

അതിശയകരമെന്നു പറയട്ടെ, ഈ ഭീമാകാരമായ കത്തി കൈവശം വച്ചിരിക്കുന്ന മുങ്ങൽ വിദഗ്ധർ ഒരിക്കലും പരസ്യമായി പ്രത്യക്ഷപ്പെട്ടിട്ടില്ല.

എന്തായാലും പലരും കരുതുന്നത് ഇത് രേഖപ്പെടുത്തിയ മനുഷ്യന്റെ ചരിത്രത്തിന് മുമ്പ് ഒരുപക്ഷേ പതിനായിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഭൂമിയെ ഭരിച്ച ഭീമാകാരന്മാരായ മനുഷ്യരുടെ അവശേഷിപ്പുകളിലൊന്നാകാനുള്ള സാധ്യതയായിട്ടാണ്.

RELATED ARTICLES

Most Popular

Recent Comments