Thursday, November 21, 2024
HomeEco Systemsആരാണ് യഥാർത്ഥ രാജാവ് ?? Lion vs Tiger

ആരാണ് യഥാർത്ഥ രാജാവ് ?? Lion vs Tiger

കടുവയും സിംഹവും തമ്മിലുള്ള യുദ്ധം. മൃഗങ്ങളുടെ ലോകത്ത് ഇതിനേക്കാൾ ഐതിഹാസികമായ ഒരു യുദ്ധം ഉണ്ടാകും എന്ന് തോന്നുന്നില്ല. ആരാണ് യഥാർത്ഥ രാജാവ് ?അതിനെക്കുറിച്ചാണ് ഇന്നത്തെ നമ്മുടെ വീഡിയോ. ഞങ്ങളുടെ പുതിയ ചാനൽ ആയ മീഡിയ ട്രെൻഡ് more facts -ലേക്ക് ഏവർക്കും സ്വാഗതം.
ഈ രണ്ടു കരുത്തന്മാർ തമ്മിലുള്ള യുദ്ധം നിങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ നടന്നു കഴിഞ്ഞിട്ടുണ്ട്. റോമാക്കാർ തങ്ങളുടെ കൊളോസിയത്തിൽ വച്ച് ആഫ്രിക്കൻ സിംഹങ്ങളെയും ഏഷ്യൻ കടുവകളെയും തമ്മിൽ യുദ്ധം ചെയ്യിപ്പിക്കുമായിരുന്നു. വെറും രസത്തിനു വേണ്ടി. സംസ്കാരം ഇല്ലാത്തവർ എന്ന് നിങ്ങൾക്ക് തോന്നാം എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ പോലും ഇത്തരം യുദ്ധങ്ങൾ നടത്തിയിട്ടുണ്ട്. എന്തിന് ആധുനിക കാലഘട്ടത്തിൽ പോലും അവിചാരിതമായി മൃഗശാലകളിൽ വച്ച് ഈ ഭീമന്മാർ തമ്മിൽ ബല പരീക്ഷണം നടത്തിയിട്ടുണ്ട്.

സിംഹങ്ങൾ, പറഞ്ഞു വരുമ്പോൾ പൂച്ചകളുടെ കുടുംബത്തിൽ പെടുന്നവയാണെങ്കിലും, അവ തങ്ങളുടെ സമാനതകളില്ലാത്ത പോരാട്ട വീര്യത്തിന്റെയും ധൈര്യത്തിന്റെയും പേരിൽ ലോകം മുഴുവൻ പ്രശസ്തമാണ്. അതിനാൽ തന്നെ കാട്ടിലെ രാജാവ് എന്ന് സിംഹം അറിയപ്പെടുന്നതും, അതിൽ ആർക്കും എതിരഭിപ്രായവും ഉണ്ടെന്നു തോന്നുന്നില്ല. ചരിത്രത്തിലുടനീളം ആഫ്രിക്കൻ സിംഹം ധൈര്യത്തിന്റെയും ബലത്തിന്റെയും പ്രതീകമായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ പൂച്ച വംശത്തിൽ പെട്ട ഏറ്റവും വലുതും ശക്തിയേറിയതുമായ മൃഗം, അത് കടുവയാണ്. അതുകൊണ്ട് തന്നെ പല സംസ്കാരങ്ങളും കടുവയെ കരുത്തിന്റെയും, ധൈര്യത്തിന്റെയും ആഭിജാത്യത്തിന്റെയും പ്രതീകമായി കരുതുന്നു. സ്വർണ്ണ നിറമാർന്ന മഞ്ഞയിൽ കറുത്ത വരകളുള്ള അവയുടെ ശരീരം അതിന്റെ ദൃശ്യ ഭംഗി കൊണ്ടും സവിശേഷ ശ്രദ്ധ ആകർഷിക്കുന്നു.

Size and details

വ്യത്യസ്ത ലിംഗങ്ങളിൽ പെട്ട ജീവികളിൽ ശാരീരികമായ വ്യത്യസ്തതകൾ കണ്ടുവരുന്ന പൂച്ച കുടുംബത്തിലെ ഒരേയൊരു ജീവിയാണ് സിംഹം. അതായത് ആൺ സിംഹവും പെൺ സിംഹവും കാണാൻ ഒരു പോലെയല്ല എന്ന് ചുരുക്കം. ആൺ സിംഹം പെൺ സിംഹത്തേക്കാൾ വലുപ്പമേറിയതാണ്. ആൺ സിംഹത്തിനു ആറടി മുതൽ ഏഴടി വരെ നീളം ഉണ്ടാകും, അതായത് 1.8 മുതൽ 2.1 മീറ്റർ വരെ. അതിന്റെ വാലിനു തന്നെ ഉണ്ട് ഇരുപത്തി ആറു മുതൽ നാല്പത് ഇഞ്ചു വരെ നീളം. തൂക്കം എന്നത് നൂറ്റി ഇരുപതു മുതൽ ഇരുനൂറു കിലോ വരെയുണ്ടാകും. പ്രായപൂർത്തിയായ സിംഹങ്ങൾ പ്രദേശങ്ങൾക്ക് അനുസരിച്ച് വെളുപ്പ് മുതൽ സ്വർണ നിറം വരെ വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നു. വട്ടത്തിലുള്ള മുഖവും ചെവികളോടും കൂടി ആണായാലും പെണ്ണായാലും അതി ശക്തമായ പേശീബലമുള്ള മൃഗങ്ങളാണ് സിംഹങ്ങൾ. സിംഹം എന്ന് കേട്ടാൽ തന്നെ മനസ്സിലേക്കോടി വരുന്ന തല മുഴുവൻ നിറഞ്ഞു നിൽക്കുന്ന കഴുത്തു മുതൽ ചിലപ്പോഴൊക്കെ വയർ ഭാഗം വരെ നീളുന്ന അവയുടെ കനത്ത ജട, ആൺ സിംഹങ്ങളുടെ മാത്രം പ്രത്യേകതയാണ്. വാലിന്റെ അറ്റത്തുള്ള മുഴച്ചു നിൽക്കുന്ന ഭാഗവും ആൺ സിംഹത്തിനു മാത്രമേ ഉള്ളു.

അതേസമയം, വലുപ്പത്തിലും നിറത്തിലും, അവയുടെ രൂപ സവിശേഷതയുടെ കാര്യത്തിലും അവയുടെ ഉപ വിഭാഗങ്ങൾക്കനുസരിച്ച് കടുവകൾ വ്യത്യസ്ത തരത്തിലുണ്ട്. ഏറ്റവും സ്വാഭാവികമായതും നമ്മൾ കണ്ടു പരിചയിച്ചതുമായ കടുവയുടെ രൂപം ഏഷ്യയിൽ കാണപ്പെടുന്ന ബംഗാൾ കടുവകളുടേതാണ്. കടുത്ത ഓറഞ്ച് നിറത്തിൽ കറുത്ത വരകളും വെളുപ്പ് നിറഞ്ഞ അടിവയറും ഇവയുടെ സവിശേഷതയാണ്. ഒരു മധ്യ വിഭാഗത്തിൽ പെടുന്ന ബംഗാൾ കടുവയ്ക്ക് ഏതാണ്ട് 220 കിലോ തൂക്കം വരും. ആറു മുതൽ ഏഴടി വരെയാണ് ഇവയുടെ നീളം. വാല് തന്നെ ഏതാണ്ട് മൂന്നടി നീളം വരും. എല്ലാ കടുവ ഉപവിഭാഗങ്ങളിലും വച്ച് ഏറ്റവും വലുതാണ് സൈബീരിയൻ കടുവകൾ. ബംഗാൾ കടുവയെ അപേക്ഷിച്ച് അല്പം മങ്ങിയ നിറവും കട്ടി കൂടിയ രോമ കുപ്പായം കണക്കെയുള്ള തൊലിയും ആണ് ഇവയ്ക്കു. റഷ്യയിലെ അതി കഠിനമായ മഞ്ഞു സഹിക്കാൻ ഇത് അത്യന്താപേക്ഷികം തന്നെയാണ്. ഇവയിൽ ആൺ കടുവകൾക്ക് പത്തര അടിയോളം നീളവും 300 കിലോഗ്രാം ഓളം തൂക്കവും ഉണ്ടാകും.

Range and habitat

ജല സ്രോതസ്സുകൾ അടുത്ത് തന്നെ ഉള്ള പുൽമേടുകൾ ആണ് പൊതുവെ സിംഹങ്ങൾക്ക് ഇഷ്ടം. നിബിഡമായ വനങ്ങളെക്കാൾ തുറന്ന സ്ഥലങ്ങളിൽ വേട്ടയാടാൻ ആണ് സിംഹങ്ങൾ പൊതുവെ താൽപര്യപ്പെടുന്നത്. എന്നാൽ ഒരു മഴ കാടുകളിലും നമുക്ക് സിംഹങ്ങളെ കാണാൻ സാധിക്കുകയില്ല.

ആഫ്രിക്കൻ സിംഹങ്ങൾക്ക് അനവധി ഉപ വിഭാഗങ്ങൾ ആണുള്ളത്. ചരിത്രപരമായി ആഫ്രിക്കയിൽ ഉടനീളം നമുക്ക് സിംഹങ്ങളെ കാണാവുന്നതാണ്. എന്നാൽ ഇന്ന് , മദ്ധ്യ ആഫ്രിക്കയിലെയും, തെക്കേ ആഫ്രിക്കയിലെയും ചില ഭാഗങ്ങളിൽ മാത്രമായി ഇവയുടെ എണ്ണം പരിമിതപ്പെട്ടു പോയിരിക്കുന്നു. ആഫ്രിക്കയുടെ പുറത്ത് ഗ്രീസ് മുതൽ ഇന്ത്യ വരെയുള്ള പ്രദേശങ്ങളിൽ സിംഹങ്ങൾ കാണപ്പെടുന്നു. കഴിഞ്ഞ നൂറ്റാണ്ടിനിടെ മനുഷ്യർ ഈ ജീവികളുടെ സംഖ്യയെ വലിയ രീതിയിൽ ഇല്ലാതാക്കിയിട്ടുണ്ട്. നിലവിൽ വളരെ ചെറിയ എണ്ണത്തിൽ മാത്രമാണ് സിംഹങ്ങളുടെ ഏഷ്യാറ്റിക് ഉപവിഭാഗത്തെ കണ്ടു വരുന്നത്. അത് ഇന്ത്യയിലെ ഗുജറാത്തിലുള്ള ഗീർ വനങ്ങളിൽ ആണ്.

കടുവകൾ ചരിത്രപരമായി തുർക്കിയുടെ കിഴക്കു ഭാഗം മുതൽ ടിബറ്റൻ പീഠഭൂമി വരെയുള്ള സ്ഥലങ്ങളിൽ വ്യാപിച്ചു കിടന്നിരുന്നു. എന്നാൽ ഇന്ന് അവ മുൻപ് അധിവസിച്ചിരുന്ന സ്ഥലങ്ങളുടെ വെറും ഏഴ് ശതമാനത്തിൽ മാത്രമാണ് ഉള്ളത്. അതിൽ തന്നെ പകുതിയിലധികവും ജീവിക്കുന്നത് ഇന്ത്യയിലെ വനങ്ങളിൽ ആണ്. ചെറിയ ഒരു ശതമാനം, ചൈനയിലും റഷ്യയിലും തെക്കു കിഴക്കൻ ഏഷ്യയിലും ജീവിക്കുന്നു. നിത്യ ഹരിത വനങ്ങൾ, പുൽമേടുകൾ, ട്രോപ്പിക്കൽ വനങ്ങൾ, മംഗ്രോ ചതുപ്പുകൾ തുടങ്ങി വ്യത്യസ്ഥ തരത്തിലുള്ള ആവാസ വ്യവസ്ഥകളിൽ കടുവകൾക്ക് ജീവിക്കാൻ കഴിയും. തങ്ങൾക്ക് വേട്ടയാടാൻ പര്യാപ്തമായ മൃഗങ്ങൾ ഉള്ളതും ജല സ്രോതസ്സുകൾ ഉള്ളതും വനത്താൽ ചുറ്റപെട്ടതുമായ പ്രദേശങ്ങൾ ആണ് അവ പൊതുവെ ഇഷ്ടപ്പെടുന്നത്.

Diet

സിംഹങ്ങൾ വലിയ തോതിൽ മാംസ ഭോജികളാണ്. അതായത് അവയുടെ ഭക്ഷണം എഴുപതു ശതമാനത്തിലധികം മാംസമാണ്. ജിറാഫുകൾ പോത്തുകൾ സിബ്രകൾ തുടങ്ങി വലുപ്പമേറിയ മൃഗങ്ങളെയാണ് സിംഹം പൊതുവെ ഭക്ഷണത്തിനു വേണ്ടി ആക്രമിക്കുന്നത്. എന്നാൽ വളരെ വലുപ്പമേറിയതും വളരെ ചെറുതുമായ മൃഗങ്ങളെ ആവ ഒഴിവാക്കുകയാണ് പതിവ്. എന്നാൽ മെരുക്കി വളർത്തിയ വളർത്തു മൃഗങ്ങളെയും ഇവ ചില സമയങ്ങളിൽ ആക്രമിക്കാറുണ്ട്. ഒരു ആൺ സിംഹം അതിന്റെ വലുപ്പത്തിന്റെ ഇരട്ടി വലുപ്പമുള്ള ഇരയെ വരെ കീഴടക്കാനുള്ള കഴിവുണ്ട്. എന്നാൽ താരതമ്യ പെടുത്തുമ്പോൾ പെൺസിംഹങ്ങൾ കൂട്ടത്തോടെയാണ് പൊതുവെ ഇര തേടുന്നത്. വ്യത്യസ്ഥ വശങ്ങളിൽ നിന്നും ഇരയെ ആക്രമിക്കുക എന്നതാണ് ഇവയുടെ രീതി. വരിഞ്ഞു മുറുക്കിയോ കഴുത്തിന് കടിച്ച് ശ്വാസം മുട്ടറിച്ചോ ആണ് സിംഹം പൊതുവെ തന്റെ ഇരയെ കൊല്ലുന്നത്.

എന്നാൽ പെട്ടെന്നുള്ള ആക്രമണത്തിലൂടെയാണ് കടുവ ഇരപിടിക്കുന്നത്. തന്റെ ഇരയെ ശബ്ദമുണ്ടാക്കാതെ പതുക്കെ പിന്തുടരുകയും കിട്ടും എന്ന് ഉറപ്പുള്ളത്ര അടുത്തെത്തുന്ന വരെ കാത്തിരിക്കുകയും ചെയ്യുക ആണ് കടുവയുടെ രീതി. വിജയകരമായ ഇരപിടുത്തം കഴിവും കൃത്യതയും ആവശ്യപ്പെടുന്നു. മധ്യമ വലുപ്പത്തിലും അല്പം വലുതുമായ ഇരകളെയാണ് കടുവകൾ താൽപര്യപ്പെടുന്നത്. ഏതാണ്ട് നൂറു കിലോയോളം വലുപ്പം ഉള്ള ഇരകളെയാണ് അവ പൊതുവെ ആക്രമിക്കാറ്.

Behaviour

സിംഹങ്ങൾ ഒരു ദിവസം 16 മുതൽ 20 മണിക്കൂർ വരെ ഉറങ്ങുന്നു. സന്ധ്യയിലോ രാത്രിയിലോ ആണ് അവർ പൊതുവെ ഇരപിടിക്കാൻ ഇറങ്ങുന്നത്. എന്നാൽ ഇരയ്ക്കനുസരിച്ച് തങ്ങളുടെ സമായത്തിൽ അവർ മാറ്റം വരുത്താറുമുണ്ട്. അവ ആശയ വിനിമയം നടത്തുന്നത്, ശബ്ദത്തിലൂടെയും, മുഖഭാവങ്ങളിലൂടെയും, സ്പർശനങ്ങളിലൂടെയും രാസപരമായും ദൃശ്യപരമായും ഉള്ള അടയാളപ്പെടുത്തലുകളിൽ കൂടിയും ആണ്.
സിംഹങ്ങളുടെ അതിഭീകരമായ ഗർജ്ജനം വളരെയധികം പേരുകേട്ടതാണല്ലോ. എന്നാൽ അവ മുരളുകയും പൂച്ചയെ പോലെ ശബ്ദമുണ്ടാക്കുകയും ചെയ്യാറുണ്ട്.

എന്നാൽ സിംഹങ്ങളെ അപേക്ഷിച്ച് പ്രായപൂർത്തിയെത്തിയ കടുവകൾ ഏകാകികളാണ്. മറ്റു കടുവകളുമായി ഇവ വളരെ അപൂർവ്വം ആയി മാത്രമേ ബന്ധപ്പെടാറുള്ളു. അവ തങ്ങളുടേതായ പ്രാദേശിക അധികാര പരിധികൾ സൂക്ഷിക്കുന്നു. എന്നാൽ ഈ അധികാര പരിധികൾക്ക് പുറത്തു അവ ഏതാണ്ട് സ്ഥിരമായി സഞ്ചരിക്കാറും ഉണ്ട്. പെൺ കടുവകളുടെ അധികാര പരിധികൾ സാധാരണയായി ആൺ കടുവകളുടേതുമായി ഇട കലരാറുണ്ട്. എന്നാൽ രണ്ട് ആൺ കടുവകളുടെ അധികാര പരിധികൾ ഒരിക്കലും പരസ്പരം ഇടകലരില്ല. കടുവകൾ സ്ഥിരമായി നീന്തുന്ന ഒരു ജീവികൾ ആണ്, നദികൾ തടാകങ്ങൾ , കുളങ്ങൾ എന്നിവയിലെല്ലാം കടുവകൾ പൊതുവെ മുങ്ങി കുളിക്കുന്നു. ജല സ്രോതസ്സുകൾ അവയ്ക്ക് ചൂടിൽ നിന്നും രക്ഷപെടാൻ ഉള്ള ഒരു പോംവഴിയാണ്. മാത്രമല്ല അവ നീന്തൽ അങ്ങേയറ്റം ആസ്വദിക്കുകയും ചെയ്യുന്നു.

എന്നാൽ ഇനി നമുക്ക് നമ്മുടെ ആ വലിയ ചോദ്യത്തിലേക്ക് വരാം.

തമ്മിൽ തമ്മിൽ നേർക്ക് നേർ ഉള്ള യുദ്ധത്തിൽ ആരാണ് വിജയിക്കുക?

വെല്ലുവിളിയെ ഇല്ലാത്ത കാട്ടിലെ രാജാവ് എന്ന പദവി സിംഹത്തിനു മാത്രം അവകാശപ്പെട്ടത് ആണ്, അത് കൊണ്ട് തന്നെ നേരിട്ടുള്ള യുദ്ധത്തിൽ ആര് ജയിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരവും എളുപ്പം തന്നെ, രാജാവ് സിംഹം ആണല്ലോ അല്ലെ !

പക്ഷെ ഞങ്ങൾക്ക് അങ്ങനെ തോന്നുന്നില്ല, ഏതെങ്കിലും ഒരു മൃഗത്തിന് കാട്ടിലെ രാജാവ് എന്ന് അവകാശപ്പെടാൻ കടുവയേക്കാൾ കൂടുതൽ അർഹത ഉണ്ട് എന്ന് തോന്നുന്നില്ല. പല കടുവയുടെ ഉപ വിഭാഗങ്ങളുടെയും സ്വാഭാവികമായ വാസ സ്ഥാനം യഥാർത്ഥത്തിൽ കാട് തന്നെയാണ്. അതിനാൽ തന്നെ കാട്ടിലെ രാജകീയ സ്ഥാനത്തേക്കുള്ള മത്സരത്തിൽ ഒരല്പം മേധാവിത്വം കടുവയ്ക്കു കൂടുതൽ ഉണ്ട്.

എന്നാൽ ഇവരിൽ ആര് ജയിക്കും എന്ന കാര്യത്തിൽ നമ്മൾ ഉറപ്പിച്ച് ഒരു തീരുമാനം പറയുന്നതിന് മുൻപ് ഈ രണ്ടു കരുത്തരായ കാട്ടു പൂച്ചകളുടെ ശക്തിയും ദൗർബല്യവും നമ്മൾ വിലയിരുത്തേണ്ടതുണ്ട്. സൈബീരിയൻ കടുവകൾ തങ്ങളുടെ അടുത്ത കടുവ ബന്ധുക്കളെക്കാൾ വലുപ്പത്തിലും ശക്തിയിലും വളരെയധികം വ്യത്യാസം ഉണ്ട് എന്ന കാര്യം പരിഗണിക്കുമ്പോൾ , ഏറ്റവും ധൈര്യ ശാലിയായ സിംഹം പോലും ഈ ഒരു യുദ്ധത്തിന് തയ്യാറാകും എന്ന് തോന്നുന്നില്ല. അതിനാൽ തന്നെ നമുക്ക് ഒരു മധ്യവർത്തി ആയ ബംഗാൾ കടുവയെ സിംഹവുമായുള്ള യുദ്ധത്തിന് വേണ്ടി തിരഞ്ഞെടുക്കാം. ഏതാണ്ട് സിംഹത്തിന്റെ തന്നെ വലുപ്പത്തിന് അടുത്താണ് ബംഗാൾ കടുവകളുടെ സ്ഥാനം, എന്നാൽ യുദ്ധം തുടങ്ങുന്നതിനു മുൻപ് തന്നെ അവസാനിക്കുന്ന തരത്തിൽ വലിയ വ്യത്യാസം ഒന്നും വലുപ്പത്തിൽ ഇല്ല. ബംഗാൾ കടുവയും സിംഹവും തമ്മിലുള്ള യുദ്ധം ഏതാണ്ട് സമന്മാർ തമ്മിലുള്ള യുദ്ധം തന്നെയായിരിക്കും.

നമുക്ക് ഈ യുദ്ധത്തിന്റെ എതിരാളികൾ ആൺ മൃഗങ്ങൾ ആണ് എന്ന് തൽക്കാലത്തേക്ക് ചിന്തിക്കാം.
വ്യത്യസ്ത ഭൂവിഭാഗങ്ങളിൽ കൂടി ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ച് ഇരയെ പിന്തുടരാനും ആക്രമിക്കാനും സാധാ സജ്ജരായിരിക്കുന്ന കടുവയെ സംബന്ധിച്ചിടത്തോളം നാളെ ആണ് എന്ന് പറഞ്ഞാലും അവ യുദ്ധത്തിന് തയ്യാറായിരിക്കും. എന്നാൽ തങ്ങളുടെ വളരെ കുറഞ്ഞ സ്റ്റാമിന കാരണം ഇവർ തമ്മിലുള്ള യുദ്ധം എത്രയും ചെറിയ സമയം കൊണ്ട് അവസാനിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും സിംഹത്തിനു ചെയ്യേണ്ടി വരും. സിംഹങ്ങൾ പതിനാറു മുതൽ ഇരുപത് മണിക്കൂർ വരെ ഒരു ദിവസത്തിൽ കിടന്നുറങ്ങുന്നു, എന്നാൽ കടുവകളെ താരതമ്യപ്പെടുത്തുമ്പോൾ സിംഹങ്ങൾക്കു ചെറിയ അധികാര പരിധികൾ ആണുള്ളത് , അതിനാൽ തന്നെ കടുവകളെ അപേക്ഷിച്ച് അവയ്ക്ക് അവയുടെ പ്രദേശങ്ങളിൽ തന്നെ എളുപ്പത്തിൽ ഇര ലഭ്യമാകുന്ന സാഹചര്യം ആണുള്ളത്, അത് കൊണ്ട് തന്നെ കടുവകളെ പോലെ ആഹാരത്തിനു വേണ്ടി ഒരുപാടൊന്നും സഞ്ചരിക്കേണ്ട ആവശ്യം സിംഹങ്ങൾക്കില്ല. അതെ സമയം സിംഹങ്ങൾക്കു സൂര്യന്റെ കൊടും ചൂടിനെ അതി ജീവിക്കാനുള്ള കഴിവും ഉണ്ട്. അതായത് സംഘർഷം നടക്കുന്നത് നട്ടുച്ചക്കാണെങ്കിൽ സിംഹത്തിനു തീർച്ചയായും മേൽകൈ ഉണ്ട്. തങ്ങളുടെ സാമൂഹിക ജീവിത ചര്യ കടുവയുമായി നേർക്ക് നേർ ഒരു യുദ്ധം ഉണ്ടാവുകയാണെങ്കിൽ സിംഹത്തെ സംബന്ധിച്ചിടത്തോളം ഒരു ന്യൂനത ആകാനുള്ള സാധ്യത ആണുള്ളത്. മിനസോട്ടയിലെ ലയൺ റിസർച് സെന്ററിന്റെ ഗവേഷണത്തിൽ മനസിലായത് രണ്ടോ അധികമോ സിംഹങ്ങൾ ഒരു സംഘമായിട്ടാണ് പൊതുവെ അവയുടെ സംഘത്തിന് നേരെയുള്ള ആക്രമണത്തെ ചെറുക്കാറുള്ളത്. എന്നാൽ കടുവ ആക്രമിക്കുന്നത് ഇപ്പോഴും ഒറ്റയ്ക്കാണ്. ഇത് നേർക്ക് നേർ യുദ്ധം ഉണ്ടാകുമ്പോൾ ഈ രണ്ടു ജീവികളുടെയും ജൈവിക ചോദനയെ ബാധിക്കും. തീർച്ചയായും മേൽകൈ കടുവയ്ക്ക് തന്നെ. ഞങ്ങൾ നേരത്തെ പറഞ്ഞത് പോലെ തന്നെ , ഈ യുദ്ധത്തിൽ വിജയിക്കാനുള്ള സാധ്യത കടുവയ്ക്ക് തന്നെയാണ്. മാരകമായ കടി ഏൽപ്പിക്കാനുള്ള ശക്തി ആവറേജ് എടുത്താൽ കടുവയ്‌ക്കാണ്‌ കൂടുതൽ. അവ വലുപ്പമേറിയതാണ്, മാത്രമല്ല സിംഹങ്ങളെ അപേക്ഷിച്ചു ശരീരവുമായി താരതമ്യ പെടുത്തുമ്പോൾ അവയ്ക്ക് വലിയ തലച്ചോറാണുള്ളത്. റോമിൽ നടന്ന യുദ്ധങ്ങളിൽ ആണെങ്കിലും ആധുനിക കാലത്തു നടന്നവയാണെങ്കിലും പൊതുവെ വിജയിക്കുന്നത് ഇപ്പോഴും കടുവയാണ്. പക്ഷെ എല്ലായ്പ്പോഴും അല്ല. സിംഹങ്ങൾക്കും കടുവയ്ക്കും അവയുടേതായ ശക്തികളുണ്ട് അത് കൊണ്ട് തന്നെ നേർക്ക് നേർ ഉള്ള യുദ്ധത്തിൽ ആര് ജയിക്കും എന്നത് പൂർണ്ണമായും യുദ്ധം ചെയ്യുന്ന രണ്ടു മൃഗങ്ങളെയും അപേക്ഷിച്ചിരിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments