Monday, July 22, 2024
Home STORY ഞാൻ വരുമ്പോൾ നിനക്ക് എന്തെങ്കിലും തോന്നിയാലോ.......?കുസൃതി ആയി അവൾ പറഞ്ഞു.... " അങ്ങനെ ഒരു...

ഞാൻ വരുമ്പോൾ നിനക്ക് എന്തെങ്കിലും തോന്നിയാലോ…….?കുസൃതി ആയി അവൾ പറഞ്ഞു…. ” അങ്ങനെ ഒരു ദുര്യദേശവും ഇല്ല…….

SHORT STORY

പിറന്നാൾ സമ്മാനം
എഴുത്ത്: റിൻസി പ്രിൻസ്

എസിയുടെ കുളിരണിയിക്കുന്ന തണുപ്പിന്റെ സുഖത്തിൽ അവനോടൊപ്പം ക്യാപിച്ചിനോ കഴിക്കുമ്പോൾ അശ്വതിയുടെ മുഖത്ത് നിറയെ പ്രണയം മാത്രമായിരുന്നു……..

അവൻറെ മുഖത്തെ കണ്ണുകളിൽ തെളിഞ്ഞതും പ്രണയത്തിൻറെ വർണ്ണങ്ങൾ തന്നെയായിരുന്നു.

” ഞാൻ നിനക്ക് ഒരു സമ്മാനം വാങ്ങി വച്ചിട്ടുണ്ട്……..!!
പക്ഷേ വീട്ടിലാണ്……!!എൻറെ കൂടെ വരാമേങ്കിൽ ഞാൻ തരാം……

കുസൃതിയോടെ അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു…..”ഓ വേണ്ട……!!

അവളും പറഞ്ഞു…..”പ്ലീസ് ഡി…..അവൻ കേണു….”വരുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല……

പക്ഷേ നിൻറെ വീട്ടിൽ അച്ഛനും അമ്മയും ഒന്നും ഇല്ലല്ലോ…..ഇപ്പൊ അവർ ജോലിക്ക് പോയിരിക്കുവല്ലേ…….ഞാൻ വരുമ്പോൾ നിനക്ക് എന്തെങ്കിലും തോന്നിയാലോ…….?കുസൃതി ആയി അവൾ പറഞ്ഞു….

” അങ്ങനെ ഒരു ദുര്യദേശവും ഇല്ല…….
പിന്നെ നീ എന്നോട് പ്രോമിസ് വെച്ചിട്ടുണ്ടല്ലോ, വിവാഹത്തിനുമുൻപ് ശരീരത്തിൽ അതിര് വിട്ട് തൊടില്ല എന്ന്…..

എടി…..!! ആണുങ്ങൾക്ക് ഒരു വാക്ക് പറഞ്ഞാൽ വാക്ക് ആണ്……..
അങ്ങനെ ഒരുത്തൻ ആണ് ഞാൻ എന്ന് നിനക്ക് തോന്നുന്നുണ്ടോ…….?
ഒരു ടൈറ്റ് ഹഗ് ഒരു കിസ്സ്, അത്രേ ഞാൻ പ്രതീക്ഷിക്കുന്നുള്ളൂ………….

കാരണം അത് ഏതൊരു കാമുകനും പ്രതീക്ഷിക്കുന്നത് ആണ്……
ഇവിടെ വച്ച് പറ്റില്ലല്ലോ……..

ഒന്നും അല്ല എങ്കിലും മറ്റെവിടെയുമല്ല ഞാൻ നിന്നെ ക്ഷണിക്കുന്നത്……
സ്വന്തം വീട്ടിലേക്ക് അല്ലേ…….
അത് മാത്രമല്ല അത് വലിയൊരു ഫ്ലാറ്റാണ്…….

അവിടെ ഞാൻ നിന്നെ കൊണ്ട് ചെയ്യുമ്പോൾ തന്നെ ആളുകൾ ഒക്കെ ഉണ്ട്……
ഞാൻ എന്തെങ്കിലും മോശമായി പെരുമാറിയാൽ നീ ഒന്ന് ഉറക്കെ കരഞ്ഞാൽ ആളുകൾ ഓടി വരും……അത്രയ്ക്ക് എന്നെ വിശ്വാസം ഇല്ലെങ്കിൽ നീ വരണ്ട ……..

“മതി………ഒരു 5 മിനിറ്റ് നില്കും……” ശരി സമ്മതിച്ചു…..” പക്ഷേ നീ പറഞ്ഞതുപോലെ ഒരുമ്മ ഒരു ടൈറ്റ് ഹഗ്……..

അതിൽ തീരണം നിൻറെ ആഗ്രഹങ്ങൾ ഒക്കെ……
അതിനപ്പുറത്തേക്ക് പോയ എൻറെ വിധം മാറും…….

” ഇല്ലെടീ പ്രോമിസ്……പോരേ…..?ബൈക്കിന്റെ പിൻസീറ്റിൽ അവനെ ചുറ്റിപ്പിടിച്ചിരുന്നു ആയിരുന്നു അവൾ അവിടേക്ക് യാത്ര ആരംഭിച്ചിരുന്നത്……..

ഫ്ലാറ്റിന് അരികിലേക്ക് എത്തിയപ്പോൾ സെക്യൂരിറ്റി അവനെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു……….ഒരു നിമിഷം അവൾക്ക് ഒരല്പം പരിഭ്രമം തോന്നിയിരുന്നു…..

” നിനക്ക് പേടിയില്ലേ…….?. നിൻറെ മമ്മിയോട് സെക്യൂരിറ്റി ഞാനിവിടെ വന്ന് കാര്യം പറഞ്ഞാലോ……?

സെക്യൂരിറ്റിയെ കടന്ന് അകത്തേക്ക് കയറിയപ്പോൾ അവൾ അവനോട് ചോദിച്ചു……” എനിക്കങ്ങനെ പേടിയൊന്നുമില്ല……..

പിന്നെ പുള്ളി എന്താണെങ്കിലും അച്ഛനോടും അമ്മയോടും ഒക്കെ പറയുമായിരിക്കും…….
അവരോട് ചോദിച്ചാൽ നീ എൻറെ ഫ്രണ്ട് ആണെന്ന് പറയുന്നുള്ളൂ……..

പക്ഷേ നാളെ എനിക്ക് എല്ലാവരോടും തുറന്നു പറയണ്ടേ……..
അതുകൊണ്ട് എനിക്ക് അങ്ങനെ ടെൻഷൻ ഒന്നുമില്ല…….

” നമ്മൾ തമ്മിലുള്ള ഇഷ്ടത്തിന് നിൻറെ അച്ഛനും അമ്മയും സമ്മതിക്കുമെന്ന് എനിക്ക് തോന്നുന്നില്ല…….

ഒന്നാമത്തെ എന്റെ പ്രശ്നങ്ങളൊക്കെ ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ……..
എൻറെ അമ്മ പല വീടുകളിൽ ജോലിക്ക് പോയിട്ട് ആണ് എന്നെ വളർത്തുന്നത്…….
അച്ഛൻ മരിച്ചുപോയി……
ബന്ധു എന്ന് പറയാൻ അമ്മ മാത്രമേ ഉള്ളൂ……

” ഇതൊക്കെ നിന്നോട് എത്ര തവണ പറഞ്ഞിട്ടുള്ളത് ആണ് ……….
എനിക്ക് അറിയാലോ…..

നിനക്ക് നിൻറെ അമ്മയോട് ഒരു കമ്മിറ്റ് മെൻറ് ഉള്ളതുകൊണ്ടല്ലേ ഞാൻ ഇന്നുവരെ നീ പറഞ്ഞിട്ടുള്ള ഒരു ലിമിറ്റേഷൻസും ബ്രേക്ക് ചെയ്യാത്തത്……..

നീ പറയുന്നതിൽ ഒരു ന്യായം ഉണ്ട് എന്ന് എനിക്ക് അറിയാം…….
ഇല്ലെങ്കിൽ എൻറെ പെണ്ണിനെ സ്നേഹിക്കാൻ എനിക്ക് കൊതി ആണെന്നറിയില്ലേ…..
നീ വിചാരിക്കുന്നത് എന്താണ് എന്ന് എനിക്കറിയാം…..

എനിക്ക് നിന്നോട് തോന്നുന്ന ഇഷ്ടം വേറൊരു തരത്തിലാണ് എന്നായിരിക്കും ചിന്തിക്കുന്നത്……..

പക്ഷേ അത് നിൻറെ സ്വാഭാവികമായ സംശയം ആണ്……..
എൻറെ സ്നേഹം എന്താണെന്ന് ഞാൻ നിനക്ക് കാണിച്ചു തരേണ്ടത് പ്രവർത്തിയിലൂടെ ആണ്…….

“പറയാനും കേൾക്കാനും നല്ല രസം…….
എന്താണെന്ന് നമുക്ക് നോക്കാം…..

വിഷാദത്തോടെ അവൾ പറഞ്ഞു…..”നീ ആ ടോപ്പിക്ക് വീട്….
അത് പറഞ്ഞ് അവസാനം നീ എന്നെ ഒരു വഞ്ചകനായി ചിത്രീകരിക്കും…….
പലപ്രാവശ്യം നമ്മൾ ഇത് പറഞ്ഞ് വിട്ടത് ആണ്…….

ഒന്നാമത്തെ കാര്യം ഇന്ന് നല്ലൊരു ദിവസം…….
ഈ ദിവസത്തെ സന്തോഷം വെറുതെ കളയണ്ട………

ഫ്ലാറ്റിലേക്ക് ക്ഷണിക്കുമ്പോൾ അവളുടെ ശരീരത്തിൽ ഒരു വിറയൽ കയറുന്നുണ്ടായിരുന്നു……….

അമ്മയെ വഞ്ചിക്കുന്നത് പോലെ മനസ്സിൽ ഒരു കുറ്റബോധം തോന്നുന്നുണ്ടായിരുന്നു………..
പക്ഷേ താൻ ഒരു തെറ്റും ചെയ്യില്ല എന്ന് അവൾക്ക് ഉറപ്പായിരുന്നു……….

“വലതുകാൽ വച്ച് കയറിക്കോളൂ……..
എന്താണെങ്കിലും ഇവിടെ നീ വലതുകാൽ വച്ച് കയറി വരാൻ ഉള്ളതല്ലേ……..

“ഉവ്വ്…..”നിനക്ക് ഇപ്പോഴും എന്നെ വിശ്വാസമില്ല അല്ലേ……”ഞാൻ വെറുതേ പറഞ്ഞതല്ലേ മാഷേ……

അവൻ മുറിയിൽ ചെന്ന് അവൾക്കായി കരുതിവെച്ചിരുന്ന ഒരു ബോക്സ് എടുത്ത് അവളുടെ കൈകളിൽ കൊടുത്തു……

ശേഷം അത് തുറന്നു നോക്കാൻ അവളോട് പറഞ്ഞു…….
അവൾ അതിലേക്ക് തുറന്നു നോക്കിയപ്പോഴേക്കും അവളുടെ കണ്ണുകൾ വിടർന്നു…..
ഒരു ഡയമണ്ട് റിങ് ആയിരുന്നു അത്…….

” ഇതിന് ഒരുപാട് വിലയായി കാണില്ലേ………”അതൊന്നും നീ നോക്കണ്ട…..
ഞാൻ തന്നെ ഇത് നിൻറെ കൈയിൽ അണിയിച്ചു തരണം………
എനിക്ക് ആഗ്രഹമുണ്ട്……….

ഞാൻ തന്നെ ഇട്ട് തന്നോട്ടെ………
അനുവാദത്തിനായി അവൻ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ കണ്ണുചിമ്മി അവനെ നോക്കിയൊന്നു ചിരിച്ചു വലം കൈ നീട്ടി കൊടുത്തായിരുന്നു അവനുള്ള സമ്മതം അറിയിച്ചത്…….

മോതിരമണിയുന്നതിനു മുൻപേ അവൻറെ ചുണ്ടുകൾ അവളുടെ മുഖത്തെ ലക്ഷ്യമാക്കി വന്ന നിമിഷം പെട്ടെന്ന് കോളിംഗ് ബെൽ അമർന്നിരുന്നു…..

” നാശം പിടിക്കാൻ…..!!
ആരാണോ ഈ സമയത്ത് തന്നെ…..

അവൾ ചിരിച്ചു കൊണ്ട് ഇരുന്നു, അവൻ ദേഷ്യത്തോടെ പെട്ടെന്ന് പുറത്തേക്ക് പോയി റൂം തുറന്നു നോക്കി……

അവൾ ചിരിയോടെ അവിടെത്തന്നെ നിന്നു……
പിന്നീട് അവൾ അവിടമാകെ നോക്കി കാണുന്നുണ്ടായിരുന്നു…….

ചേരിയിലെ ഒരു ഒറ്റമുറി വീട്ടിൽ താമസിച്ചവൾക്ക് ആ ഫ്ളാറ്റും അതിന്റെ ഉള്ളിലെ സൗകര്യങ്ങളുമെല്ലാം ഒരു പുതിയ കൗതുകമായിരുന്നു നിറച്ചിരുന്നത്………..

അവിടെ എല്ലാം നോക്കിയതിനുശേഷം കുറച്ചു സമയം ആയിട്ടും അവനെ കാണാതായപ്പോൾ അവൾ വെറുതെ ഒന്ന് പാളി നോക്കി………
അപ്പോൾ അവൻറെ അരികിൽ നിന്ന് സംസാരിക്കുന്ന ആളെ കണ്ടപ്പോൾ അവൾ ഞെട്ടിപ്പോയിരുന്നു………

“അമ്മ……!!അറിയാതെ അവളുടെ ചുണ്ടുകൾ മന്ത്രിച്ചു പോയിരുന്നു…….ആ ഒരു നിമിഷം അമ്മ തന്നെ കാണരുത് എന്ന് വിചാരിച്ച് അവൾ അകത്തേക്ക് ഇരുന്നു………….
കുറച്ചു സമയങ്ങൾക്കു ശേഷം അവൻ തിരികെ വന്നു…..

” ഇവിടെ ജോലി ചെയ്യുന്ന സെർവെൻറ് ആയിരുന്നു…….
അവരുടെ മോളുടെ പിറന്നാളാണ് ഇന്ന്…….

എന്തോ സമ്മാനം മേടിക്കാൻ 500 രൂപ കൊടുക്കണം എന്ന് പറയാൻ വേണ്ടി വന്നതാ……….

അമ്മയോട് പറഞ്ഞിരുന്നുത്രേ……
എന്നോട് വിളിച്ചു പറഞ്ഞില്ല പിന്നെ എൻറെ കയ്യിലിരുന്ന കാശ് എടുത്തു കൊടുത്തു……
ഈ 500 രൂപയ്ക്ക് ഒക്കെ എന്ത് ഗിഫ്റ്റ് മേടിച്ചു കൊടുക്കാൻ അല്ലേ…….?

പരിഹാസപൂർവം അവൻ അത് പറഞ്ഞപ്പോൾ അവളുടെ കണ്ണിൽ നിന്നും അറിയാതെ ഒരു തുള്ളി കണ്ണുനീർ അടർന്നു വീഴാൻ തുടങ്ങിയിരുന്നു……

“നീ എനിക്ക് വേണ്ടി വാങ്ങിയ ഈ ഡയമണ്ട് റിങ് എത്ര രൂപ ആയി കാണും…….
ഞാൻ പറഞ്ഞില്ലേ…….?
അതിൻറെ കാശ് ഒന്നും നീ നോക്കണ്ട……

“കാശ് തിരിച്ചു തരാൻ വേണ്ടി ഒന്നുമല്ല……
ഏകദേശം ഒന്ന് അറിയാൻ വേണ്ടി ചോദിച്ചതാ…..
എത്ര രൂപ ആയി കാണുമെന്ന്…..

” ഒരു നാൽപതിനായിരം രൂപ ആയി കാണും….” ആ നാൽപതിനായിരം രൂപയിലും വില കാണും 500 രൂപയിൽ കിട്ടുന്ന സമ്മാനത്തിന്……
കാരണം ആ സമ്മാനത്തിനുള്ള 500 രൂപ ഒരുപക്ഷേ ഒരു മാസം മുഴുവൻ പട്ടിണികിടന്ന് ആയിരിക്കും ഉണ്ടാകുന്നത്……..

500 രൂപ കൊണ്ട് ആ വീട്ടിലെ പത്ത് ദിവസത്തെ കാര്യങ്ങൾ നടക്കും……
ആ പത്ത് ദിവസത്തെ കാര്യങ്ങൾ മാറ്റി വച്ചിട്ട് ആയിരിക്കും 500 രൂപയ്ക്ക് ആ മകൾക്ക് സമ്മാനം മേടിച്ചു കൊടുക്കുന്നത്…..

500 രൂപയ്ക്ക് നിൻറെ കണ്ണിൽ വലിയ വിലയൊന്നും കാണില്ല, ആ പക്ഷേ അമ്മയ്ക്കും അത് കിട്ടുന്ന മകൾക്കും അത് വലിയ കാര്യമായിരിക്കും……
അവരെ സംബന്ധിച്ചിടത്തോളം 500 രൂപ എന്നുപറയുന്നത് വലിയ തുക ആയിരിക്കും…….

” എന്തെങ്കിലും ആവട്ടെ…..!!
അവരുടെ കാര്യം പറഞ്ഞു നീ നമ്മുടെ നല്ല നിമിഷങ്ങൾ കളയല്ലേ………
പ്ലീസ് മുത്തേ……!!

അവൻ വീണ്ടും അവളുടെ അടുത്തേക്ക് നീങ്ങി വന്നപ്പോൾ അവനെ തള്ളി മാറ്റി…..” അച്ചു…….!അവൻ ഈർഷയോടെ വിളിച്ചു…

” അതിൻറെ അമ്മയാണ് അഭി……
അമ്മ എനിക്ക് വേണ്ടി ആണ് ഇപ്പോൾ നിന്നോട് കാശ് വാങ്ങിയത്………
എനിക്ക് സമ്മാനം മേടിച്ചു തരാൻ വേണ്ടിയാണ്……

“അച്ചു…..അതാണോ നിൻറെ അമ്മ…..!!
ഞാനറിഞ്ഞില്ലടാ…..അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഞാൻ ഇങ്ങനെ പെരുമാറില്ലാരുന്നു…….

നിന്നോട് ഇങ്ങനെ വിഷമിപ്പിക്കുന്നത് രീതിയിലൊന്നും സംസാരിക്കുകയായിരുന്നു…….

” സാരമില്ല…….!!!എനിക്ക് എന്തോ മനസ്സ് വല്ലാതെ വേദനിക്കുന്ന പോലെ……
നീയെന്നെ തിരിച്ചു കൊണ്ടാക്കാമോ……?
അല്ലെങ്കിൽ തന്നെ പൊക്കോളാം…..

” അച്ചു സാരമില്ലടാ ഞാൻ കൊണ്ടുവിടാം…..” അമ്മ ഫ്ലാറ്റിലൊക്കെ ജോലി ചെയ്യും എന്ന് എനിക്ക് അറിയാരുന്നു…….

ഏതൊക്കെ ഫ്ലാറ്റിൽ ആണെന്നോ എവിടെയാണെന്ന് എനിക്കറിയില്ല……..
അമ്മയ്ക്ക് ഒന്ന് രണ്ടു വീടുകളിലും ഫ്ലാറ്റിലുമൊക്കെ ജോലിയുണ്ട്…….
നിൻറെ വീട്ടിൽ ജോലി ചെയ്യുന്നുണ്ട് എന്ന് എനിക്ക് അറിയില്ലായിരുന്നു…….

” ഞാൻ നിന്നെ ഇപ്പോൾ തന്നെ കൊണ്ടു വിടാം…..അവൻ അവളെയും കൊണ്ട് പുറത്തിറങ്ങി ബസ് സ്റ്റോപ്പിന് മുൻപിൽ വണ്ടി നിർത്തിയപ്പോഴാണ് അവൾ പറഞ്ഞത്……

” ഞാൻ മറന്നു പോയി ഞാൻ നീ തന്ന ഗിഫ്റ്റ് എടുക്കാൻ…….” സാരമില്ല അതിലും നല്ലൊരു ഗിഫ്റ്റ് ആയി നിൻറെ അമ്മ നിന്നെ കാത്തിരിക്കുന്നുണ്ടാവും……

” നിനക്ക് എന്നോട് ദേഷ്യമാണോ……?” നിന്നോട് എനിക്ക് എന്തിനാ ദേഷ്യം……?
എനിക്ക് നിന്നോട് ഒരു ദേഷ്യവും ഇല്ല…….
ബഹുമാനം മാത്രേ ഉള്ളൂ……

നീ നല്ലൊരു മകളാണ്……..നിൻറെ അമ്മേടെ ഇല്ലായ്മകൾ എല്ലാം അറിഞ്ഞു വളർന്ന മകളാണ്…….നീ നല്ല കുട്ടിയാ……

എനിക്ക് നിന്നോട് ഒരു ദേഷ്യവും ഇല്ല അച്ചു……
ലവ് യു…….” ഞാൻ പോട്ടെ…….!!

വീട്ടിലേക്ക് ചെന്നപ്പോൾ അമ്മ അവളെ കാത്തിരിപ്പുണ്ടായിരുന്നു……..
അവൾക്കിഷ്ടപ്പെട്ട പാലട പായസവും വെച്ച്……
അവൾക്ക് ഒരു ചുരിദാറും ഒക്കെ വാങ്ങി………

അത് കണ്ടപ്പോൾ അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു പോയിരുന്നു…….
അവളോടി ചെന്ന് കെട്ടിപ്പിടിച്ച് അമ്മയുടെ കവിളിലൊരുമ്മ കൊടുത്തു…….

അന്ന് രാത്രി രണ്ടുപേരും ഒരുമിച്ചിരുന്ന് ചെറിയൊരു സദ്യ ഉണ്ടാക്കി കഴിച്ചു………
കുറെ സമയം കഴിഞ്ഞപ്പോഴാണ് വാതിലിൽ ഒരു കോട്ട് കേട്ടത്…….
ആരാണ് ഈ സമയത്ത്……..?

അത് പറഞ്ഞ് അമ്മ വാതിൽ തുറക്കാനായി പോയി…..വാതിൽ തുറന്ന് മുന്നിൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ അമ്മ ഞെട്ടിപ്പോയിരുന്നു………

“അയ്യോ കുഞ്ഞെന്താ ഇവിടെ……….?”ഞാൻ അമ്മയെ ഒന്ന് കാണാൻ വേണ്ടി വന്നതാ……….

പതിവിനു വിപരീതമായി ആൻറി എന്ന് വിളിക്കുന്നവർ അമ്മ എന്ന് വിളിച്ചപ്പോൾ അവർ ഒന്ന് അന്തിച്ചു പോയിരുന്നു……..

” ഈ സ്ഥലം കണ്ടുപിടിക്കാൻ കുറെ ബുദ്ധിമുട്ടി ഇവിടെ………
ഇവിടെയാണ് വീട് എന്ന് അറിയാം………

പക്ഷേ എല്ലാ വീടുകളും ഒരുപോലെ ഉള്ളതുകൊണ്ട് കണ്ടുപിടിക്കാൻ കുറെ താമസിച്ചു…….

“കുഞ്ഞ് എന്തിനാ ഈ സമയത്ത് ഇപ്പോൾ……
ഈ വീട് കണ്ടു പിടിച്ച് ഇവിടേയ്ക്ക് വന്നത്…….

“അമ്മയുടെ മോളല്ലേ അശ്വതി……!!” അതെ…..!!” അശ്വതി എന്റെ ജൂനിയർ ആയിട്ട് കോളേജിൽ പഠിക്കുന്നത് ആണ്…….

ഞാനിപ്പോ പിജി കഴിയാറായി……..
രണ്ടുമാസം കഴിഞ്ഞാൽ ജോലി കിട്ടും…..

ഇതൊക്കെ എന്തിനാണ് തന്നോട് പറയുന്നത് എന്ന ഭാവമായിരുന്നു ആ നിമിഷം അമ്പിളിയുടെ മുഖത്ത്……

” ഞാൻ ഇതൊക്കെ അമ്മയോട് പറയാനുള്ള കാര്യം മറ്റൊന്നും കൊണ്ടല്ല, എനിക്ക് അശ്വതി ഇഷ്ടമാണ്…….
അശ്വതിക്ക് എന്നെയും ഇഷ്ടമാണ്……

അത് കേട്ടപ്പോഴേക്കും അമ്പിളിയുടെ മുഖത്ത് ഒരു ഞെട്ടൽ വ്യക്തമായിരുന്നു…..” പേടിക്കണ്ട…..!! അമ്മയുടെ മോളെ പറ്റിച്ചിട്ട് ഒന്നും ഞാൻ പോവില്ല………

അവൾക്ക് വേണ്ടി അമ്മ സഹിച്ച കഷ്ടപ്പാടുകൾ ഒക്കെ അവൾ എന്നോട് പറഞ്ഞിട്ടുണ്ട്……….

എനിക്കൊരു പെങ്ങൾ ഉള്ളതുകൊണ്ട് ഒരിക്കലും ഞാൻ പറ്റിച്ചിട്ട് പോവില്ല…….
എൻറെ അമ്മ എന്നെ അങ്ങനെയല്ല പഠിപ്പിച്ചിട്ടുള്ളത്…….
ഈ സമയത്ത് വന്നതുകൊണ്ട് എന്നെ തെറ്റിദ്ധരിക്കരുത്……

ഇപ്പോൾ അച്ചുവിന്റെ കാര്യം ഞാൻ വീട്ടിൽ എല്ലാവരോടും പറഞ്ഞു…….
അച്ഛനും അമ്മയും ഒക്കെ എൻറെ കാര്യങ്ങൾ തീരുമാനിക്കാൻ ഉള്ള അധികാരം എനിക്ക് തന്നിട്ടുണ്ട്……

അറിയാലോ അവർ സ്നേഹിച്ചു കല്യാണം കഴിച്ചത് കൊണ്ട് ഞാൻ അച്ചുവിന്റെ കാര്യം പറഞ്ഞാൽ അവർക്ക് മനസ്സിലാകും……..
ഈ കാര്യം ഞാൻ തന്നെ തീരുമാനിച്ചാൽ പോരല്ലോ……

അവരോടുകൂടെ പറയണ്ടേ……?
എന്റെ ജീവിതത്തിന്റെ കാര്യം അല്ലേ ഇത്……
എല്ലാ കാര്യങ്ങളും ഞാൻ അവരോട് പറഞ്ഞു…….

തുറന്ന് പറഞ്ഞപ്പോൾ ഞാൻ ചെറിയൊരു എതിർപ്പ് ഒക്കെ പ്രതീക്ഷിച്ചിരുന്നു…..
പക്ഷെ എല്ലാം കേട്ടുകഴിഞ്ഞപ്പോൾ എൻറെ അമ്മ എന്നോട് പറഞ്ഞത്…..

” എനിക്ക് അച്ചുവിനെ സ്നേഹിക്കാൻ കഴിയുമെങ്കിൽ, അവർക്ക് എന്തുകൊണ്ട് കഴിഞ്ഞുകൂടാന്നു ആണ്……

ഞങ്ങൾ തമ്മിൽ മൂന്നു വർഷമായി ഇഷ്ടത്തിലാണ്……..
ഒന്ന് കയ്യിൽ പിടിച്ച് പോലും അവൾ എപ്പോഴും അമ്മയെപ്പറ്റി പറയും…….

അങ്ങനെയുള്ള ഒരു പെൺകുട്ടിയെ എൻറെ ജീവിതത്തിൽ ഭാര്യയായി കിട്ടുകയാണെങ്കിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഞാനാണ്……..

നാളെ എൻറെ അച്ഛനും അമ്മയും ഇവിടേക്ക് വരും……
അമ്മയെ കാണും…..
അതിനുമുമ്പ് അമ്മയൊടെ കാര്യം എനിക്ക് തന്നെ പറയണം എന്ന് തോന്നി…….

അതുകൊണ്ട് ഈ സമയത്ത് വന്നത്……
അച്ചുവിനോട് ഇപ്പോൾ ഒന്നും പറയണ്ട……

നാളെ അച്ഛനും അമ്മയും വന്നു അമ്മയൊടെ ചോദിക്കുമ്പോൾ മാത്രം അറിഞ്ഞാൽ മതി……..
ഇതിൽ കൂടുതൽ ഒരു പിറന്നാൾ സമ്മാനം കൊടുക്കാൻ എൻറെ കയ്യിൽ ഇല്ല……..
എൻറെ അരികിൽ നിന്ന് ഇന്ന് അവൾ ഒരുപാട് വിഷമിച്ച് ആണ് പോയത്………

എല്ലാ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അമ്മയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഉതിർന്നു വീണിരുന്നു……..

” അമ്മ കരയണ്ട……
ഞാൻ ഒരിക്കലും അച്ചുവിനെ വിഷമിപ്പിക്കുക ഇല്ല……
ഇന്നുമുതൽ അമ്മയ്ക്ക് ഒരു മകനെ കൂടി കിട്ടി എന്ന് കരുതിയാൽ മതി……..
ഞാൻ പോവാ…..!!

അത് പറഞ്ഞ് അവൻ യാത്രയായപ്പോൾ അമ്പിളിയുടെ മുഖത്ത് ഒരു സമാധാനത്തിന് പുഞ്ചിരി വിടർന്നിരുന്നു…..
ഒരു ഭിത്തിക്ക് അപ്പുറം എല്ലാം കേട്ടുകൊണ്ട് നിന്ന് അച്ചുവിൻറെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ അടർന്നുവീണു…..

തന്റെ പ്രിയപ്പെട്ടവൻ തനിക്ക് നൽകിയ ഏറ്റവും വിലകൂടിയ പിറന്നാൾ സമ്മാനം ഇതായിരുന്നു എന്ന് ആ നിമിഷം അവൾ ഓർത്തു……..
അതിന് വജ്ര തിളക്കം ഒന്നും വേണ്ട……
അമ്മയുടെ സന്തോഷ കണ്ണീരിന്റെ തിളക്കമായിരുന്നു തന്റെ നെഞ്ച് നിറച്ചത്…

RELATED ARTICLES

Most Popular

Recent Comments